Latest News

പന്ത്രണ്ട് വർഷത്തെ രസകരമായ സൗഹൃദം;ജീവിതകാലം മുഴുവൻ ഉണ്ടാവും എന്ന് ഉറപ്പുള്ള സൗഹൃദം; കുറിപ്പ് പങ്കുവച്ച് സാധിക വേണുഗോപാൽ

Malayalilife
 പന്ത്രണ്ട് വർഷത്തെ രസകരമായ സൗഹൃദം;ജീവിതകാലം മുഴുവൻ ഉണ്ടാവും എന്ന് ഉറപ്പുള്ള സൗഹൃദം; കുറിപ്പ് പങ്കുവച്ച് സാധിക വേണുഗോപാൽ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാധിക വേണുഗോപാൽ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടൻ റിച്ചാർഡ് ജോസുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞ് സാധിക വേണു​ഗോപാൽ. റിച്ചാർഡിനൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ  പങ്കുവച്ചിട്ടുണ്ട്. .

ഇതേ ചിത്രങ്ങളുമായി ദിവസങ്ങൾക്ക് മുൻപും സാധിക റിച്ചാർഡിനൊപ്പമിള്ള സൗഹൃദത്തെകുറിച്ച് പറഞ്ഞിരുന്നു. ‘നല്ല സുഹൃത്തുക്കൾ എപ്പോവും പരസ്പരം കാണണം എന്നോ വിളിക്കണം എന്നോ ഇല്ല. ആ സൗഹൃദം ഹൃദയത്തിലാണ്, അത് ഒരിക്കലും രണ്ടായി പിരിയില്ല. പന്ത്രണ്ട് വർഷത്തെ രസകരമായ സൗഹൃദം, പരസ്പരം രണ്ട് പേരുടെയും വളർച്ചകൾ കണ്ടു. ജീവിതകാലം മുഴുവൻ ഉണ്ടാവും എന്ന് ഉറപ്പുള്ള സൗഹൃദം’ എന്നാണ് അന്ന് റിച്ചാർഡിനെ ടാഗ് ചെയ്ത് സാധിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്‌.

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക വേണുഗോപാൽ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. നടി എന്നത് കൂടാതെ മോഡലും അവതാരകയുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് സാധിക രംഗത്ത് എത്താറുണ്ട്. മാത്രമല്ല മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്.

Actress sadhika venugopal post about friendship

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക