Latest News

വളരെ ചെറുപ്പത്തിൽ തന്നെ  അച്ഛനെ നഷ്ടപ്പെട്ടു; പിന്നെ എല്ലാം അമ്മയായിരുന്നു; മനസ്സ് തുറന്ന് ബിഗ് ബോസ് താരം റിതു മന്ത്ര

Malayalilife
വളരെ ചെറുപ്പത്തിൽ തന്നെ  അച്ഛനെ നഷ്ടപ്പെട്ടു; പിന്നെ എല്ലാം അമ്മയായിരുന്നു; മനസ്സ് തുറന്ന് ബിഗ് ബോസ് താരം റിതു മന്ത്ര

ലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസൺ 3  ആരംഭം കുറിച്ചിരിക്കുകയാണ്. ഇക്കുറി ബിഗ് ബോസ് സീസൺ 3 ലൂടെ നിരവധി സർപ്രൈസുകളാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്ന്  ഏറെ പുതുമയാർന്ന രീതിയിലാണ്ഇത്തവണത്തെ ബിഗ് ബോസ് സീസൺ  3.   ഇത് മത്സാരാർഥികളുടെ നിർണ്ണയത്തിലും പ്രകടമാണ്.  ഇത്തവണ ബിഗ് ബോസ് ഹൗസിൽ സീരിയൽ താരങ്ങൾ മുതൽ മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്ത താരങ്ങൾ വരെ   എത്തുന്നുണ്ട്.


 എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്  റിതു മന്ത്രയാണ്.  റിതു എന്ന മത്സരാർത്ഥി മലയാളി പ്രേക്ഷകർക്ക് പുതുമുഖമാണ്. താരം ഒരു  സകലകലാവല്ലഭ കൂടിയാണ്. റിതു ഇപ്പോൾ അഭിനേത്രി, ഗായിക, മോഡലിംഗ് എന്നീ മേഖലകളിൽ  സജീവമാണ്.  റിതു കണ്ണൂര്‍ സ്വദേശിനി  കൂടിയാണ്. മോഡലിംഗ്, ഫാഷന്‍ മേഖലകളിലേക്ക് പിജി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്  റിതു എത്തുന്നത്. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപറേഷന്‍ ജാവ എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രത്തെ  അഭിനയിച്ചിട്ടുണ്ട്.

കണ്ണൂർ സ്വദേശിയാണ് റിതു. വളരെ ചെറുപ്പത്തിൽ തന്നെ  അച്ഛനെ നഷ്ടപ്പെട്ടു. രണ്ടാം വയസ്സിലാണ് അപകടത്തിൽ അച്ഛനെ നഷ്ടമാകുന്നത്. പിന്നെ എല്ലാം അമ്മയായിരുന്നു. മകൾക്ക് വേണ്ടിയായിരുന്നു പിന്നീടുള്ള ജീവിതം. മറ്റൊരു വിവാഹം പോലും കഴിക്കാൻ ഈ അമ്മ തയ്യാറായിരുന്നി‌ല്ല. താൻ കണ്ടതിൽ വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് തന്റെ അമ്മയെന്ന് റീതു പറയുന്നു.

Actress and Bigg boss fame RIthu Manthra words about her family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക