മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സ്വന്തം കുടുംബത്തിലെ അംഗം എന്ന പ്രതീതിയോടെ നോക്കി കണ്ട ഒരു താരമാണ് പാർവതി. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ്് പാര്‍വ്വതി പ്രേക്ഷകർക്ക് ഇടയിലേക്ക് ശ്രദ്ധേയായത്. തുടർന്ന് ഈശ്യന്‍ സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമായി എത്തിയ താരത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റുകയായിരുന്നു. ഇപ്പോഴും സജീവമായ പ്രവർത്തനങ്ങളാണ് സീരിയല്‍ രംഗത്തും അവതരണ രംഗത്തുമൊക്കെ നടി കാഴ്ചവയ്ക്കുന്നത്.
പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാര്‍വ്വതി. എന്നാൽ ഇപ്പോൾ തന്റെ ഗര്ഭകാലം അസ്വാദിക്കുന്ന പാർവതിയുടെ ഡാൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതെ സമയം വീണ്ടും നിറവയറിൽ നൃത്തം ചെയ്തു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പാർവതി.
എല്ലാ ചൊറിയാൻ ആൾക്കാർക്കു വേണ്ടിയും ആണ് ഇത് എന്ന ക്യാപ്‌ഷൻ നൽകിയാണ് പാർവതി മെസേജ് പങ്കിട്ടത്. നിങ്ങൾക്ക് എന്റെ പ്രവർത്തികൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കിൽ അത് ഗൗനിക്കാതിരിക്കുക, എന്നെ ബ്ലോക് ചെയ്തു പോവുക. ഗർഭിണി ആയിരിക്കുമ്പോൾ നൃത്തം ചെയ്യുന്നത് ഒരു നല്ല അനുഭവം തന്നെയാണ്. ശരീരത്തിന് ഒരു ഉന്മേഷവും മസിൽസിന് ഒരു ഫെലിക്സിബിലിറ്റിയും ആണ് നൃത്തം നൽകുന്നത്. എന്നുമാണ് പാർവതി കുറിച്ചിരിക്കുന്നത്.
സംഗീത സംവിധായകനായ ബാലഗോപാലാണ് പാര്‍വ്വതിയുടെ ഭര്‍ത്താവ്. നൃത്തത്തിലും സജീവയാണ് പാര്‍വ്വതി. പാര്‍വ്വതി ബീടെക്ക് അവസാന വര്‍ഷം പഠിക്കുമ്പോഴാണ് വിവാഹിതയാകുന്നത്. സംഗീത സംവിധായകനായ ബാലുവുമായുളള സൗഹൃദത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. തന്റെ ഗര്‍ഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് താരം എത്തിയിരുന്നു.