നടി അപ്സര രത്നാകരനും ആൽബി ഫ്രാൻസിസും വിവാഹിതരായി; ചിത്രങ്ങൾ വൈറൽ

Malayalilife
നടി അപ്സര രത്നാകരനും ആൽബി ഫ്രാൻസിസും വിവാഹിതരായി; ചിത്രങ്ങൾ വൈറൽ

ലയാള കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് സാന്ത്വനം. പരമ്പര ജൈത്രയാത്ര തുടരുന്നത് ഉദ്വേഗഭരിതമായ കഥാ സന്ദര്‍ഭങ്ങളിലൂടെയാണ്. സഹോദര സ്നേഹം എടുത്ത് കാണിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പരമ്പരയിലൂടെ പറയുന്നത്. പരമ്പരയിലൂടെ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണ് ജയന്തി. ജയന്തിയായി എത്തിയ നടി അപ്സര വിവാഹിതയായി എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സംവിധായകൻ ആൽബി ഫ്രാൻസിസ് ആണ് വരൻ. ചോറ്റാനിക്കരയിൽ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും വിവാഹത്തിൽ പങ്കെടുത്തു. കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമായിരുന്നു അപ്സരയുടെ വേഷം. മുണ്ടും ഗോൾഡൻ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആൽബിയുടെ വേഷം.

രണ്ടു വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാൽ’ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.

ഏഴ് വര്ഷം കൊണ്ട് പതിനച്ചിലധികം സീരിയലുകൾ ചെയ്യാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട് . അടുത്തിടെ ഇറങ്ങിയ താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്തു. ആരോഗ്യം  എന്ന മാസികയിലെ  കവർ  ഫോട്ടോ വഴിയാണ്  അഭിനയ മേഖലയിലേക്ക്  എത്തുന്നത്. 

Actress apsara rathnakaran got married today

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES