Latest News

എല്ലാവരും ജീവിതത്തില്‍ ഉണ്ടായിരുന്നൊരു കാലം എനിക്കുണ്ടായിരുന്നു; തന്റെ കൈയ്യില്‍ പണം ഉണ്ടായിരുന്നപ്പോള്‍ എല്ലാവരുമുണ്ട്; മനസ്സ് തുറന്ന് നടി യമുന

Malayalilife
എല്ലാവരും ജീവിതത്തില്‍ ഉണ്ടായിരുന്നൊരു കാലം എനിക്കുണ്ടായിരുന്നു; തന്റെ കൈയ്യില്‍ പണം ഉണ്ടായിരുന്നപ്പോള്‍ എല്ലാവരുമുണ്ട്; മനസ്സ് തുറന്ന് നടി യമുന

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി യമുന. താരം അടുത്തിടെ വിവാഹിതയായത് എല്ലാം തന്നെ വാർത്തയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ  രണ്ടാം വിവാഹത്ത കുറിച്ച് യമുന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രണ്ടാം വിവാഹത്തെ കുറിച്ച് സീരിയൽ ടുഡേ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്  നടി മനസ് തുറന്നത്.

രണ്ടാമതൊരു വിവാഹത്തിന് പ്രായം ഒരിക്കലും തടസ്സമല്ല. അതൊരു വെറും നമ്പര്‍ മാത്രമാണ്. തന്റെ വിവാഹത്തിന് ഏറ്റവും കൂടുതൽ പിന്തുണ നല്‍കിയത് മക്കളാണ്. അവരൊക്കെ വളരെയധികം പ്രാക്ടിക്കലായി ചിന്തിക്കുന്നവരാണ്. തന്റെ ആദ്യ വിവാഹ ജീവിതം വേര്‍പ്പെടുത്തിയതിന് പിന്നാലെ അമ്മ രണ്ടാമതും വിവാഹം കഴിക്കണമെന്ന് പറഞ്ഞത് മക്കളാണ്.

രണ്ടോ മൂന്നോ മാസമെങ്കിലും പരസ്പരം സംസാരിച്ചതിന്  ശേഷമേ രണ്ടാമതും വിവാഹം കഴിക്കാവൂ. അല്ലെങ്കിൽ പ്രശ്നങ്ങൾ പിന്നാലെ വരുമെന്നും അവർ പറയുന്നു.തന്നെ സംബന്ധിച്ചിടത്തോളം ദേവേട്ടനെ കുറിച്ച് നന്നായി പഠിച്ചിട്ടാണ് വിവാഹം കഴിക്കുന്നത്. കാരണം തനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ തന്‍റെ മാത്രമല്ല തന്റെ മക്കളും അത് അനുഭവിക്കേണ്ടി വരും. അതുകൊണ്ട് സൂക്ഷിച്ചാണ് അക്കാര്യം കൈകാര്യം ചെയ്തത്.

തന്റെ മക്കള്‍ക്ക് ഒരിക്കലും ചീത്തപ്പേര് ഉണ്ടാവാന്‍ പാടില്ല അതുകൊണ്ട് രണ്ടാമതൊരു റിലേഷന്‍ഷിപ്പ് ഉണ്ടായാല്‍ അത് കല്യാണം കഴിച്ചായിരിക്കുമെന്ന് താന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. മുന്‍പ് താനങ്ങനെ ആയിരുന്നില്ലെന്നും ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുമായിരുന്നു അങ്ങനെ ഉണ്ടായിരുന്നതെല്ലാം കൊടുത്ത്  ഒരു ബിഗ് സീറോ ആയ വ്യക്തിയാണ് താൻ.

എല്ലാവരും ജീവിതത്തില്‍ ഉണ്ടായിരുന്നൊരു കാലം എനിക്കുണ്ടായിരുന്നു. തന്റെ കൈയ്യില്‍ പണം ഉണ്ടായിരുന്നപ്പോള്‍ എല്ലാവരുമുണ്ട്. അക്കാലത്ത് ഞാനെന്റെ കുടുംബത്തിന്റെ നട്ടെല്ല് തന്നെയായിരുന്നു. എന്നാല്‍ തന്റെ കൈയ്യിലെ പണം എല്ലാം തീര്‍ന്ന് കഴിഞ്ഞപ്പോള്‍ നട്ടെല്ല് മാത്രമല്ല, ഒരു എല്ലും ഇല്ല എന്ന അവസ്ഥയിലായി താൻ മാറിയെന്നും  യമുന പറയുന്നു.
 

Read more topics: # Actress yamuna,# words about family
Actress yamuna words about family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക