മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ടെലിവിഷൻ പരിപാടിൽ ഒന്നാണ് സ്റ്റാർ മാജിക്. നിരവധി താരങ്ങളാണ് പരിപാടിയിൽ മത്സരാർത്ഥിയായി എത്തുന്നത്. എന്നാൽ ഷോയിലൂടെ നടനും മിമിക്രി താരവുമായ കൊല്ലം സുധി തന്റെ കുടുംബത്തെ കുറിച്ചും ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയതിനെ കുറിച്ചും വെളിപ്പെടുത്തുന്ന വക്കുകകാളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ സുധിക്ക് എതിരെ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
രാഹുലാണ് എന്റെ ആദ്യത്തെ ലൈഫ്. ഇവനെ എനിക്ക് തന്നിട്ട് പോയി. രണ്ടാമത് ദൈവമായി കൊണ്ടു തന്നതാണ് വാവക്കുട്ടനെ. ആദ്യ ബന്ധത്തിലെ മകനാണ് രാഹുലെന്ന് പറയുന്നത് ഭാര്യയ്ക്ക് ഇഷ്ടമില്ല. പുള്ളിക്കാരിയുടെ മൂത്ത മോനാണ് രാഹുല്‍. സുധിക്കുട്ടനെന്നാണ് താന്‍ തിരിച്ചു വിളിക്കാറുള്ളതെന്നായിരുന്നു രേണു പറഞ്ഞത്. സുധി ചേട്ടനുമായി നല്ല സൗഹൃദത്തിലായിരുന്നു. സുധി ചേട്ടന്റെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ സങ്കടമായി. പിന്നെ സ്നേഹത്തിലായി.
കിച്ചുവിനെ എന്റെ സ്വന്തം മോനായി കണ്ടു. അവനെന്നെ അമ്മേന്ന് വിളിച്ചു. എന്റെ ആദ്യത്തെ വിവാഹമായിരുന്നു എന്നും രേണു പറയുന്നു. അമ്മ പാവമാണെന്നായിരുന്നു മകന്‍ രാഹുല്‍ പറഞ്ഞത്. അച്ഛനും ഞാനും നല്ല കൂട്ടുകാരെ പോലെയാണ്. അച്ഛനും മോനും ഡ്രസും ഷൂവുമൊക്കെ മാറി ഇട്ട് വരുന്ന കഥയും വേദിയില്‍ നിന്നും പറഞ്ഞിരുന്നു. അച്ഛന്റെ പരിപാടിക്ക് കര്‍ട്ടന്‍ പിടിക്കാന്‍ പോവുന്നതൊക്കെ തനിക്ക് ഓര്‍മ്മയുണ്ടെന്ന് ആയിരുന്നു കിച്ചു പറഞ്ഞത്. അച്ഛന്‍ സ്റ്റാര്‍ മാജികിലെ ബോക്സിങ് എപ്പിസോഡും ജഗദീഷിനെ അനുകരിക്കുന്നതുമാണ് തനിക്കേറെ ഇഷ്ടം എന്നുമായിരുന്നു സുധി പറഞ്ഞിരുന്നത്.
അതേസമയം ഇത് സുധിയുടെ മൂന്നാം വിവാഹമാണ് എന്നും സുധി ചേട്ടാ ശാലിനിയെ നന്നായി എനിക്കറിയാമെന്ന് പറഞ്ഞായിരുന്നു കമന്റുകളിലൂടെ ഒരാൾ എത്തിയിരുന്നത്. ചേട്ടനാരാണെന്ന് നന്നായി അറിയാം. അറിയാത്തവരെ പറഞ്ഞ് പറ്റിക്കാം. എന്ത് കാരണം കൊണ്ടാ നിങ്ങളെ ശാലിനി കളഞ്ഞിട്ട് പോയതെന്ന് ഞങ്ങൾക്ക് നല്ലതുപോലെ അറിയാം. അതുകൊണ്ട് കൂടുതൽ ഷോ കാണിക്കണ്ട. നിങ്ങൾ നല്ലവനാണെങ്കിൽ അവൾ ഒരിക്കലും നിങ്ങളെ കളയില്ലായിരുന്നുവെന്നുമായിരുന്നു ഒരാൾ കമൻറിട്ടത്. ഈ കമൻറ് വൈറലായി മാറിയതോടെയായിരുന്നു സുധിയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ച വീണ്ടും തുടങ്ങിയത്. ശാലിനിയാരാണെന്നും ആദ്യ വിവാഹത്തിന് ശരിക്കും സംഭവിച്ചതെന്തായിരുന്നു, തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു കമന്റിലുയെ വന്ന് നിറയുന്നത്.