Latest News

എന്റെ ഇന്‍സ്റ്റ പേജില്‍ ആകെ 2000 പേര്‍ പോലുമില്ല എന്ന് പറയുമ്പോള്‍ പലരും കണ്ണ് തള്ളിയേക്കാം; തുറന്ന് പറഞ്ഞ് നടൻ കിഷോർ സത്യ

Malayalilife
എന്റെ ഇന്‍സ്റ്റ പേജില്‍ ആകെ 2000 പേര്‍ പോലുമില്ല എന്ന് പറയുമ്പോള്‍ പലരും കണ്ണ് തള്ളിയേക്കാം; തുറന്ന് പറഞ്ഞ് നടൻ കിഷോർ സത്യ

ലയാള ടെലിവിഷനിലിൽ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് കിഷോർ സത്യ. സീരിയലുകളില്‍ നായകനും വില്ലനുമൊക്കെയായി ടെലിവിഷന്‍ പ്രേക്ഷകരുടെ മുന്നിൽ എത്തിയ നടൻ ആണ് കിഷോർ സത്യ.  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് സീരിയല്‍ കറുത്ത മുത്തിലൂടെയാണ് കിഷോര്‍ത്യ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. ഇപ്പോൾ താരം സ്വന്തം സുജാത എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. എന്നാൽ ഇപ്പോൾ  ഇന്‍സ്റ്റഗ്രാമില്‍ എന്തുകൊണ്ട് ഫോട്ടോ ഇടുന്നില്ല എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

എന്താ ഇന്‍സ്റ്റയില്‍ പടമൊന്നുമിടാത്തെ. എന്ന് ചോദിച്ച് കുറെ മെസ്സേജസ് വരുന്നുണ്ട്.. ലോകഡൗണ്‍ ആയി വീട്ടില്‍ ഇരുപ്പായിട്ട് 2 മാസം ആകാറാവുന്നു. ഞാന്‍ ഒരിക്കലും ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റി അല്ല എന്നാണ് എന്റെ വിശ്വാസം.. എന്റെ സിനിമകളും പരമ്പരകളും ഷോകളുമൊക്കെ കണ്ട് ഇഷ്ടപ്പെട്ടവരാണ് എന്നെ സ്‌നേഹിക്കുന്നവര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്റെ ഇന്‍സ്റ്റ പേജില്‍ ആകെ 2000 പേര്‍ പോലുമില്ല എന്ന് പറയുമ്പോള്‍ പലരും കണ്ണ് തള്ളിയേക്കാം. അതാണ് ഞാന്‍ പറഞ്ഞത് ഞാന്‍ ഒരു വൈറല്‍ ജീവിയല്ല. വൈറല്‍ ആക്കാനായി ബോധപൂര്‍വം ഒന്നും ചെയ്യാറുമില്ല. കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകളായി ടെലിവിഷന്‍ താരങ്ങളുടെ സംഘടന ആയ ആത്മയുടെ അംഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ പദ്ധതിയുമായുള്ള തിരക്കുകളില്‍ ആയിരുന്നു.

സഹപ്രവര്‍ത്തകകര്‍ക്കു വേണ്ടി ഓടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തിനിടയില്‍ ഇന്‍സ്റ്റയും ഫേസ്ബുക്കും ഒക്കെ എന്നില്‍ നിന്ന് തെല്ലകലം പാലിച്ചു.. നിങ്ങളുടെ പരാതി തീര്‍ക്കാന്‍ ഒരു പടം ഇടാമെന്നു നോക്കുമ്പോള്‍ പുതിയ നല്ലൊരു പടം പോലുമില്ല. അപ്പോള്‍ ഒരു ത്രോബാക്ക് കിടക്കട്ടെ എന്ന് കരുതി. ജാട കുറക്കേണ്ട. കോട്ടും സൂട്ടുമൊക്കെ ആവട്ടെ.

Actor kishor sathya words about instagram post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക