Latest News

കെളവാന്ന് വിളിക്കാന്‍ നീ ആരാടാ; ഷൂട്ടിംഗ് സൈറ്റില്‍ അലമ്പുണ്ടാക്കിയ ജിഷിനെ കൈകാര്യം ചെയ്ത് കൂട്ടുകാര്‍

Malayalilife
കെളവാന്ന് വിളിക്കാന്‍ നീ ആരാടാ;  ഷൂട്ടിംഗ് സൈറ്റില്‍ അലമ്പുണ്ടാക്കിയ ജിഷിനെ കൈകാര്യം ചെയ്ത് കൂട്ടുകാര്‍

ലയാളം ടെലിവിഷന്‍ പരമ്പരളില്‍ കൂടിയും ഗെയിം ഷോകളില്‍ കൂടിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ജിഷിന്‍ മോഹന്‍. ജിഷിന്‍ മാത്രമല്ല ഭാര്യയും നടിയും ആയ വരദയും, ഇവരുടെ കുട്ടികുറുമ്പന്‍ ജിയാനും എല്ലാം പ്രേക്ഷകരുടെ പ്രിയങ്കരര്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ജിഷിന്‍ - വരദ താര ദമ്പതികള്‍. ദിവസങ്ങള്‍ക്കു മുമ്പ് ജിഷിന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത് വൈറലായിരുന്നു. ലോക്ഡൗണ്‍ കാലം വറുതിയുടെ കാലം കൂടിയാണ്. എല്ലാ മേഖലയിലുള്ള തൊഴിലാളികളും പ്രതിസന്ധി നേരിടുന്നുണ്ട്. അക്കൂട്ടത്തിലൊരു വിഭാഗമാണ് സീരിയല്‍ രംഗത്തുള്ളവര്‍. ഈ രംഗത്തുള്ളവരുടെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ജിഷിന്‍ മോഹന്‍ മുഖ്യമന്ത്രിയ്ക്കു കത്തയച്ചത്.

എന്നാല്‍ ഇപ്പോഴിതാ, ലോക്ക്ഡൗണിനു മുന്നേ താരത്തിന് കിട്ടിയ ഒരു മുട്ടന്‍ പണിയുടെ വീഡിയോ ആണ് വൈറലാകുന്നത്. സത്യ എന്ന പെണ്‍കുട്ടിയുടെ ഷൂട്ടിംഗ് സൈറ്റിലെത്തിയ താരത്തിനെ കൂട്ടുകാര്‍ കൈകാര്യം ചെയ്ത വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പറക്കുന്നത്. കൂട്ടുകാരനും നടനുമായ അഭിജിത്ത് രാജ് ആണ് ഈ വീഡിയോ പങ്കുവച്ചത്. നേരത്തെ ലൊക്കേഷന്‍ വീഡിയോകള്‍ പകര്‍ത്തി ജിഷിന്‍ അഭിജിത്തിനും പണി കൊടുത്തിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് അഭിജിത്ത് വീഡിയോ നല്‍കിയിരിക്കുന്നത്.

 
 
Actor jishin shooting location fun

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക