വലിയ ഭക്തനാണ് നവ്യയുടെ ഭര്‍ത്താവ് സന്തോഷ് മേനോന്‍. നാട്ടിലെ ഉത്സവത്തിനും പൂജയ്ക്കും എല്ലാം മുംബൈയില്‍ നിന്നും നീണ്ട ദിവസത്തെ അവധിയെടുത്ത് പോലും അദ്ദേഹം വരികയും ഉത്സവാഘോഷങ്ങളിലെല്ലാം സജീവമായി പങ്കെടുക്കുകയും ചെയ്യും. ഇപ്പോഴിതാ, തന്റെ അമ്മയെ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു കൊണ്ടുവന്ന ഈശ്വരന് നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയാ കുറിപ്പുമായി എത്തിയിരിക്കുകയാണ് സന്തോഷ് മേനോന്‍. പ്രശസ്ത ക്ഷേത്രമായ മാവേലിക്കരയിലെ ചെട്ടികുളങ്ങര അമ്മ ദേവി ക്ഷേത്രത്തിലും മണര്‍ശാല നാഗരാജ ക്ഷേത്രത്തിലുമെല്ലാം വഴിപാടുകള്‍ കഴിച്ച ചിത്രവും വീഡിയോയും പങ്കുവച്ച് സന്തോഷ് കുറിച്ചത് ഇങ്ങനെയാണ്:
ഇത്തവണ എന്റെ അമ്മയ്ക്ക് ഒരു അത്ഭുത രക്ഷപ്പെടല്‍.... എന്റെ അമ്മയ്ക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും സര്‍വ്വശക്തന് നന്ദി...... മാവേലിക്കര ചെട്ടികുളങ്ങര അമ്മ ദേവി ക്ഷേത്രം, മണര്‍ശാല നാഗരാജ ക്ഷേത്രം സന്ദര്‍ശിച്ചു, പൂജകള്‍ നടത്തി, പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി, മണര്‍ശാല അമ്മമാരുടെ പ്രാര്‍ത്ഥനകള്‍, മേല്‍ശാന്തിമാര്‍, മാനേജ്‌മെന്റ്, രണ്ട് ക്ഷേത്രങ്ങളിലെയും ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക നന്ദി... എന്റെ സഹോദരിമാരായ ജയേച്ചി, കുമാരി ചേച്ചി, പ്രിയ സഹോദരന്‍ കൊച്ചുമോന്‍ (ശ്രീകുമാര്‍), എന്റെ പേഴ്‌സണല്‍ സ്റ്റാഫ് ബിനേഷ്, അച്ചു, ബെന്നി തുടങ്ങിയവര്‍ നല്‍കിയ പരിചരണത്തിനും അത്ഭുതകരമായ ക്രമീകരണങ്ങള്‍ക്കും പ്രത്യേക നന്ദി... നിങ്ങളെയെല്ലാം സ്നേഹിക്കുന്നു... എപ്പോഴും നന്ദിയുള്ളവരായിരിക്കും... എന്റെ ദുഷ്‌കരമായ ദിവസങ്ങളില്‍ നിങ്ങള്‍ എന്നോടൊപ്പം നടക്കുന്നുണ്ട്... ഒരിക്കലും മറക്കില്ല... എന്നാണ് സന്തോഷ് മേനോന്‍ കുറിച്ചത്.
അതേസമയം, ആരോഗ്യപരമായി ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നയാളാണ് നവ്യാനായരുടെ ഭര്‍തൃമാതാവായ ബേബിയമ്മ. ഏറെക്കാലമായി കൊച്ചിയിലെ ലേക്ക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബേബിയമ്മ. ഇടയ്ക്ക് അസുഖം ഭേദമാകുമെങ്കിലും വഷളാകുന്ന സാഹചര്യങ്ങളും അടിക്കടിയെത്തും. അപ്പോള്‍ നേരെ ആശുപത്രിയിലേക്കും പിന്നെ ദിവസങ്ങളോളം അവിടെ ചികിത്സയിലും ആയിരിക്കും. ഇക്കഴിഞ്ഞ ഒരാഴ്ച മുന്നേ 11 ദിവസത്തോളം ഐസിയുവിലായിരുന്ന ബേബിയമ്മ തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അച്ഛമ്മയെ കാണാന്‍ ഒരാള്‍ കൂടി വീട്ടിലെത്തിയിരുന്നു. പേരക്കുട്ടി സായ്കൃഷ്ണ ആയിരുന്നു അത്. കൊച്ചിയിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലേക്കെത്തിയപ്പോള്‍ അച്ഛമ്മയ്‌ക്കൊപ്പം സായിയും വരികയായിരുന്നു ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടിലേക്ക്. തുടര്‍ന്ന് രണ്ടു ദിവസം നിന്ന ശേഷമാണ് തിരിച്ചു പോയതും. സ്‌കൂളില്‍ നിന്നും അവധി എടുക്കാന്‍ കഴിയാത്തതിനാല്‍ അച്ഛന്‍ മുംബൈയില്‍ നിന്നും എത്തും മുന്നേ മകന്‍ അമ്മയ്ക്കരികിലേക്ക് തിരിച്ചെത്തുകയായിരുന്നു. അതേസമയം, അച്ഛനും മകനും തമ്മില്‍ കണ്ടില്ലെന്നാണ് വിവരം. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ആ ചിത്രവും സന്തോഷ് പങ്കുവെക്കുമായിരുന്നു. മണിക്കൂറുകള്‍ക്ക് മുമ്പാണ് സന്തോഷ് ഈ ചിത്രങ്ങളും ക്ഷേത്ര ദര്‍ശനം നടത്തിയ ചിത്രവും വീഡിയോയുമെല്ലാം പങ്കുവച്ചത്.
ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനിടയിലാണ് മകള്‍ ലക്ഷ്മിയുടെ കൈപിടിച്ച് ബേബിയമ്മ നവ്യയുടെ നൃത്തം കാണാനെത്തിയത്. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതിനിടയിലും അമ്മ വന്നല്ലോ അതുമതി എന്നായിരുന്നു കെട്ടിപ്പിടിച്ചുകൊണ്ട് നവ്യ പറഞ്ഞ വാക്കുകള്‍. അതിനു ശേഷം ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തിയ മകന്‍ സന്തോഷ് മേനോന്‍ അമ്മയുടെ ആരോഗ്യാവസ്ഥ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതില്‍ നന്ദി പറഞ്ഞ് കുറിപ്പും പങ്കുവച്ചിരുന്നു. എന്നാലിപ്പോഴിതാ, ദിവസങ്ങള്‍ക്കിപ്പുറം അമ്മയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ ലേക്ക്ഷോര്‍ ആശുപത്രിയില്‍ തന്നെയാണ് ബേബിയമ്മയെ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ 11 ദിവസത്തോളം ഐസിയുവിലായിരുന്ന ബേബിയമ്മ കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയതും പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചു വരുന്നതും. പിന്നാലെയാണ് അമ്മയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് സന്തോഷ് നന്ദി പറഞ്ഞത്.
അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്: അമ്മയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍... കൊച്ചിയിലെ ഐസിയു ലേക്ഷോര്‍ ആശുപത്രിയില്‍ ഏകദേശം 11 ദിവസങ്ങള്‍, ഗുരുതരാവസ്ഥയില്‍ ആയിരുന്നു. സര്‍വ്വശക്തനായ ഡോക്ടര്‍ റോയ് ജെ മുകദ സാറിനും മുഴുവന്‍ ലേക്ഷോര്‍ ടീമിനും അങ്ങേയറ്റത്തെ കരുതലിനും സ്നേഹത്തിനും നന്ദി.. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും, എന്റെ സ്റ്റാഫില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള വ്യക്തിപരമായ കോളുകള്‍ക്കും പ്രത്യേക നന്ദി. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ എല്ലാവരോടും നന്ദിയുള്ളവനായിരിക്കും... എല്ലാവര്‍ക്കും സുപ്രഭാതം... എന്നാണ് സന്തോഷ് മേനോന്‍ കുറിച്ചത്. അതേസമയം, അമ്മ ആശുപത്രിയില്‍ ഐസിയുവില്‍ ആയിരിക്കുന്ന സമയത്ത് നവ്യ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിലായിരുന്നു