വിശാലും തമ്മിലുള്ള വിവാഹം വൈകുന്നതിനുള്ള കാരണം വെളിപ്പെടുത്തി നടി സായ് ധന്‍സിക. നടികര്‍ സംഘം കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്ന വിശാലിന്റെ സ്വപ്നമാണ് വിവാഹം വൈകുന്നതിന് പിന്നിലെ പ്രധാന കാരണം എന്ന് ധന്‍സിക വ്യക്തമാക്കി. ഇരുവരുടെയും വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നുവെങ്കിലും വിവാഹത്തീയതി സംബന്ധിച്ച് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല.
ഫെബ്രുവരി ആറിന് റിലീസിനൊരുങ്ങുന്ന തന്റെ പുതിയ ചിത്രം 'യോഗി ഡാ'യുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ധന്‍സികയുടെ പ്രതികരണം. 'നടികര്‍ സംഘത്തിന്റെ ബില്‍ഡിങ് പണി പൂര്‍ത്തിയായ ശേഷമാകും വിവാഹം. അതിനാല്‍ വിവാഹ തീയതി പറയാന്‍ കഴിയില്ല. ആ കെട്ടിടം പൂര്‍ത്തീകരിക്കണം എന്നത് വിശാലിന്റെ സ്വപ്നമാണ്. അഞ്ച് വര്‍ഷമായി ആ സ്വപ്നവും വെച്ച് ഒരു മനുഷ്യന്‍ ജീവിച്ച് വരികയല്ലേ. അതിനെ തടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?' - സായ് ധന്‍സിക പറഞ്ഞു.
തങ്ങള്‍ക്കിടയിലെ പത്ത് വയസ് പ്രായവ്യത്യാസത്തെക്കുറിച്ചും നടി മനസ്സുതുറന്നു. പ്രായവ്യത്യാസം ഒരു വലിയ കാര്യമല്ലെന്നും, താന്‍ പക്വതയുള്ള വ്യക്തിയായതിനാല്‍ പക്വതയുള്ള ഒരു പങ്കാളിയെയാണ് ആഗ്രഹിക്കുന്നതെന്നും ധന്‍സിക വ്യക്തമാക്കി. പ്രായവ്യത്യാസത്തേക്കാള്‍ അണ്ടര്‍സ്റ്റാന്റിങിനും സ്‌നേഹത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെന്നും അത് തങ്ങള്‍ക്കിടയിലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിശാല്‍ ജീവിതത്തില്‍ വന്ന ശേഷം തന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
'യോഗി ഡാ'യുടെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് സായ് ധന്‍സികയും വിശാലും പ്രണയത്തിലാണെന്ന കാര്യം സ്ഥിരീകരിച്ചത്. ഏറെ നാളായി ഇരുവരും സൗഹൃദത്തിലായിരുന്നു. 'കബാലി', 'പേരാണ്‍മൈ', 'പരദേശി' തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയും ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'സോളോ' എന്ന മലയാള ചിത്രത്തിലൂടെയും സായ് ധന്‍സിക ശ്രദ്ധേയയാണ്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന 'പുരുഷന്‍' ആണ് വിശാലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. തമന്നയും യോഗി ബാബുവുമാണ് ഈ സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. വിശാല്‍സായ് ധന്‍സിക