Latest News

തങ്ങളുടെ പ്രണയം അഭിനയമെന്ന് പറഞ്ഞ സാബുമോനെ ക്ഷണിച്ച് ബിരിയാണി നല്‍കിയ പേളിഷ് മാസാണ്! ബിഗ്‌ബോസില്‍ നിന്നും വന്നത് അരിസ്‌റ്റോയും ഷിയാസും സാബുവും ഹിമയും മാത്രം

Malayalilife
തങ്ങളുടെ പ്രണയം അഭിനയമെന്ന് പറഞ്ഞ സാബുമോനെ ക്ഷണിച്ച് ബിരിയാണി നല്‍കിയ പേളിഷ് മാസാണ്! ബിഗ്‌ബോസില്‍ നിന്നും വന്നത് അരിസ്‌റ്റോയും ഷിയാസും സാബുവും ഹിമയും മാത്രം

മ്പതുമാസത്തെ പ്രണയത്തിനൊടുവില്‍ ഇന്നലെ ആലുവയില്‍ നടന്ന ചടങ്ങില്‍ പേളിയും ശ്രീനിഷും വിവാഹിതരായിരിക്കയാണ്. പളളിയിലെ വിവാഹച്ചടങ്ങിനു  ശേഷം നെടുമ്പാശേരിയിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹസത്കാരവും നടന്നു. ആയിരത്തോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ബിഗ്‌സ്‌ക്രീനിലെയും മിനിസ്‌ക്രീനിലെയും നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്. മമ്മൂക്ക അടക്കമുളള താരനിര ചടങ്ങിനെത്തിയപ്പോള്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ നിന്നും സാബുമോന്‍ ഷിയാസ് കരീം, അരിസറ്റോ സുരേഷ്, ഹിമാശങ്കര്‍ തുടങ്ങിയവര്‍ മാത്രമാണ് പേളിക്കും ശ്രീനിക്കും ആശംസകളുമായി എത്തിയത്. ഷിയാസും അരിസ്റ്റോ സുരേഷ്, ഹിമ ശങ്കര്‍ എന്നിവരാണ് ആദ്യം എത്തിയത്. പിന്നീട് സാബുമോനും എത്തി. 

അരിസ്റ്റോ സുരേഷും ഷിയാസും പേളിക്കും ശ്രീനിഷിനും ഒപ്പം നൃത്തം ചെയ്യുകയും ചെയ്തു. കെട്ടിപ്പിടിച്ച് ആശംസിച്ചാണ്  സാബുമോന്‍ സന്തേഷം പങ്കിട്ടത്. ബിഗ്‌ബോസില്‍ നിന്നും എത്തിയ നാലുപേരും ഒരുമിച്ച്  ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ബിഗ്‌ബോസില്‍  ശ്രീനിക്കും പേളിക്കും ഒപ്പം സപ്പോര്‍ട്ട് ചെയ്ത് നിന്നവരാണ് ഷിയാസ് അരിസ്റ്റോ സുരേഷ് എന്നിവര്‍. സാബുമോന്‍, അര്‍ച്ചന സുശീലന്‍, രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ ഷോയില്‍ പേളി ശ്രീനിഷ് പ്രണയത്തെ നാടകമായിട്ടാണ് കണ്ടത്. ബിഗ്‌ബോസിനുളളില്‍  വച്ച് തന്നെ അവരുടെ പ്രണയം നാടകമാണെന്നും പേളിക്ക് ഷോയില്‍ ജയിക്കാന്‍ വേണ്ടി പേളി പ്രണയം അഭിനയിക്കുകയാണെന്നും ബിഗ്‌ബോസ് അവസാനിക്കുന്നതോടെ പ്രണയവും അവസാനിക്കും എന്നാണ് അവര്‍ പറഞ്ഞത്.

ഇവരുടെ പ്രണയം നാടകമാണെന്ന് തുടക്കം മുതല്‍ തന്നെ പറഞ്ഞവരില്‍ ഒരാളാണ് സാബുമോന്‍ ഷോയില്‍ വിജയി ആയതും സാബുമോനാണ്. എന്നാല്‍ അങ്ങനെ പറഞ്ഞ  സാബുമോനെ തന്റെയും ശ്രീനിഷിന്റെയും വിവാഹത്തിന് വിളിച്ച് ബിരിയാണി കൊടുത്ത പേളി മാസ്സാണെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ്‌ബോസിലെ പേളിയും എതിരാളിയും സാബുമോന്‍ ആയിരുന്നു. ബിഗ്‌ബോസിലെ മറ്റ് മത്സരാര്‍ത്ഥികളെ ആരെയും വിവാഹത്തിന് കാണാത്തതും ചര്‍ച്ചയായിരിക്കയാണ്. ലളിതമായ വിവാഹനിശ്ചയച്ചടങ്ങിനും ആരും പങ്കെടുത്തിരുന്നില്ല. പ്രമുഖ താരങ്ങള്‍ വരെ പങ്കെടുത്ത വിവാഹത്തില്‍ ബിഗ്‌ബോസിലെ മറ്റു മത്സരാര്‍ത്ഥികള്‍ എത്താത്തതാണോ ക്ഷണിക്കാത്തത് ആണോ എന്നും ആരാധകര്‍ തിരക്കുന്നുണ്ട്. എന്തായാലും തന്റെ പ്രണയം കളളമാണെന്ന് പറഞ്ഞവര്‍ക്ക് വിവാഹത്തിലൂടെ കിടിലന്‍ മറുപടിയാണ് പേളി കൊടുത്തത്.

Pearle maaney srinish wedding, Pearle maaney, srinish wedding, bigg boss, sabumon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES