ബാലതാരമായി തന്നെ വെള്ളിത്തിരയിലേക്ക് ചുവട് വച്ച താരമാണ് നടി ഷഫ്‌ന നസിം. കഥപറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം മലയാളി പ്രേക്ഷകർക്കായി സമ്മാനിച്ചതും. അഭിനയത്തോട് ഏറെ അഭിനിവേശമുള്ള താരത്തിന്റെ ജീവിത നായകൻ അഭിനയമേഖലയിൽ നിന്നുള്ള ആള് തന്നെയാണ്. അഭിനയ രംഗത്ത് പ്ലസ് ടു എന്ന ചിത്രത്തിലൂടെ എത്തിയ സജിനാണ് ഷഫ്‌നയുടെ യഥാർത്ഥ ജീവിതത്തിലെ നായകൻ. മാധ്യമങ്ങൾ ഇതരമതസ്ഥരായ ഇരുവരുടെയും വിവാഹവാർത്ത ഏറ്റെടുത്തിരുന്നു. ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ ചലച്ചിത്ര മേഖലയിൽനിന്നും മിനി സ്ക്രീനിലേക്ക് ഷഫ്‌ന ചുവട് വച്ചപ്പോൾ താരത്തെ എതിരേറ്റത്. എന്നാൽ ഇപ്പോൾ അത്തരത്തിൽ ഉള്ള സ്വീകരണം തന്നെയാണ് മിനിസ്ക്രീനിലേക്ക് ചുവട് വച്ച സജിനും പ്രേക്ഷകർ നൽകിയിരിക്കുന്നത്.
സാന്ത്വനം എന്ന പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രത്യേകിച്ചും, അൽപ്പം ഗൗരവക്കാരൻ ആയെത്തുന്ന ശിവ എന്ന കഥാപാത്രത്തോട്. പത്താം ക്‌ളാസിൽ പഠിപ്പ് ചേട്ടന് സഹായത്തിനായി അവസാനിപ്പിച്ച്, സ്വന്തം ഇഷ്ടങ്ങൾ മാറ്റി വച്ച ശിവയോട് ഏറെ ആരാധനയാണ് പ്രേക്ഷകർ വച്ച് പുലർത്തുന്നതും. എന്നാൽ ഇപ്പോൾ അഭിനയത്തിന് മുന്നേ ഉള്ള തന്റെ ജീവിതത്തെ കുറിച്ചു തുറന്ന് പറയുകയാണ് സജിൻ.
പ്രൊഫഷൻ കൊണ്ട് നടൻ ആണോ എന്ന് ചോദിച്ചാൽ ചെയ്യാൻ ഇഷ്ടം ഉള്ളത് അഭിനയം മാത്രമാണ്. അഭിനയത്തിലേക്ക് എത്തും മുൻപേ ഞാൻ കാർ ഷോ റൂമിൽ സെയില്സില് ഉണ്ടായിരുന്നു.
മെഡിക്കൽ റെപ്പായി വർക്ക് ചെയ്തിട്ടുണ്ട്. അതൊക്കെ എന്റെ പ്രൊഫഷൻ അതാണ് എന്ന് വച്ച് വർക്ക് ചെയ്തെ അല്ല. ജീവിക്കാൻ വേണ്ടി മാത്രം ചെയ്ത ജോലിയാണ് അതൊക്കെ. ഇഷ്ടപ്പെട്ടു ചെയ്യുന്നത് അഭിനയം മാത്രമാണ് എന്നും സജിൻ വ്യക്തമാക്കി.ഞങ്ങൾ വളരെ ചെറുപാപത്തിൽ തന്നെ വിവാഹിതർ ആയതാണ്. വിവാഹത്തിലേക്ക് കടക്കുമ്പോൾ എന്റെ പ്രായം 24 ആയിരുന്നു. ഷഫ്‌നയും തീരെ ചെറിയ പ്രായം. എന്റെ വീട്ടിൽ പൂർണ്ണ പിന്തുണ ആയിരുന്നു. പിന്നെ ഒന്ന് രണ്ടു വര്ഷം കഴിഞ്ഞപ്പോൾ തന്നെ മിക്കതും സോൾവ് ആയിരുന്നു. ഷഫ്‌നയുടെ വീട്ടിൽ ആയിരുന്നു പ്രശ്നം. ഇപ്പോൾ സോൾവായി വരുന്നു എന്ന് പറയാം. പ്രശ്നങ്ങൾ എങ്ങിനെയാണ് മറികടന്നത് എന്ന് ചോദിച്ചാൽ, അതൊക്കെ അങ്ങ് കാലങ്ങൾ മായ്ച്ചുകളയും എന്ന് പറയില്ലേ, അതേപോലെ എല്ലാം സോൾവ് ആയി കൊണ്ടിരിക്കുന്നു.