Latest News

ആരുടെയും മുന്നിൽ കരയുന്നതിഷ്ടമല്ല; ഒരുപാട് കാര്യങ്ങൾ മറന്നുകളയാനുണ്ട്; ചുറ്റുപാടുകളുമായൊന്നും ഞങ്ങൾക്ക് അധികം ബന്ധമൊന്നുമില്ല; മകനെ കുറിച്ച് പറഞ്ഞ് ധന്യ മേരി വർ​ഗീസ്

Malayalilife
ആരുടെയും മുന്നിൽ കരയുന്നതിഷ്ടമല്ല;  ഒരുപാട് കാര്യങ്ങൾ മറന്നുകളയാനുണ്ട്; ചുറ്റുപാടുകളുമായൊന്നും ഞങ്ങൾക്ക് അധികം ബന്ധമൊന്നുമില്ല; മകനെ കുറിച്ച് പറഞ്ഞ്  ധന്യ മേരി വർ​ഗീസ്

ലയാള ബിഗ് സ്ക്രീൻ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ്  നടി ധന്യ മേരി വർഗീസും ഭർത്താവ് ജോണും. വളരെ പെട്ടെന്ന് തന്നെയായിരുന്നു ബിഗ് സ്ക്രീനിൽ നിന്ന് മിനിസ്ക്രീനിലെത്തിയ ധന്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നത്. എന്നാൽ വിവാഹിതയായതോടെ സിനിമയിൽ നിന്നും താരം  ബ്രേക്ക് എടുത്തിരുന്നു.  താരം സിനിമയിൽ എത്തുന്നത് മോഡലിംഗിലൂടെയായിരുന്നു. എന്നാൽ ഇപ്പോൾ താരം   ബിഗ് ബോസിൽ  മത്സരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ  മകനെക്കുറിച്ച് പറയുകയാണ്.

 എല്ലാവരുടേയും മുന്നിൽ കരയുന്നത് ഇഷ്ടമില്ലാത്തയാളാണ് ഞാൻ. മോനെ അങ്ങനെ അധികം പേരുടെ കൂടെ കളിക്കാനൊന്നും വിടാറില്ല. ഞങ്ങളാണ് എപ്പോഴും അവന്റെ കൂടെയുള്ളത്. നേരത്തെയും കുറച്ചുകാലം അവനെ പിരിഞ്ഞിരിക്കേണ്ടി വന്നിരുന്നു. ഒരുപാട് കാര്യങ്ങൾ മറന്നുകളയാനുണ്ട്. ചുറ്റുപാടുകളുമായൊന്നും ഞങ്ങൾക്ക് അധികം ബന്ധമൊന്നുമില്ല. ഞങ്ങൾ മൂന്നുപേരുമുള്ള ലോകമാണ്. ഇടയ്ക്ക് അവനെ ഞാൻ എന്റെ നാട്ടിൽ കൂത്താട്ടുകളത്ത് നിർത്തിയിരുന്നു. എന്റെ അമ്മയും പപ്പയുമായിരുന്നു ആ സമയത്ത് അവനെ നോക്കിയത്. അന്നവന് മൂന്ന് വയസൊക്കെയായിരുന്നു.

അവൻ അമ്മ പോവുന്ന ദിവസവും തിരിച്ച് വരുന്നതും കലണ്ടറിലൊക്കെ കുറിച്ചിടും. എന്നിട്ട് ഞാൻ ചെല്ലുന്നതും കാത്തിരിക്കും. എന്റെ കൂടെ കിടക്കാനാണ് അവന് ഇഷ്ടം. എന്റെ നാട് മനോഹരമാണ്, അതൊക്കെ കാണാനും അവിടെ കഴിയാനുമൊക്കെ പറ്റി. അത് കൊടുക്കാൻ എനിക്ക് പറ്റി. ഈ വർഷമാണ് ഞങ്ങൾ അവനെ കൂടെ കൊണ്ടുവന്നത്. എനിക്ക് അവനെയാണ് ശരിക്കും മിസ് ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് വന്നതിൽപ്പിന്നെ നാട്ടിലേക്ക് അധികം പോയി നിക്കാനാവുമെന്നൊന്നും കരുതിയിരുന്നില്ല, എന്നാൽ മോനെ അവിടെ നിർത്താൻ പറ്റി. എന്റെ പപ്പയുടേയും മമ്മിയുടേയും സഹോദരന്റെയുമൊക്കെ സ്‌നേഹം അവൻ നന്നായിട്ട് കിട്ടിയിട്ടുണ്ട്. നേരത്തെ തന്നെ അവനെ ഇങ്ങോട്ടേക്ക് കൊണ്ടുവരാമായിരുന്നു. കുറച്ചുകാലം കൂടി അവൻ അവിടെ ആ നല്ല അന്തരീക്ഷത്തിൽ നിൽക്കട്ടെയെന്നായിരുന്നു ഇച്ചായൻ പറഞ്ഞത്. വലിയൊരു ഉയർച്ചയിൽ നിന്നായിരുന്നു ഞങ്ങൾ വീണത്. ആ വക കാര്യങ്ങളൊന്നും ഞാൻ ഓർക്കാനിഷ്ടപ്പെടുന്നില്ല.

Actress dhanya mary varghese words about son

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക