നിരവധി രാജ്യാന്തരമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്‌ക്കാരം നേടുകയും ചെയ്ത, സനല്‍കുമാര്‍ ശശിധരന്റെ ചോല എന്ന സിനിമയിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടന്‍ അഖില്‍ വിശ്വനാഥ് അന്തരിച്ചു. 29 വയസ്സുള്ള ഈ യുവനടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് വിവരം. ചലച്ചിത്ര പ്രവര്‍ത്തകനായ മനോജ്കുമാറും, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനുമാണ് ഫേസ്ബുക്കിലൂടെ അഖിലിന്റെ മരണവാര്‍ത്ത അറിയിച്ചത്.
ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ചോല, വെനീസ്, ജനീവ, ടോക്കിയോ എന്നീ പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.ചിത്രത്തിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ്.
ഫേസ്ബുക്കില്‍ സനല്‍കുമാര്‍ ശശിധരന്‍ നടന്റെ മരണത്തെക്കുറിച്ച് പങ്ക് വച്ചത് ഇങ്ങനെ ക'അഖില്‍ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാന്‍ എനിക്കു കഴിയുന്നില്ല. അയാള്‍ അടുത്തിടെ തൂടങ്ങാനിരിക്കുന്ന ഒ.ടി.ടി എന്നൊരു സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുകയായിരുന്നു എന്നറിയുന്നു.
സങ്കടം തോന്നുന്നു അഖില്‍. എന്തായിരുന്നു അകാലത്തിലുള്ള ഈ മരണത്തിന്റെ കാരണമെന്ന് എനിക്കറിയില്ല. പക്ഷേ നിന്റെ ചോരയില്‍ നിന്റെയുള്‍പ്പെടെയുള്ള മനുഷ്യരുടെ ഭാവി ഇരുട്ടിലാക്കിയവര്‍ക്ക് പങ്കുണ്ട്. നിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. സ്‌നേഹം നിറഞ്ഞ നിന്റെ പുഞ്ചിരി വീണ്ടുമെന്നെ തൊടാന്‍ ഇടയാവട്ടെ.''- ഇങ്ങനെയാണ് സനല്‍കുമാര്‍ ശശിധരന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
തൃശുര്‍ ജില്ലയിലെ കോടാലിയാണ് അഖിലിന്റെ വീട്. വീട്ടില്‍ അച്ഛനും അമ്മയും അനിയനുമുണ്ട്, അച്ഛന് കൂലിപ്പണിയാണ്, അമ്മ ചിട്ടി പിരിവിന് പോകുന്നു, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടകം പഠിപ്പിക്കാന്‍ വന്നമനോജ്-വിനോദ് എന്നീ മാഷുമ്മാര്‍, ഞാനും അനിയനും (അരുണ്‍ വിശ്വനാഥ്) അതില്‍ അഭിനയിച്ചിരിന്നു, അന്ന് അവര്‍ക്കൊപ്പമുണ്ടായിരുന്ന രതീഷ് (രതീഷ് കുമാര്‍)എന്ന ഒരു ചേട്ടന്‍ ഒരു ഷോര്‍ട്ട്ഫിലിം ചെയ്യുന്നുണ്ടായിരുന്നു, അതില്‍ ഞാനും അനിയനും പ്രധാന വേഷം ചെയ്തു. 'മാങ്ങാണ്ടി' എന്നായിരുന്നു അതിന്റെ പേര്, അതിലെ അഭിനയത്തിന് ഞങ്ങള്‍ക്ക് സ്റ്റേറ്റ് അവാര്‍ഡൊക്കെ ലഭിച്ചിരുന്നു, നാട്ടില്‍ പിന്നെ എല്ലാവരും മാങ്ങാണ്ടി എന്ന് വിളിക്കാനും തുടങ്ങി. അനിയനായിരിന്നു ശരിക്കും അതില്‍ പ്രധാന വേഷം, മനോജ്- വിനോദ് മാഷ് ഒരുക്കിയ ആല്‍ബങ്ങളിലും ഒരു തമിഴ് സിനിമയിലും പിന്നെ അനിയന്‍ അഭിനയിച്ചു.
അഖില്‍ ആദ്യമായിട്ടായിരുന്നു ഒരു ഓഡീഷന് അപേക്ഷ അയക്കുന്നത്, സെലക്ട് ആയപ്പോള്‍ പാതിരാത്രി തിരുവനന്തപുരത്തെത്തി നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കിടന്നുറങ്ങിയാണ് ഓഡിഷന്എത്തിയത്.
ചോല വെനീസ് ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അഖിലിന് അവിടെയും പോകന്‍ കഴിഞ്ഞു.