Latest News

നിന്നിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല; മനോഹര ചിത്രങ്ങൾ പങ്കുവച്ച് നടി ഷഫ്‌ന

Malayalilife
നിന്നിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല; മനോഹര ചിത്രങ്ങൾ പങ്കുവച്ച് നടി ഷഫ്‌ന

ബാലതാരമായി തന്നെ വെള്ളിത്തിരയിലേക്ക് ചുവട് വച്ച താരമാണ് നടി ഷഫ്‌ന നസിം.  കഥപറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം മലയാളി പ്രേക്ഷകർക്കായി സമ്മാനിച്ചതും. അഭിനയത്തോട് ഏറെ അഭിനിവേശമുള്ള താരത്തിന്റെ ജീവിത നായകൻ അഭിനയമേഖലയിൽ നിന്നുള്ള ആള് തന്നെയാണ്.  അഭിനയ രംഗത്ത് പ്ലസ് ടു എന്ന ചിത്രത്തിലൂടെ എത്തിയ  സജിനാണ് ഷഫ്‌നയുടെ  യഥാർത്ഥ ജീവിതത്തിലെ  നായകൻ.  

സാന്ത്വനം പരമ്പരയിലെ  ശിവയായി മിനി സ്ക്രീനിലേക്ക് സജിൻ ചുവട് വച്ചപ്പോൾ അധികം ആർക്കും അറിയാത്ത രഹസ്യമായിരുന്നു  ഷഫ്‌നയുടെ ഭർത്താവാണ് സജിൻ എന്നുള്ളത്.  ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടയ്ക്കാണ് മിക്ക പ്രേക്ഷകരും അറിയുന്നത്. 2013 ലയിരുന്നു ഇരുവരും  വിവാഹിതരായത്.  ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്.  ഇരുവരുടെയും മകളുടെ പേര്.

അല്പം വിപ്ലവകല്യാണം ആയിരുന്നു ഇരുവരുടെയും . രണ്ടു പേരും രണ്ടു മതം, വീട്ടുകാർ സമ്മതിക്കില്ലെന്നുറപ്പ്. ഈ ഇഷ്ടം അധികകാലം നീളില്ല. കല്യാണം നടക്കില്ല എന്നൊക്കെ എല്ലാവരും പറഞ്ഞിട്ടും ഇരുവരും ഒന്നായി."പിരിയാൻ വയ്യ എന്നു തോന്നിയപ്പോൾ കല്യാണം കഴിക്കാൻ തീരുമാനിക്കുക ആയിരുന്നതായി ഷഫ്‌ന മുൻപ് ഒരു ഒരു അഭിമുഖത്തിലൂടെ  വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഷഫ്ന സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രമാണ് ശ്രദ്ധേയമാകുന്നത്. നിന്നിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്.

Actress shafna new instagram pic goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക