മലയാള മിനിസ്ക്രീൻ കുടുംബ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് കാര്‍ത്തിക. പോസിറ്റീവ് കഥാപാത്രത്തെ മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭാടരമാണെന്ന് താരം ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഭ്രമണ'ത്തിലെ ദീപ അപ്പച്ചി, ജീവിത നൗകയിലെ അപ്പച്ചി, പിന്നെ ഒരുപിടി വില്ലത്തി വേഷണങ്ങളിലൂടെ എല്ലാം തന്നെ താരം മുന്നേറുകയാണ്. താരം അഭിനയ മേഖലയിൽ സജീവമായിട്ട് ഇരുപത്തി ഒൻപത് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇന്നും കൈനിറയെ അവസരങ്ങളാണ് താരത്തെ തേടി മലയാള മിനിസ്‌ക്രീനിൽ നിന്നും വരുന്നത്.
ആറന്മുളയാണ് താരത്തിന്റെ സ്വദേശം. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് താരം ആദ്യമായി അഭിനയ മേഖലയിലേക്ക് ചെക്കറിയതും. ആദ്യ മെഗാസീരിയലായ 'വംശ'ത്തിലൂടെ തിളങ്ങിയ നടി ഇന്നും മിനി സ്‌ക്രീനിന്റെ priya നടിയാണ്. 1992 ൽ പതിമൂന്ന് എപ്പിസോഡ് സീരിയലുകളുടെ കാലത്ത് നായികയായി താരം എത്തുകയും ചെയ്തു. മിനിസ്ക്രീനിനു പുറമെ ബിഗ് സ്ക്രീനിലും തിളങ്ങാൻ താരത്തിന് ഇതിനോടകം തന്നെ സാധിക്കുകയും ചെയ്തു. നിലവിൽ പതിമൂന്നോളം ചലച്ചിത്രങ്ങളിലും കാർത്തിക ഇതിനോടകം തന്നെ വേഷമിട്ടുണ്ട്.
ഭർത്താവും മകളും , ഭർത്താവിന്റെ അച്ഛനും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് കാർത്തികയുടേത്. ഭർത്താവിന്റെ അച്ഛൻ അഡ്വക്കേറ്റ് കൂടിയാണ്. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് കാർത്തികയുടെ മകൾ നിരുപമ. ഛായാഗ്രാഹകനായ കണ്ണനാണ് കാർത്തികയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഓട്ട് ഓഫ് സിലബസ്, ദളമർമ്മരങ്ങൾ, രാമൻ, കരയിലേയ്ക്കൊരു കടൽദൂരം തുടങ്ങിയവയാണ് കണ്ണന്റെ പ്രധാന ചിത്രങ്ങൾ. 'ഏക് അലക് മൗസം' എന്നൊരു ഹിന്ദി ചിത്രവും അദ്ദേഹത്തിന്റെതായുണ്ട്. നിലവിൽ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഈ കുടുംബം.
അഭിനയം എന്ന കലയോട് ഏറെ നീതി പുലർത്തുന്ന ഒരു താരം കൂടിയാണ് കാർത്തിക. 'ഭ്രമണ'ത്തിലെ ദീപ അപ്പച്ചി എന്ന കഥാപാത്രം താരത്തിന് നൽകിയ പിന്തുണ ഏറെയാണ്. താരത്തിന്റെ ഭ്രമണത്തിലെ അഭിനയം കണ്ട് ഇതുപോലൊരു അപ്പച്ചിയെ കിട്ടിയെങ്കിലെന്ന് പ്രേക്ഷകർ ചിന്തിക്കുന്ന തരത്തിലാണ് . 'ഭ്രമണ'ത്തിലെ അപ്പച്ചിക്ക് പിന്നാലെ 'ജീവിതനൗക' യിലും അപ്പച്ചിയായി തന്നെയാണ് താരത്തിന് ഒരു വേഷം ലഭിച്ചതും. എന്നാൽ ജീവിത നൗകയിൽ അല്പം നെഗറ്റീവ് ഷെയ്ഡുള്ള അപ്പച്ചിയാണ്. നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ താരത്തിന് ഇതിനോടകം തന്നെ ചെയ്യാനും സാധിച്ചു. അതേസമയം കാർത്തികയുടെ അഭിനയ ജീവിതത്തിൽ മറക്കാനാകാത്ത അനുഭവവും ഉണ്ടായിട്ടുണ്ട്.
ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഒരു ശിവരാത്രി ദിവസം തൊഴാൻ പോയതാണ്. അന്നേരമാണ് ഒരമ്മൂമ്മ എനിക്ക് നേരെ വന്ന് 'നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ' എന്ന് തലയിൽ കൈവെച്ച് പ്രാകുന്നത്. സത്യത്തിലന്നേരം ഞാൻ ഞെട്ടിപ്പോയി.. അമ്മുമ്മ എന്നെ വിടാൻ ഭാവമില്ല - എന്തിനാടീ നീയാ പിള്ളേരെ ഇട്ട് കഷ്ടപ്പെടുത്തുന്നത് !അന്നേരം അഭിനയം വരുത്തിയ പ്രതികരണമാണെന്ന് മനസ്സിലായി.
അയ്യോ അത് അഭിനയമല്ലേ അമ്മേ - എന്നൊക്കെ പറഞ്ഞു നോക്കി.നീയൊന്നും പറയണ്ട .. കൂടുതലൊന്നും പറയണ്ട - എന്ന് പറഞ്ഞ് അവർ ശരിക്കും ഷൗട്ട് ചെയ്തു. കാര്യം കൈവിട്ടു പോകുമെന്ന് മനസ്സിലായ ഞാൻ വേഗം അവിടം വിട്ടു. കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കിൽ അവർ ഉറപ്പായും തല്ലിയേനെ എന്നും താരം ഒരുവേള തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു.