Latest News

ഗൂഢ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റുന്നതല്ല ജീവന്‍ വെച്ചുള്ള പോരാട്ടം; ഇങ്ങനത്തെ പോസ്റ്റുകള്‍ ബിസ്സിനസ്സാണെന്നു വരെ പറയുന്നു ചിലര്‍: സീമ ജി നായര്‍

Malayalilife
ഗൂഢ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റുന്നതല്ല ജീവന്‍ വെച്ചുള്ള പോരാട്ടം;  ഇങ്ങനത്തെ പോസ്റ്റുകള്‍ ബിസ്സിനസ്സാണെന്നു വരെ പറയുന്നു ചിലര്‍:  സീമ ജി നായര്‍

ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ്  സീമ ജി നായർ. -നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി കാഴ്ചവച്ചത്.  പ്രേക്ഷകരുടെ ഇടയിൽ  താരത്തിന്റെ കഥാപാത്രം പോലെ തന്നെ സീമ ജി നായരുടെ ജീവകാരുണ്യ   പ്രവർത്തനങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ  സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സഹായമഭ്യര്‍ത്ഥിച്ച് താരം പോസ്റ്റുകള്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ  ഇപ്പോള്‍ സീമ ജി നായര്‍ പങ്കുവച്ച  കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 

കുറിപ്പ് ഇങ്ങനെ, നമസ്‌ക്കാരം.. നല്ല ഒരു ദിവസം നേര്‍ന്നു കൊണ്ട് തുടങ്ങട്ടെ.. സോഷ്യല്‍ വര്‍ക്കുകള്‍ ചെയ്യുന്നതു കൊണ്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം ചോദിച്ചു കൊണ്ട് നിരവധി മെസ്സേജുകളും ഫോണ്‍ കോളുകളും വരുന്നുണ്ട്.. എനിക്ക് ഒരുപാട് പരിമിതികള്‍ ഉണ്ട് അതില്‍ നിന്നു കൊണ്ടാണ് ഞാന്‍ പലതും ചെയ്യുന്നത്.. പല വീഡിയോകളും പോസ്റ്റുകളും ചെയ്യാന്‍ പറഞ്ഞുകൊണ്ട് നിരവധി ആള്‍ക്കാര്‍ സമീപിക്കുമ്പോള്‍ അതിനെ കുറിച്ച് വ്യക്തമായ ധാരണ കിട്ടിയിട്ടാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.. അതാതു സ്ഥലത്തെ വാര്‍ഡ് മെമ്പറിനെയോ പഞ്ചായത്ത് പ്രസിഡന്റിനെയോ വിളിച്ച് confirm ചെയ്യും.. ശേഷം അവിടുത്തെ ജനകീയ കമ്മറ്റി യോ സഹായം വേണ്ടവരുടെ കുടുംബത്തില്‍ നിന്നോ തയ്യാറാക്കി തരുന്ന പോസ്റ്ററുകള്‍/വീഡിയോകള്‍ പേജില്‍ പോസ്റ്റ് ചെയ്യുകയുമാണ് പതിവ്.. 

പലതുള്ളി പെരുവെള്ളം എന്ന് പറഞ്ഞ പോലെ ചെറിയ തുക കൂട്ടി ചേര്‍ക്കുമ്പോള്‍ അതൊരു വലിയ തുകയാകും.. ചിലപ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ ആ കൈത്താങ്ങ് മതിയാവും.. അല്ലാതെ ഗൂഢ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റുന്നതല്ല ജീവന്‍ വെച്ചുള്ള പോരാട്ടം.. ഓരോ കുടുംബത്തിന്റെയും കണ്ണീര്‍ വിലപ്പെട്ടതാണ്.. ഇന്നലെയിട്ട പോസ്റ്റ് തന്നെ ഒരുപാട് ഷെയര്‍ ചെയ്തു പോയി, കൃത്യമായി പറഞ്ഞാല്‍ പോസ്റ്റ് ചെയ്ത് 18 മണിക്കൂര്‍ കഴിയുമ്പോള്‍ 2300+ ഷെയര്‍ പോയിട്ടുണ്ട്.. എന്റെ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടിയാണു ഞാന്‍ ഇത് ചെയ്യുന്നതെന്ന തോന്നല്‍ എനിക്കില്ല.. ഇങ്ങനത്തെ പോസ്റ്റുകള്‍ ബിസ്സിനസ്സാണെന്നു വരെ പറയുന്നു ചിലര്‍.. സ്വന്തം വീട്ടില്‍ അങ്ങനെ ഒരനുഭവം വന്നവര്‍ക്കേ ആ വേദന എന്തെന്ന് അറിയൂ.. എല്ലാവര്‍ക്കും നന്മകള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു.. സ്‌നേഹത്തോടെ സീമ ജി നായര്‍.

Actress seema g nair post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക