Latest News

രണ്ട് വര്‍ഷമായി കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍; കസ്തൂരിമാന്‍, ഭാഗ്യജാതകം തുടങ്ങിയ സീരിയലുകളിലൂടെ തിളങ്ങി; സിനിമയില്‍ തിളങ്ങണം, പ്രണയിച്ച് വിവാഹം കഴിക്കണം, ബിഗ് ബോസില്‍ പോകണം എന്നീ ആഗ്രഹങ്ങള്‍ ബാക്കിയാക്കി മടക്കം; സിദ്ധാര്‍ത്ഥ് വേണുഗോപാലിന്റെ മരണത്തില്‍ വേദനയോടെ സീരിയല്‍ ലോകം

Malayalilife
രണ്ട് വര്‍ഷമായി കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍; കസ്തൂരിമാന്‍, ഭാഗ്യജാതകം തുടങ്ങിയ സീരിയലുകളിലൂടെ തിളങ്ങി; സിനിമയില്‍ തിളങ്ങണം, പ്രണയിച്ച് വിവാഹം കഴിക്കണം, ബിഗ് ബോസില്‍ പോകണം എന്നീ ആഗ്രഹങ്ങള്‍ ബാക്കിയാക്കി മടക്കം; സിദ്ധാര്‍ത്ഥ് വേണുഗോപാലിന്റെ മരണത്തില്‍ വേദനയോടെ സീരിയല്‍ ലോകം

മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം. 'കസ്തൂരിമാന്‍', 'ഭാഗ്യജാതകം' തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നടനായിരുന്നു അദ്ദേഹം. 

രോഗബാധിതനായിരുന്ന സിദ്ധാര്‍ത്ഥിന് താങ്ങും തണലുമായി നിന്ന നടി സീമ ജി. നായരാണ് സങ്കടകരമായ ഈ വാര്‍ത്ത ലോകത്തെ അറിയിച്ചത്. സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ മിനിസ്‌ക്രീന്‍ ലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.

സിദ്ധാര്‍ത്ഥിന്റെ അവസാന നിമിഷം വരെ കൂടെയുണ്ടായിരുന്ന സീമ ജി. നായര്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ആരാധകരെ കണ്ണീരിലാഴ്ത്തി. 'പ്രതീക്ഷകള്‍ അസ്തമിച്ചു. നിന്റെ ജീവന്‍ തിരിച്ചുപിടിക്കാനായി കഴിഞ്ഞ രണ്ട് വര്‍ഷം മനസ്സും ശരീരവും തളരുമ്പോഴും ഞാന്‍ ഓടിക്കൊണ്ടേയിരുന്നു. നീ കൂടുതല്‍ വേദനിക്കരുതെന്ന് ഇന്ന് ഈശ്വരന്‍ തീരുമാനിച്ചു. താങ്ങാന്‍ വയ്യ സിദ്ധാര്‍ത്ഥ്, തളര്‍ന്നുപോകുന്നു,' എന്ന് സീമ ഫേസ്ബുക്കില്‍ കുറിച്ചു. 

സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ സഹപ്രവര്‍ത്തകനായ കിഷോര്‍ സത്യയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 'മറ്റൊരു കലാകാരന്‍ കൂടി അകാലത്തില്‍ വിടവാങ്ങിയിരിക്കുന്നു. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട സീമ ജി. നായരുടെ കരുതലിന് മുന്നില്‍ ശിരസ്സ് നമിക്കുന്നു,' എന്ന് അദ്ദേഹം അനുസ്മരിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ക്കിടയിലാണ് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഈ യുവനടന്‍ യാത്രയായത്. സിദ്ധാര്‍ത്ഥിന്റെ അപ്രതീക്ഷിത വിയോഗം ടെലിവിഷന്‍ മേഖലയ്ക്ക് വലിയൊരു നഷ്ടമാണ്.

കസ്തൂരിമാന്‍, ഭാഗ്യജാതകം തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയവേഷം ചെയ്ത് കയ്യടി നേടിയ നടനായിരുന്നു സിദ്ധാര്‍ത്ഥ് വേണുഗോപാല്‍. ചെറുപ്പം മുതല്‍ അഭിനയത്തോട് തല്പരനായി സിദ്ധാര്‍ത്ഥ് കോളേജ് കാലഘട്ടത്തില്‍ പ്രൊഫഷണല്‍ നാടകങ്ങളില്‍ സജീവമായി. സ്വകാര്യ ചാനലില്‍ അവതാരകനായിരിക്കെയാണ് സീരിയലില്‍ എത്തിയത്.

സിദ്ധാര്‍ത്ഥിന്റെ നാടകം കണ്ട സുഹൃത്തിന്റെ ചേട്ടനും സീരിയല്‍, സിനിമ നിര്‍മാതാവുമായ അരുണ്‍ ഘോഷാണ് സീരിയലില്‍ അവസരം നല്‍കുന്നത്. സീരിയലില്‍ തന്നെ ഒതുങ്ങി നില്‍ക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ല. എന്റെ ലക്ഷ്യം സിനിമയാണ്. അതിനായി പരിശ്രമിക്കുമെന്നും നടന്‍ പറഞ്ഞിരുന്നു. വിവാഹം ഉടനെയില്ല.

ആദ്യം കരിയര്‍ സെറ്റ് ചെയ്യുക എന്നതിനാണ് പ്രാധാന്യം. എന്തായാലും ഞാന്‍ പ്രണയിച്ചായിരിക്കും വിവാഹം കഴിക്കുകയെന്ന് ഉറപ്പ്. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ആരെ വിവാഹം കഴിക്കുമെന്നോ, എപ്പോള്‍ കഴിക്കുമെന്നോ പറയാനാകില്ല. പാര്‍ട്ടികളിലോ കല്യാണങ്ങളിലോ വഴിയോരത്തോ വെച്ച് ഞാന്‍ എന്റെ പ്രണയിനിയെ കണ്ടുമുട്ടിയേക്കാം. എന്നാല്‍ ഇതുവരെ അങ്ങനെ ഒരാളില്ലെന്നാണ് സിദ്ധാര്‍ത്ഥ് തന്റെ ആ?ഗ്രഹങ്ങള്‍ പങ്കുവെച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ബിഗ് ബോസില്‍ പങ്കെടുക്കാനും താരം ആഗ്രഹിച്ചിരുന്നു.

അച്ഛനും അമ്മയും അനുജനും അടങ്ങുന്നതായിരുന്നു സിദ്ധാര്‍ത്ഥിന്റെ കുടുംബം. അച്ഛന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. തൃശൂരിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനനം.സീരിയലില്‍ സജീവമായശേഷം തിരുവനന്തപുരത്തായിരുന്നു താമസം. എന്നിരുന്നാലും മനസ് എപ്പോഴും വടക്കുംനാഥന്റെ മണ്ണിലായിരുന്നു. അതിനാല്‍ ബ്രേക്ക് കിട്ടിയാല്‍ ഉടന്‍ വീട്ടിലേക്ക് ഓടുമായിരുന്നു.


 

siddharth venugopal passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES