എന്ത് ചെയ്താലും കിച്ചുവും മക്കളും വന്നാല്‍ എല്ലാം തലകീഴെയാവും; എല്ലാം കുഴഞ്ഞു മറിയാന്‍ പിന്നെ അധിക സമയം വേണ്ട; തുറന്ന് പറഞ്ഞ് സിന്ധു കൃഷ്ണകുമാർ രംഗത്ത്

Malayalilife
എന്ത് ചെയ്താലും കിച്ചുവും മക്കളും വന്നാല്‍ എല്ലാം തലകീഴെയാവും; എല്ലാം കുഴഞ്ഞു മറിയാന്‍ പിന്നെ അധിക സമയം വേണ്ട; തുറന്ന് പറഞ്ഞ് സിന്ധു കൃഷ്ണകുമാർ രംഗത്ത്

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഇവരുടെ വിശേഷങ്ങളൊക്കെ അമ്മ സിന്ധുകൃഷ്ണ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ  17 വര്‍ഷമായുള്ള തന്റെയൊരു ദിനചര്യയെ കുറിച്ച്‌ സിന്ധു കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

നാല് പേരും അവരുടെ കുട്ടിക്കാലം ചെലവിട്ടത് ഈ വീട്ടിലെങ്കില്‍ അന്നേരം മുഴുവനും സിന്ധുവിന് പണി കൊടുത്ത ഒരു കാര്യമുണ്ട്. എന്ത് ചെയ്താലും കിച്ചുവും മക്കളും വന്നാല്‍ എല്ലാം തലകീഴെയാവും എന്നാണ് സിന്ധു പറയുന്നത്. അഹാനയുടെയും സഹോദരിമാരുടെയും നൃത്ത വീഡിയോകളില്‍ പലരും കണ്ടിരിക്കുന്ന ഇടമാണിത്. വീടിന്റെ ഹാള്‍ മുറിയാണ് ഇവരുടെ പ്രിയപ്പെട്ട സ്ഥലം. അവിടെ സോഫ ഒതുക്കിമാറ്റിയ ശേഷമാവും അവര്‍ വീഡിയോ ഷൂട്ട് ചെയ്യുക.

ഒരു ദിവസം കുറഞ്ഞത് പത്തു തവണയെങ്കിലും ഞാനത് നേരെയാക്കി വയ്ക്കും. എന്നാല്‍ അച്ഛനും മക്കളും മുകളിലെ നിലയില്‍ നിന്നും താഴേക്കിറങ്ങിയാല്‍ തീര്‍ന്നു കഥ. എല്ലാം കുഴഞ്ഞു മറിയാന്‍ പിന്നെ അധിക സമയം വേണ്ട. ചിലപ്പോള്‍ താന്‍ ഈ കുഴഞ്ഞു മറിഞ്ഞ അവസ്ഥയെ ഇഷ്ടപ്പെടുന്നുണ്ടാവാം. മക്കള്‍ നാലും അവരുടെ കുട്ടിക്കാലം കുത്തിമറിഞ്ഞ് കളിച്ചു തീര്‍ത്തത് ഈ സോഫയുടെ മുകളിലായിട്ടും ഇപ്പോഴും അത് നല്ല നിലയില്‍ തന്നെ തുടരുന്നെന്ന് സിന്ധു പറയുന്നു.

Actress sindhu krishnakumar words about her family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES