Latest News

ഷക്കീലയും രേഷ്മയും പൊതുബോധത്തെ തകര്‍ത്തവര്‍, അവരെപ്പോലെ കരുതിയാണ് എന്റെ ചിത്രം ഇട്ടതെങ്കില്‍ സന്തോഷം'; പക്ഷെ ആ പെണ്‍കുട്ടിക്ക് വേണ്ടി പ്രതികരിക്കും; കമ്മട്ടിപ്പാടത്തിന് ശേഷമുള്ള വിനായകനെ പരിചയമില്ല; വിനായകന്‍ തന്റെ ചിത്രം പങ്ക് വച്ചത് ബാധിച്ചിട്ടില്ലെന്ന് റീമ കല്ലിങ്കല്‍

Malayalilife
 ഷക്കീലയും രേഷ്മയും പൊതുബോധത്തെ തകര്‍ത്തവര്‍, അവരെപ്പോലെ കരുതിയാണ് എന്റെ ചിത്രം ഇട്ടതെങ്കില്‍ സന്തോഷം'; പക്ഷെ ആ പെണ്‍കുട്ടിക്ക് വേണ്ടി പ്രതികരിക്കും; കമ്മട്ടിപ്പാടത്തിന് ശേഷമുള്ള വിനായകനെ പരിചയമില്ല; വിനായകന്‍ തന്റെ ചിത്രം പങ്ക് വച്ചത് ബാധിച്ചിട്ടില്ലെന്ന് റീമ കല്ലിങ്കല്‍

വിനായകന്‍ തന്റെ ചിത്രം പങ്കുവെച്ച സംഭവം തന്നെ ബാധിച്ചിട്ടില്ലെന്ന് നടി റിമ കല്ലിങ്കല്‍. എന്നാല്‍, വിനായകനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ തന്നെ വേദനിപ്പിച്ചതായും റിമ വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

മാസങ്ങള്‍ക്ക് മുന്‍പാണ് വിനായകന്‍ തന്റെ ഔദ്യോഗിക പേജിലൂടെ റിമയുടെ ചിത്രം പങ്കുവെച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചിലര്‍ റിമയെ ബോഡി ഷെയ്മിങ് നടത്തുകയും വിനായകനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന് വിശദീകരണങ്ങളൊന്നും നല്‍കാതെയാണ് റിമയുടെ പ്രതികരണം.

തന്റെ ചിത്രം പങ്കുവെച്ചതിലൂടെ തന്നെ അഭിനന്ദിക്കുകയാണ് വിനായകന്‍ ചെയ്തതെന്ന് റിമ കരുതുന്നു. 'ഷക്കീല മാഡത്തിന്റേയും രേഷ്മയുടെയുമൊക്കെ വലിയ ആരാധികയാണ് ഞാന്‍. അതുവരെയുണ്ടായിരുന്ന പൊതുബോധത്തെ തകര്‍ത്തുകളഞ്ഞവരാണ് അവര്‍.' അവരെപ്പോലെ കരുതിയാണ് വിനായകന്‍ എന്റെ ചിത്രം പോസ്റ്റ് ചെയ്തതെങ്കില്‍ സന്തോഷമേയുള്ളൂ. അതിനെ അഭിനന്ദനമായി കാണുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ച് സ്റ്റേറ്റ് അവാര്‍ഡ് നേടിയ വിനായകനെ എനിക്കറിയാം. എന്നാല്‍ അതിന് ശേഷമുള്ള വിനായകനെ നേരിട്ട് പരിചയമില്ല. ആ ഫോട്ടോ പോസ്റ്റ് ചെയ്തത് എന്നെ ഒട്ടും ബാധിച്ചില്ല. എന്നാല്‍ വിനായകനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി പറഞ്ഞ പല കാര്യങ്ങളും വേദനിപ്പിച്ചു. അതാണ് എന്നെ ബാധിക്കുന്നത്. ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ പ്രതികരിക്കും. എന്നാല്‍ ഫോട്ടോയുടെ കാര്യത്തില്‍ എനിക്ക് പറയാനൊന്നുമില്ല,' റിമ വിശദീകരിച്ചു.

സജിന്‍ ബാബു സംവിധാനം ചെയ്ത 'തിയേറ്റര്‍' ആണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. വിനായകന്‍ നായകനാകുന്ന 'കളങ്കാവലി' എന്ന ചിത്രം നവംബര്‍ 27ന് റിലീസിന് തയ്യാറെടുക്കുകയാണ്.

Read more topics: # വിനായകന്‍
rima kallingal talks about vinayakan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES