മലയാളി പ്രേഷകരുടെ ഇഷ്ട താരമാണ് മനീഷ കെഎസ് എന്ന നടി. തട്ടീം മുട്ടീം എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലെ വാസവദത്തയായി എത്തി മലയാളികളുടെ കയ്യടി നേടിയ മനീഷ ഇപ്പോള്‍ ബിഗ്ബോസിലും തിളങ്ങുകയാണ്. വ്യക്തമായ നിലപാടുകളിലൂടെ ഇതിനോടകം തന്നെ ബിഗ്ബോസില്‍ തന്റേതായ ഇടം കണ്ടെത്തിയ മനീഷ അഭിനേത്രി എന്നതിലുപരി അസാധ്യമായ കഴിവുള്ള ഒരു ഗായിക കൂടിയാണ്. അഭിനയം കൊണ്ടും പാട്ടു കൊണ്ടും മലയാളികളെ ആസ്വദിപ്പിക്കുന്ന ഈ താരത്തിന്റെ സ്വകാര്യ ജീവിതം ഏറെ വേദനകള്‍ നിറഞ്ഞതായിരുന്നു. അടുത്തിടെയാണ് മനീഷയുടെ ജീവിത കഥ എന്താണെന്ന് താരം തന്നെ തുറന്നു പറഞ്ഞത്. ആ കഥകളെല്ലാം പുറത്തു വരുമ്പോള്‍ ഇത്രത്തോളം വേദനകളും വിഷമങ്ങളും മനസില്‍ നിറച്ചാണോ ആസ്വദകരെ ഇത്രയും കാലം രസിപ്പിച്ചത് എന്ന് അത്ഭുതത്തോടെ ചോദിക്കുകയാണ് ആരാധകരിപ്പോള്‍.
തൃശൂര്‍ സ്വദേശിനിയാണ് മനീഷ. മനീഷ സുബ്രഹ്മണ്യന്‍ എന്നാണ് മുഴുവന്‍ പേര്. പാട്ടിലും അഭിനയത്തിലും ഒരുപോലെ കഴിവു തെളിയിച്ച മനീഷ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ചു. ഒരു വര്‍ഷം മാത്രം നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ ആയിരുന്നു വിവാഹം. ദൈവ സ്നേഹം വര്‍ണീച്ചിടാന്‍' എന്ന പാട്ട് പാടി മനീഷ വളരെയധികം ശ്രദ്ധേയായി നില്‍ക്കുന്ന സമയമായിരുന്നു അത്. കരിയറില്‍ നിരവധി അവസരങ്ങള്‍ വരുമ്പോഴാണ് തിരുവനന്തപുരം സ്വദേശിയായ സംഗീത സംവിധായകനായ ക്രിസ്ത്യന്‍ യുവാവുമായി പ്രണയത്തിലായത്. ഒവിആര്‍ സാറിന്റെ ഒരു പാട്ടിന്റെ റെക്കോര്‍ഡിങ്ങിന് പോയപ്പോള്‍ പാട്ടു പഠിപ്പിച്ചു തരാന്‍ അദ്ദേഹമാണ് അവിടെ ഉണ്ടായിരുന്നത്. അന്നാണ് ആദ്യമായി പരിചയപ്പെടുന്നത്.
പരിചയം സൗഹൃദവും പിന്നീടത് പ്രണയവുമായപ്പോള്‍ മതമാണ് ഇരുവരുടെയും വിവാഹത്തിന് തടസമായി എത്തിയത്. ഭര്‍ത്താവ് ക്രിസ്ത്യനും മനീഷ ഹിന്ദുവും ആയിരുന്നത് കൊണ്ടു തന്നെ മനീഷയുടെ വീട്ടില്‍ എതിര്‍പ്പായിരുന്നു. ഒടുവില്‍ വീട്ടുകാരോട് പിണങ്ങി ആ യുവാവിനൊപ്പം ഇറങ്ങി പോവുകയാണ് ചെയ്തത്. മതവും ജാതിയുമൊന്നും മനീഷയുടെ അച്ഛന് പ്രശ്‌നമല്ലായിരുന്നു. പക്ഷേ വിവാഹം കഴിക്കുന്ന ആള്‍ക്ക് മനീഷയെ നോക്കാനുള്ള ജോലിയും സാമ്പത്തിക സ്ഥിതിയും ഉണ്ടോയെന്ന് അറിയണമായിരുന്നു. അതൊരു അച്ഛന്റെ കടമയാണെന്നും അത് മാത്രമേ നോക്കുന്നുള്ളു എന്നുമാണ് അച്ഛന്‍ പറഞ്ഞത്.
പക്ഷേ പ്രണയം വിവാഹത്തിലേക്ക് എത്തിയപ്പോഴേക്കും അച്ഛന് ഒരുപാട് വിഷമങ്ങള്‍ ഉണ്ടായ സംഭവമാണ് അരങ്ങേറിയത്. പയ്യന്റെ വീട്ടുകാര്‍ പള്ളിയില്‍ വെച്ച് കല്യാണം നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചു. അച്ഛന് അതിനോട് എതിര്‍പ്പായിരുന്നു. പള്ളിയിലും അമ്പലത്തിലും വേണ്ട ഒരു ഓഡിറ്റോറിയത്തില്‍ നടത്താം എന്നായിരുന്നു അച്ഛന്റെ നിലപാട്. പക്ഷേ അവര്‍ നിര്‍ബന്ധം തുടര്‍ന്നു. അങ്ങനെ തര്‍ക്കമായി. പിന്നീട് പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ അത് മനസിലായി.
വിവാഹത്തിന്റെ അന്ന് അച്ഛനും അമ്മയും പള്ളിയില്‍ വന്ന് 25 പവന്‍ സ്വര്‍ണം സമ്മാനമായി തന്നു. ആ ഓര്‍മ്മകള്‍ ഇപ്പോഴും മനസിലൊരു വേദനയാണെന്ന് മനീഷ പറയുന്നു. കാരണം മനീഷ അവരെ വേദനിപ്പിച്ച് ഇറങ്ങി വന്നിട്ട് പോലും ആ മാതാപിതാക്കള്‍ മകളെ വിട്ട് കളയാതെ ചേര്‍ത്ത് നിര്‍ത്തി. ആദ്യമൊന്നും വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ മകളുണ്ടായി രണ്ടു മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴേക്കും മാനസികമായി പൊരുത്തക്കേടുകള്‍ ഒരുപാട് ഉണ്ടായി. അഭിപ്രായ വ്യത്യാസങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ വേര്‍പിരിയുക എന്ന തീരുമാനത്തിലേക്ക് എത്തി.
രണ്ടു മക്കളാണ് ജനിച്ചത്. മകന്‍ വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലാണ്. മകള്‍ ബാംഗ്ലൂരാണ്. വേര്‍പിരിഞ്ഞുവെങ്കിലും മക്കള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളൊക്കെ അവരുടെ അച്ഛന്‍ ചെയ്തു കൊടുക്കാറുണ്ട്. അച്ഛനെ കാണാന്‍ മക്കള്‍ പോകാറുമുണ്ട്. ഡിവോഴ്‌സ് കിട്ടിയിട്ട് പത്തു വര്‍ഷത്തിലധികമായെങ്കിലും ഇപ്പോഴും മക്കളുടെ അച്ഛനും അമ്മയുമായി വളരെ സന്തോഷത്തോടെയാണ് ഇവര്‍ മുന്നോട്ട് പോകുന്നത്.
അതേസമയം, അമ്മയുടെ അഭിനയ പാത പിന്തുടര്‍ന്ന് മകള്‍ നീരദ ഷീനും അഭിനയ രംഗത്തേക്ക് പ്രവേശിച്ചിരുന്നു. 'ചാക്കോയും മേരിയും' എന്ന സീരിയലില്‍ സാന്ദ്ര ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നീരദ ആയിരുന്നു. മൂവാറ്റുപുഴയിലുള്ള എയ്ഞ്ചല്‍ വോയ്‌സ് എന്ന ഓര്‍ക്കസ്ട്രയുടെ കൂടെയാണ് മനീഷ പ്രൊഫഷണലായി പാടി തുടങ്ങുന്നത്. പിന്നീട് കേരളത്തിലെ ഒട്ടുമിക്ക ഓര്‍ക്കസ്ട്രകളുടെ കൂടെയും സഹകരിച്ചു. യേശുദാസ്, ജയചന്ദ്രന്‍, എസ് പി ബാലസുബ്രഹ്മണ്യം തുടങ്ങി അറിയപ്പെടുന്ന മിക്ക ഗായകരുടെയും കൂടെ ഗാനമേളകളില്‍ പാടിയിട്ടുണ്ട്. ഇരുവട്ടം മണവാട്ടി, കാണാകണ്മണി, പുള്ളിമാന്‍ തുടങ്ങി മുപ്പതോളം സിനിമകളിലും ഭക്തി ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍ എന്നിവയിലുമൊക്കെയായി നാലായിരത്തോളം ഗാനങ്ങള്‍ മനീഷയുടേതായുണ്ട്.
പതിനഞ്ചോളം സിനിമകളിലും മനീഷ അഭിനയിച്ചിട്ടുണ്ട്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് മനീഷയ്ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. 'തന്മാത്ര' ആയിരുന്നു മനീഷയുടെ ആദ്യസിനിമ. 'തട്ടീം മുട്ടീം' പരമ്പരയെ കൂടാതെ 'പൂക്കാലം വരവായി' എന്ന സീരിയലിലെ മനീഷയുടെ വില്ലത്തി റോളും ഏറെ ശ്രദ്ധ നേടിയിരുന്നു