Latest News

വാനമ്പാടിയിലെ അനുമോളുടെ ഭദ്ര മാമി; വെറും നടിയല്ല അതുക്കും മേലെ സീമ ജി നായര്‍..!

Malayalilife
 വാനമ്പാടിയിലെ അനുമോളുടെ ഭദ്ര മാമി; വെറും നടിയല്ല അതുക്കും മേലെ സീമ ജി നായര്‍..!

വാനമ്പാടി സീരിയലിലെ ശക്തമായ കഥാപാത്രം അവതരിപ്പിക്കുന്ന താരമാണ് സീമ ജി നായര്‍. ഒരു പക്ഷേ ആ സീരിയലില്‍ ആരെക്കാളും അഭിനയപാരമ്പര്യവും പരിചയ സമ്പത്തുമുള്ള താരമായിരിക്കും സീമ. വാനമ്പാടിയില്‍ അനുമോളുടെ മാമി ഭദ്ര എന്ന കഥാപാത്രമായിട്ടാണ് സീമ എത്തുന്നത്. കല്യാണി എന്ന പേരില്‍ ശ്രീമംഗലത്ത് താമസിക്കുന്ന ഭദ്ര എന്ന കഥാപാത്രം തന്റെ പ്രത്യേക സംസാര-അഭിനയ ശൈലി കൊണ്ടുതന്നെ പ്രേക്ഷകമനസില്‍ ഇടം നേടിക്കഴിഞ്ഞു. നടി സീമ ജി നായരുടെ വിശേഷങ്ങള്‍ അറിയാം.

മലയാള നാടകവേദിയില്‍ സജീവസാന്നിധ്യമായിരുന്ന ചേര്‍ത്തല സുമതിയുടെയും എന്‍ജി ഗോപിനാഥന്‍പിള്ളയുടെയും മകളാണ് സീമാ ജി. നായര്‍ .അമ്മയുടെ അഭിനയം കണ്ടാണ് വളര്‍ന്നതെങ്കിലും സുമതിക്ക് മൂന്നുമക്കളെയും അഭിനയരംഗത്തേക്ക് വിടാന്‍ താല്‍പര്യമില്ലായിരുന്നു പക്ഷേ വിധി സീമയെ അഭിനയരംഗത്ത് തന്നെയെത്തിച്ചു. നാടകത്തിലൂടെ അഭിനയം തുടങ്ങിയ സീമ സീരിയലുകളിലും സിനിമകളിലുമായി നിരവധി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ പകര്‍ന്നത്. കുഞ്ഞിരാമായണത്തിലെ ഒറ്റ കഥാപാത്രം മതി സീമയുടെ അഭിനയത്തിന്റെ മഹിമ മനസിലാക്കാന്‍.

കൊച്ചിന്‍ സംഗമിത്രയുടെ കന്യാകുമാരിയിലൊരു കടങ്കഥയെന്ന നാടകത്തിലൂടെയാണ് സീമ അഭിനരംഗത്തെത്തുന്നത്. പിന്നീട് നിരവധി നാടകങ്ങളില്‍ താരം വേഷമിട്ടു. ആശ്ചര്യ ചൂഢാമണിയില്‍  വൃന്ദയെന്ന കഥാപാത്രമായി അഭിനയിച്ചതിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും താരത്തിന് ലഭിച്ചു. പത്മരാജന്റെ പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി  ക്യാമറയുടെ മുന്നിലെത്തിയത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ അടുത്തടുത്ത് എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് ചില ചിത്രങ്ങളില്‍ കൂടി അഭിനയിച്ചെങ്കിലും വിവാഹത്തോടെ അഭിനയജീവതത്തിന് താരം ഇടവേള നല്‍കി. പിന്നീട് മാനസിയെന്ന മെഗാസീരിയലിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്ത് വീണ്ടും സജീവമായത്. പിന്നീട് ഇതുവരെ 140തോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചു.

ക്രോണിക്ക് ബാച്ചിലര്‍ സിനിമയിലെ മികച്ച റോളിലും 1983ല്‍ നിവിന്‍ പോളിയുടെ അമ്മയായും അലമാരയില്‍ സണ്ണി വെയിനിന്റെ അമ്മയായുമെല്ലാം താരം തിളങ്ങി. അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിലെ കള്ളന്റെ മക്കള്‍ എന്ന ഭാഗത്തെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുനൂറോളം സീരിയലുകളിലും നിരവധി ഷോര്‍ട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. മോക്ഷം എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള ടെലിവിഷന്‍ സ്‌റ്റേറ്റ് അവാര്‍ഡ് നടിക്ക് ലഭിച്ചിരുന്നു. ആരോമലാല്‍ സീമയുടെ മകന്‍ ബിബിഎക്കാരനായ ആരോമലാണ് സീമയ്ക്ക് ജീവിതത്തില്‍ എല്ലാം. മകന് വേണ്ടി ഉഴിഞ്ഞുവച്ചതാണ് സീമയുടെ ജീവിതമെന്ന് പറയാം.

ജനിച്ചപ്പോള്‍ ഹാര്‍ട്ടിന് പ്രശ്‌നമുള്ള കുഞ്ഞായിരുന്നു ആരോമല്‍. മരുന്നുകള്‍ നല്‍കാനും പരിചരിക്കാനുമായി കുഞ്ഞിനെയും കൊണ്ട് സെറ്റിലില്‍ പോയാണ് സീമ  നോക്കിയിരിക്കുന്നത്. കയം സിനിമയില്‍ മനോജ് കെ. ജയന്റെ ചെറുപ്പം അഭിനയിച്ചിട്ടുള്ള ആരോമലും ഒരു നടനാണ്. ഒപ്പം ചെറുതായി സംഗീതവും ആരോമലിന് കൂട്ടുണ്ട്. അതേസമയം സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു നടിയല്ല സീമ. കഴിഞ്ഞ 12 വര്‍ഷമായി തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം സമൂഹത്തിനുവേണ്ടി ചെയ്യുന്ന വ്യക്തി കൂടിയാണ് താരം. ജീവിതത്തില്‍ ഗുരുതരമായ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന ചടങ്ങും താരം നിറവേറ്റുന്നുണ്ട്. അരയ്ക്കു കീഴ്‌പ്പോട്ട് തളര്‍ന്ന ആളുകള്‍ക്കുവേണ്ടിയൊരു സംഘടനയുണ്ട്. അതിന്റെ സജീവ പ്രവര്‍ത്തകയും കൂടിയാണ്  സീമ. ഇനി അമ്മമാര്‍ക്കായി ഒരു വൃദ്ധ സദനം തുടങ്ങണമെന്ന ആഗ്രഹം കൂടി സീമയ്ക്കുണണ്ട്. ആരും ഇല്ലാത്ത അമ്മമാരെ എല്ലാ സൗകര്യങ്ങളോടെയും നോക്കുക എന്നതാണ് താരത്തിന്റെ ആഗ്രഹം.

Read more topics: # seema G nair,# vanambadi serial
seema G nair in vanambadi serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES