Latest News

അഭിനയരംഗത്തേക്ക് കടന്നു വരാന്‍ ക്രിക്കറ്റ് ഒരുപാട് സഹായിച്ചിട്ടുണ്ട്; ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനിൽ സജീവമായി വിവേക് ഗോപന്‍

Malayalilife
 അഭിനയരംഗത്തേക്ക് കടന്നു വരാന്‍ ക്രിക്കറ്റ് ഒരുപാട് സഹായിച്ചിട്ടുണ്ട്; ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനിൽ സജീവമായി വിവേക് ഗോപന്‍

 മലയാള മിനിസ്‌ക്രീനില്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും  സജീവമായി എത്തിയിരിക്കുകയാണ് പ്രിയതാരം വിവേക് ഗോപന്‍.വിവേക്  തന്റെ  തിരിച്ചു വരവ് നടത്തിയിരിക്കുന്നത്  സീ കേരളത്തിലെ ഏറ്റവും പുതിയ സീരിയലായ 'കാര്‍ത്തിക ദീപത്തിലൂടെയാണ്.  ‘കാര്‍ത്തികദീപം’ എന്ന പരമ്പരയിലൂടെ കാര്‍ത്തിക എന്ന അനാഥയായ പെണ്‍കുട്ടിയുടെ കഥയും അവള്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന കഷ്ടതകളുമാണ് പറയുന്നത്. സ്‌നിഷ ചന്ദ്രനാണ് പരമ്പരയിൽ കാര്‍ത്തികയായിയെത്തുന്നത് . അരുണ്‍ എന്ന നായക കഥാപാത്രത്തെയാണ് വിവേക് ഗോപന്‍ അവതരിപ്പിക്കുന്നത്.എന്നാൽ ഇപ്പോൾ  തന്റെ  കഥാപാത്രത്തെക്കുറിച്ചും സഹതാരങ്ങളുമായുള്ള അനുഭവങ്ങള്‍ വിവേക്  തുറന്ന് പറയുകയാണ്.

സത്യസന്ധനായ ഒരു സാധാരണക്കാരനാണ് അയാള്‍. അരുണിന് ആദ്യ കാഴ്ചയില്‍ തന്നെ കാര്‍ത്തികയോട് ഇഷ്ടം തോന്നുന്നുണ്ട്. അത് അയാള്‍ അവളോട് തുറന്നു പറയുകയും ചെയ്യുന്നു . എന്നാല്‍ അവള്‍ക്ക് അയാളോട് ഒരു താല്പര്യവും ഇല്ല. കാര്‍ത്തികയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന നായക കഥാപാത്രമാണ് അരുണ്‍.

തന്റെ കരിയറില്‍ ചെയ്യാന്‍ കാത്തിരുന്ന തരത്തിലുള്ള റോളാണ് ഇതെന്നും അഭിനയസാധ്യതയുള്ള ഒരു കഥാപാത്രമാണെന്നും വിവേക് പറയുന്നു. മലയാളികള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു കഥാപാത്രം കൂടിയാണ് ‘കാര്‍ത്തികദീപത്തിലെ’ അരുണ്‍.

തൃശ്ശൂരിലെ തൃപ്രയാര്‍ എന്ന മനോഹരമായ ഗ്രാമമാണ് കഥാപശ്ചാത്തലം. മനോഹരമായ ഒരു സ്ഥലമാണ് ഇവിടം. പച്ചവയലേലകളാല്‍ സമ്ബന്നമായ ഈ സ്ഥലത്തെ ഓരോ കാഴ്ചയും പുതിയ അനുഭവമാണ്. കോവിഡ് കാലത്ത് വളരെ കരുതലോടെയാണ് ചിത്രീകരണം. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നത് കൊണ്ട് പഴയതു പോലെ തിരക്കൊന്നും ഷൂട്ടിംഗ് സ്ഥലത്ത് ഇല്ല. അതിനാല്‍ തന്നെ വളരെ വേഗത്തില്‍ തന്നെ ചിത്രീകരണം നടക്കുന്നുണ്ട്. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നത് കൊണ്ട് പഴയതു പോലെ തിരക്കൊന്നും ഷൂട്ടിംഗ് സ്ഥലത്ത് ഇല്ല. അതിനാല്‍ തന്നെ വളരെ വേഗത്തില്‍ തന്നെ ചിത്രീകരണം നടക്കുന്നുണ്ട്. പിന്നെ കൂടെ അഭിനയിക്കുന്നവരെയെല്ലാം അറിയാവുന്നത് കൊണ്ട് ഒരു കുടുംബം പോലെയാണ്. വിവേക് പറയുന്നു.

വളരെ പരിചയസമ്ബന്നരായ തലമുറയിലെ അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കുന്നത് രസകരമാണെന്നും സ്നിഷയ്‌ക്കൊപ്പം നായകനായി ആദ്യമായി അഭിനയിക്കുകയാണെന്നും വിവേക് പറയുന്നു . വളരെ രസമുള്ള ഒരു കോമ്ബിനേഷന്‍ ആണ് ഞങ്ങളുടേത്. യദു ചേട്ടനില്‍ നിന്ന് ഒരുപാടു പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുന്നുണ്ട്. അദ്ദേഹമൊക്കെ നമ്മളെക്കാള്‍ എത്രയോ സീനിയര്‍ ആണ്. എന്നാലും നമ്മളോടൊപ്പം നില്‍ക്കും. തെറ്റുകള്‍ ചൂണ്ടി കാണിക്കുകയും തിരുത്തി തരികയും ചെയ്യും. മറ്റു സഹപ്രവര്‍ത്തകരും പൂര്‍ണ പിന്തുണയാണ് തരുന്നത്. ഒരു നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും എനിക്ക് ഒരു മികച്ച പഠനാനുഭവമാണ് 'കാര്‍ത്തികദീപം'.

ലോക്ക് ഡൗണ്‍ കാലം എങ്ങനെ ചിലവഴിച്ച അനുഭവും വിവേക് പങ്ക് വയ്ക്കുന്നു. ഒരുപാട് നാളുകള്‍ക്കു ശേഷമാണ് ഞാന്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത്. എന്റെ ഭക്ഷണക്രമം ശരിയാക്കാനും ഫിറ്റ്നസ് ദിനചര്യ കര്‍ശനമായി പാലിക്കാനും ഈ സമയം നന്നായി ഉപയോഗിച്ചു. മകന്‍ സിദ്ധാര്‍ത്ഥിനൊപ്പം കുറെ ദിവസങ്ങള്‍ കൂടാന്‍ പറ്റിയതെന്നതാണ് ഈ ലോക്ക്ഡൗണ്‍ തന്ന വലിയ ഭാഗ്യം. ഒരു വേനല്‍ക്കാല അവധി പോലെയായിരുന്നു. കുറെ സിനിമകള്‍ കണ്ടു . ഭാര്യ സുമിയുമായി ചേര്‍ന്ന് ചില പാചക പരീക്ഷണങ്ങളും നടത്തി നോക്കിയിരുന്നു.

അഭിനയരംഗത്തേക്ക് കടന്നു വരാന്‍ ക്രിക്കറ്റ് ഒരുപാട് സഹായിച്ചിട്ടുണ്ട്. ക്രിക്കറ്റ് തീര്‍ച്ചയായും എന്റെ ആദ്യത്തെ പാഷനുകളില്‍ ഒന്നാണ്. പൂര്‍ണ്ണ സമയ കളികളൊന്നും ഇപ്പോഴില്ല. സമയം കിട്ടുമ്ബോള്‍ കുട്ടികള്‍ക്ക് ചില കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ പോകാറുണ്ട്. ക്രിക്കറ്റ് ഫിറ്റ്നസ് കാത്തുസൂക്ഷിക്കാന്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവസരം വന്നാല്‍ ഗ്രൗണ്ടിലിറങ്ങാന്‍ ഇപ്പോഴും ഞാന്‍ റെഡി ആണ് എന്ന് വിവേക് പറയുന്നു.

Vivek gopan come back in tele serials

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES