Latest News

നമ്മളെ തമ്മില്‍ ഭിന്നിപ്പിച്ചു ഭരിക്കാന്‍ നമ്മള്‍ ആരെയും സമ്മതിച്ചില്ല; നാല് വഴിക്കു പോകുമ്പോൾ ഒരു വേദനയെ ഉള്ളു മനസ്സില്‍; കുറിപ്പ് പങ്കുവച്ച് സബിറ്റ

Malayalilife
നമ്മളെ തമ്മില്‍ ഭിന്നിപ്പിച്ചു ഭരിക്കാന്‍ നമ്മള്‍ ആരെയും സമ്മതിച്ചില്ല; നാല് വഴിക്കു പോകുമ്പോൾ  ഒരു വേദനയെ ഉള്ളു മനസ്സില്‍; കുറിപ്പ് പങ്കുവച്ച് സബിറ്റ

 ചക്കപ്പഴം എന്ന പരമ്പരയിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ താരമാണ് സബിറ്റ ജോർജ്ജ്. ലളിത എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിക്കുന്നത്. താരം സോഷ്യൽ മീഡിയകളിലും എല്ലാം തന്നെ സജീവമാണ്. കഴിഞ്ഞ ദിവസമായിരുന്നു  ചക്കപ്പഴം പരമ്പരയില്‍ നിന്നും താരം പിന്മാറുന്നത്. എന്നാൽ  ഇപ്പോല്‍ സോഷ്യല്‍ ലോകത്ത് നിന്ന് വൈറല്‍ ആകുന്നത് ചക്കപ്പഴം കുടുംബത്തിന് ഒപ്പമുള്ള ചിത്രവും നടി പങ്കുവെച്ച കുറിപ്പുമാണ്. താരം  ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള അവസാന ചിത്രം എന്ന് എഴുതി കൊണ്ടാണ്. ഒപ്പം തന്നെ തന്റെ സീരിയല്‍ ഓര്‍മയും പങ്കുവെച്ചിട്ടുണ്ട്. 

താരത്തിന്റെ വാക്കുകളിലൂടെ ...

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ…;’ചെറിയ ചെറിയ പിണക്കങ്ങളും, ഷൂട്ടിന് ആരെങ്കിലും താമസിച്ചു വരുകയോ, പ്രത്യേക പരിഗണന ആവശ്യപ്പെടുകയോ ചെയ്യുമ്‌ബോഴുള്ള എന്റെ വഴക്കു പറച്ചിലുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ വലിയ ഹാപ്പി ഫാമിലിയാണ്. മുത്തശ്ശി മുതല്‍ കണ്ണാപ്പിവരെ. ഒരു കാര്യത്തില്‍ നമ്മള്‍ക്കെല്ലാവര്‍ക്കും ( മുന്‍പ് പോയവര്‍ക്കും, ഇത് വരെ ഒന്നിച്ചു നിന്നവര്‍ക്കും, പുതിയ ചക്കപ്പഴത്തിലേയ്ക്ക് വിളിക്കപ്പെട്ടവര്‍ക്കും ) അഭിമാനിക്കാം. നമ്മളെ തമ്മില്‍ ഭിന്നിപ്പിച്ചു ഭരിക്കാന്‍ നമ്മള്‍ ആരെയും സമ്മതിച്ചില്ല. അവസാനം വരെ. നാല് വഴിക്കു പോകുമ്‌ബോള്‍ ഒരു വേദനയെ ഉള്ളു മനസ്സില്‍. കുറച്ചുകൂടിയൊക്കെ സത്യസന്ധത ആകാമായിരുന്നു ഞങ്ങളോട്. പുതിയ ചക്കപ്പഴത്തിന്റെ ആസൂത്രകര്‍ക്കും അതിലേക്കു പൈസ മുടക്കിയവര്‍ക്കുമൊക്കെ. പ്രത്യേകിച്ച് ചക്കപ്പഴം എന്നയെരുബ്രാന്‍ഡ് നെയിം തന്നെ ഉണ്ടാക്കാന്‍ ആദ്യം മുതല്‍ സാഹായിച്ചവര്‍ എന്ന നിലക്ക്. അതൊക്കെ പോട്ടെ’; സബീറ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

അമ്മക്കിനി ഒരാഗ്രഹമേയുള്ളു . എന്റെ മക്കളും, കൊച്ചുമക്കളും ഒക്കെ വളര്‍ന്നു പന്തലിച്ചു അനേകര്‍ക്ക് തണലാകുന്ന ഫലവൃക്ഷങ്ങള്‍ ആയി മാറുക, സത്യസന്ധത കൈവിടാതെ. പിന്നെ നാളെ മുതല്‍ പുതിയ ചക്കപ്പഴം കണ്ടിട്ട് ഞങ്ങളെ സ്നേഹിക്കുന്ന ആരും ഈ പോസ്റ്റിന്റെ താഴെ വന്നു അതിലെ ആര്‍ട്ടിസ്റ്റുകളെ കുറ്റം പറഞ്ഞു എഴുതേണ്ട . അത് ഞങളെ സന്തോഷിപ്പിക്കുകയുമില്ല. ഒരുപാട് പ്രതീക്ഷയോടെ വന്നിരിക്കുന്ന അവരെയും നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുക’; താരം പറഞ്ഞ് നിര്‍ത്തി. 

Actress sabitta george instagram post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES