Latest News

ചെറുപ്രായത്തിലെ കുടുംബം നോക്കി തുടങ്ങി; അച്ഛനും അമ്മയും മരണപ്പെട്ടതോടെ മാറ്റിവച്ച വിവാഹം; ആര്‍ജെ അമനുമായി പ്രണയവും വിവാഹവും; ജീവിതത്തിലെ വെല്ലുവിളികളോട് പോരാടിയ നടി വീണ നായര്‍

Malayalilife
 ചെറുപ്രായത്തിലെ കുടുംബം നോക്കി തുടങ്ങി; അച്ഛനും അമ്മയും മരണപ്പെട്ടതോടെ മാറ്റിവച്ച വിവാഹം; ആര്‍ജെ അമനുമായി പ്രണയവും വിവാഹവും; ജീവിതത്തിലെ വെല്ലുവിളികളോട് പോരാടിയ നടി വീണ നായര്‍

ട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലെ കോകിലയിലൂടെയാണ് വീണ നായര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്കെത്തിയത്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങുന്ന വീണയുടെ അഭിനയവും വാക്ചാതുര്യവും തന്നെയാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. കോകില അല്‍പം കുശുമ്പുള്ള കഥാപാത്രമാണെങ്കിലും വീണ ആളൊരു പാവമാണ്. വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ അവതരിപ്പിച്ചാണ് വീണ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. കോമഡി വേഷങ്ങളിലൂടെയാണ് വീണ മലയാളി മനസില്‍ ഇടംപിടിച്ചത്. വെള്ളിമൂങ്ങയെ തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ വീണ അവതരിപ്പിച്ചിരുന്നു. 

തന്റെ നാലാമത്തെ വയസ്സില്‍ ഡാന്‍സ് അഭ്യസിച്ചു തുടങ്ങിയ ഈ കലാകാരി ഭരത നാട്യത്തിലും കേരള നടനത്തിലും തന്റെ മികവ് തെളിയിച്ച വ്യക്തികൂടിയാണ്.  കലോത്സവവേദികളില്‍ സ്ഥിരസാന്നിധ്യമായിരുന്നു വീണ. ബിഗ്ബോസില്‍ താരം എത്തിയതോടെ വലിയ ഞെട്ടലാണ് ആരാധകര്‍ക്ക് ഉണ്ടായത്. ബിഗ്ബോസിലൂടെ വീണാ നായരെ പ്രേക്ഷകര്‍ അടുത്തറിയുകയായിരുന്നു. ദൈവത്തെ നെഞ്ചില്‍ കൊണ്ടു നടക്കുന്ന, താലിയും സിന്ദൂരവും കുറിയും മുടങ്ങാതെ അണിയുന്ന വീണ. കരഞ്ഞും ദേഷ്യപ്പെട്ടും തര്‍ക്കിച്ചുമൊക്കെ വീണയെ പ്രേക്ഷകര്‍ കൂടുതലറിയുന്നത്. സ്‌ക്രീനിനപ്പുറത്തെ നെഞ്ചുനീറുന്ന തന്റെ കഥ വീണ ബിഗ്ബോസില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ എല്ലാ വേദനകളെയും അതിജീവിച്ച നടി എന്നതിനപ്പുറം വീണ എന്ന പെണ്‍കുട്ടിയെ നമ്മള്‍ അറിയണം.

1989 മെയ് 21 ന് കോട്ടയത്താണ് വീണ ജനിച്ചത്. രതി ദേവി, ഭുവനേന്ദ്രന്‍ എന്നിവരാണ് താരത്തിന് മാതാപിതാക്കള്‍. കോട്ടയത്താണ് ഞാന്‍ ജനിച്ചത്. പ്ലസ് ടു വിന് പഠിക്കുമ്പോഴായിരുന്നു കരിയര്‍ ആരംഭിക്കുന്നത്. ബിസിനസ് നഷ്ടമായതോടെ എല്ലാം നഷ്ടമായി. 2005 ലായിരുന്നു വീണ സീരിയലില്‍ അഭിനയിക്കാന്‍ ആരംഭിച്ചത്. അന്ന് മുതല്‍ വീണയും കുടുംബം നോക്കി തുടങ്ങി. ഡ്രിഗ്രിയ്ക്ക് പഠിക്കുമ്പോഴും വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നു. ചേട്ടന്റെ കല്യാണം നടത്തിയതൊക്കെ വീണയായിരുന്നു. അന്നും സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയും അസുഖങ്ങള്‍ ആയതോടെ ചുമതല മുഴുവന്‍ വീണയ്ക്കായിരുന്നു.

2014 ജൂണ്‍ 21 നായിരുന്നു സ്വാതി സുരേഷ് ഭൈമിയുമായി താരത്തിന്റെ വിവാഹം. താരത്തിന്റെ വിവാഹം. 2011 ലാണ് ഫോണിലൂടെ ആദ്യം സംസാരിക്കുന്നത്. കുവൈറ്റില്‍ ആര്‍ജെയായി സ്വാതിയെ സെലക്ട് ചെയ്ത സമയം. ആ സമയത്ത് റിക്രൂട്ട് മെന്റ് ചെയ്ത് കൊണ്ടിരുന്നത് സ്വാതിയാണ്. സെലിബ്രിറ്റികളെ ആര്‍ജെയായി വേണമെന്ന സാഹചര്യത്തില്‍ വീണയെയാണ് വിളിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാത്സവ വേദികളില്‍ വീണ ആരാധിച്ചിരുന്ന വ്യക്തിയാണ് സ്വാതി സുരേഷ് ഭൈമി. തുടര്‍ച്ചയായി കോട്ടയം ജില്ലയില്‍ അഞ്ചുവര്‍ഷത്തെ കലാപ്രതിഭയായിരുന്നു. പാട്ടുകാരനാണ് നര്‍ത്തകനാണ് സുരേഷ്. കലാകാരനംു പഠിക്കാനും മിടുക്കനായിരുന്നു. ബിടെക് ഐടിയാണ് സ്വാതി സുരേഷ് ഭൈമി പഠിച്ചത്. സ്വാതി ഭൈമിയെക്കുറിച്ച് വീണ കണ്ടിട്ടുണ്ട്. തന്റെ കുടുംബക്കാര്‍ക്കും പത്രങ്ങളിലൂടെ അറിയാം. തനിക്ക് ഇന്‍ട്രസ്റ്റ് ഇല്ലായിരുന്നു. വീണ വൈകുന്നേരങ്ങളിലൊക്കെ തന്നെ വിളിക്കുമ്പോള്‍ ആര്‍ജെ ആകാനാണെന്നായിരുന്നു കരുതിയത്. നല്ല കൂട്ടാവുകയായിരുന്നു ഇരുവരും. പിന്നീട് ആദ്യമായി കാണാനായി പ്ലാന്‍ ഇട്ടു. അങ്ങനെ വീണയെക്കാണാനായി സ്വാതി കോട്ടയത്തേക്ക് പോയി. അന്ന മുഴുവന്‍ സംസാരിച്ചു. പിന്നീട് ഇഷ്ടം മനസ്സിലാക്കി. വീട്ടില്‍ പറയാമെന്ന് തീരുമാനിക്കുകയായിരുന്നു. കോട്ടയത്ത് വച്ചായിരുന്നു വിവാഹനിശ്ചയം.

2014 ജൂണ്‍ 21 ന് കോട്ടയത്ത് വച്ചായിരുന്നു കല്യാണം. അമ്പലത്തിലായിരുന്നു വിവാഹം. വലിയ ആഡംബരകല്യാണം എന്നൊരു ആശയം ഉണ്ടായിരുന്നു. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ മണ്ഡപമായ ഒരു റിസോര്‍ട്ടിലെ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്.വിവാഹം തീരുമാനിച്ചിരുന്നപ്പോഴാണ് അമ്മ മരിക്കുന്നത്. അപ്രതീക്ഷിതമായിരുന്നു.  പെട്ടെന്ന് അമ്മയ്ക്ക് വീണ്ടും അസുഖം വന്ന് ആശുപത്രിയിലാക്കി. സുരാജ് ഏട്ടന്‍ ഇത് അറിഞ്ഞ് ഓടി വന്ന് തനിക്ക് പൈസ തന്നുവെന്നും വീണ പറഞ്ഞിരുന്നു. ആ ദിവസങ്ങളിലൊന്നും ഉറങ്ങിയിട്ടില്ല. അമ്മയ്ക്ക് പൈസയുണ്ടാക്കാന്‍ വേണ്ടി താന്‍ ഓടി നടന്നു. പതിനഞ്ച് ദിവസത്തോളം അമ്മ ആശുപത്രിയില്‍ കഴിഞ്ഞു. കിഡനി കൊടുത്തിട്ടാണെങ്കിലും അമ്മയെ വീണ ചികിത്സിക്കാന്‍ നോക്കി. 15 ദിവസത്തില്‍ വെന്റിലേറ്ററിലായി പിന്നീട് അമ്മ മരിച്ചു. ശേഷം സിനിമാക്കാരെല്ലാം വന്നാണ് സഹായിച്ചത്. എന്നെന്നേക്കുമായി അമ്മ തന്നെ വിട്ട് പോയത് വീണയെ തളര്‍ത്തി കളഞ്ഞിരുന്നു.  ആ നാളുകളില്‍ ഒന്ന് കരയാന്‍ പോലും പറ്റാതെ,ചുറ്റിനും സംഭവിക്കുന്നത് ഒന്നും മനസിലാവാതെ അച്ഛന്റെ മനസ് തളരരുത് എന്ന പ്രാര്‍ഥനയോടെ കരയാതെ അടക്കിപ്പിടിച്ചു നിന്ന സമയമായിരുന്നു

പിന്നീട് കല്യാണം അവിടെ വച്ച് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അമ്മയുടെ ആഗ്രഹമായിരുന്നില്ലേ കല്യാണം നല്ല രീതിക്ക് നടത്തണം എന്നത് അതുകൊണ്ട് അവിടെ തന്നെ നടത്താനമെന്ന് അച്ഛന്‍ പറഞ്ഞു. എന്നാല്‍ ഡേറ്റിന്റെ പ്രശ്നം കാരണം മണ്ഡപം കിട്ടിയല്ല. പിന്നീട് ഇന്ദ്രപ്രസ്ഥം കല്യാണമണ്ഡപം ബുക്ക് ചെയ്തു. വിവാഹത്തിനായി മൂന്ന് രീതിയില്‍ കാര്‍ഡും അടിച്ചു. ആര്‍ഭാടമായിട്ടാണ് വിവാഹത്തിന് കാര്യങ്ങള്‍ ചെയ്തത്. എല്ലാം തീരുമാനിച്ച് വയ്ക്കുമ്പോഴാണ് വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് അച്ഛന്റെ മരണം. അന്നും പൈസയ്ക്ക് വേണ്ടിയാണ് താന്‍ ബുദ്ധിമുട്ടിയതെന്ന് വീണ പറഞ്ഞിരുന്നു. അച്ഛന്റെ ബോഡി വിട്ട് കിട്ടാന്‍ വേണ്ടി ഇരുപത്തിയാറായിരം രൂപയ്ക്ക് വേണ്ടി കൈനീട്ടേണ്ടി വന്നിരുന്നു. എന്റെ വിവാഹത്തിന് 44 ദിവസം മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴായിരുന്നു അച്ഛന്‍ പോയത്. അച്ഛനും അസുഖമായിരുന്നു. അച്ഛനും മരിച്ചതോടെ രണ്ടു തവണ മാറ്റിവച്ച വിവാഹം അമ്പലത്തില്‍ വച്ച് നടത്തുകയായിരുന്നു. 

ചേട്ടന്‍ ദുബായില്‍ ആയിരുന്നതിനാല്‍ വീണ ഒറ്റയ്ക്കായിരുന്നു. വീണയാണ് കല്യാണത്തിന് മുഴവന്‍ ഇറങ്ങി നിന്നത്. അച്ഛനും അമ്മയും മരണപ്പെട്ടതോടെ സാമ്പത്തീകമായും തകര്‍ന്നിരുന്നു വീണ. എല്ലാത്തിനും സ്വാതി ഭൈമിയും കുടുംബവും ഒപ്പം നിന്നിരുന്നു. സ്വന്തം അച്ഛനും അമ്മയും ചേട്ടനും ആരുമില്ലാതെയായിരുന്നു വീണയുടെ വിവാഹം നടന്നത്. കുടുംബം നോക്കാനുള്ള തിരക്കിനിടെ അച്ഛനും അമ്മയെയും സ്‌നേഹിക്കാന്‍ പറ്റാതെ പോയിയെന്നും വീണ പറഞ്ഞിരുന്നു.  ഇപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ അതീവ സന്തുഷ്ടയാണ വീണ. വീണയുടെ ഭര്‍ത്താവ് ആര്‍ജെ അമാന്‍ എന്നറിയിപ്പെടുന്ന സ്വാതി സുരേഷ് ഭൈമി ഇപ്പോള്‍ ക്ലബ്ബ്എഫ്എം ദുബായ് റേഡിയോയിലാണ്. ധന്‍വിന്‍ എന്ന ഒരു മകനാണ് വീണയ്ക്കുള്ളത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട വീണയ്ക്ക് എല്ലാം ഇപ്പോള്‍ ഭര്‍ത്താവിന്റെ അമ്മയാണ്. ജീവിതത്തില്‍ സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ അമ്മയും അച്ഛനും ഇതൊന്നും കാണാനില്ല എന്ന വിഷമം മാത്രമേ വീണയ്ക്കുളളു.


 

actress veena nair struggling life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക