ഒരു കാലത്ത് അവർ നമ്മൾക്കുവേണ്ടി ഉറക്കമിളച്ചു; അത് തിരിച്ച് കൊടുക്കേണ്ട സമയമായിരിക്കുന്നു; കുറിപ്പ് പങ്കുവച്ച് സബീറ്റ ജോർജ്

Malayalilife
 ഒരു കാലത്ത് അവർ നമ്മൾക്കുവേണ്ടി ഉറക്കമിളച്ചു; അത് തിരിച്ച് കൊടുക്കേണ്ട സമയമായിരിക്കുന്നു; കുറിപ്പ് പങ്കുവച്ച് സബീറ്റ ജോർജ്

ഫ്ലവെഴ്സിൽ അടുത്തിടെ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ  ഒരു ഹാസ്യ സീരിയൽ ആണ് ‘ചക്കപ്പഴം സീരിയലിൽ മുഖ്യ കഥാപാത്രങ്ങളെ  എസ്പി ശ്രീകുമാർ, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് അവതരിപ്പിക്കുന്നതും. സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്  ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് .  പരമ്പരയിലെ മറ്റ് കഥാപാത്രങ്ങളായി റാഫി, സബിറ്റ, ഐശ്വര്യ രജനികാന്ത്, അമൽദേവ് എന്നിവരും ഉണ്ട്.  പ്രേക്ഷകരുടെ ഇഷ്ട താരമായി അമ്മ ആയും ഉത്തമയായ അമ്മായി അമ്മയായും വേഷം ഇടുന്ന സബിറ്റ മാറിക്കഴിഞ്ഞിരിക്കുകയാണ്. സബിറ്റയെ കുറിച്ച് പല സംശയങ്ങളും ആരാധകർക്കുണ്ടായിരുന്നു. എന്നാൽ സബിറ്റ തന്റെ ജീവിതത്തെ കുറിച്ച് എല്ലാം തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

താരത്തിന്റെ വാക്കുകളിലൂടെ ....

'ഒരു കാലത്ത് അവർ നമ്മൾക്കുവേണ്ടി ഉറക്കമിളച്ചു.... തല തൂത്തുറക്കി... കൈകൾ മുറുകെപ്പിടിച്ചു. എപ്പോൾ നമ്മൾ അത് അവർക്ക് വേണ്ടി ചൈയ്യുന്നു. പ്രാർഥനകൾ തുടരണേ.... ഞങ്ങളുടെ ഡാഡി ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയിലായതോടെ ഞങ്ങളുടെ കുടുംബം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എപ്പോഴും നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി....' സബീറ്റ കുറിച്ചു. 

കർണാടക സംഗീതവും ഭരതനാട്യവും പഠിച്ച സബിറ്റയുടെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പരസ്യ ചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച താരം ബിഗ് സ്ക്രീനിലും തിളങ്ങിയിട്ടുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം അഭിനയം ഒരുതരം ലേർണിംഗ് ആണെന്നാണ് താരത്തിന്റെ പോസ്റ്റുകളിൽ നിന്നും വ്യക്തമാക്കുന്നത്.

Actress sabitta george note goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES