കുടുംബവിളക്കിൽ ഭർത്താവിന്റെ ചതിയിൽപ്പെട്ട കുടുംബിനി; സൈക്കോളജിയിലും ലിറ്ററേച്ചറിലും ബിരുദം; ആദ്യഭർത്താവിൽ നിന്ന് കൊടും പീഡനങ്ങൾ; പ്രശസ്ത നടനുമായി രണ്ടാം വിവാഹം; മകന് വേണ്ടി ജീവിക്കുന്ന മീര വാസുദേവിൻ്റെ ജീവിതത്തിലൂടെ

Malayalilife
കുടുംബവിളക്കിൽ ഭർത്താവിന്റെ ചതിയിൽപ്പെട്ട കുടുംബിനി; സൈക്കോളജിയിലും ലിറ്ററേച്ചറിലും ബിരുദം; ആദ്യഭർത്താവിൽ നിന്ന് കൊടും പീഡനങ്ങൾ; പ്രശസ്ത നടനുമായി രണ്ടാം വിവാഹം; മകന് വേണ്ടി ജീവിക്കുന്ന മീര വാസുദേവിൻ്റെ ജീവിതത്തിലൂടെ

ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ തന്മാത്ര. അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം. എന്നാൽ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്. അന്യ ഭാഷ നടിയാണെങ്കിലും ഇന്ന് കുടുംബ പ്രേക്ഷകരുടെ  സ്വീകരണ മുറിയിൽ സുമിത്രയ്ക്ക് ഏറെ സ്വീകാര്യതയാണ് ഉള്ളത്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം കുടുംബ പ്രേക്ഷകരുടെ  മനസ്സിൽ  ഇടം  നേടിയത്. ഒരു നടി എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ്.

 മഹാരാഷ്ട്രയിലെ  ഒരു തമിഴ് കുടുംബത്തിൽ പെട്ട വാസുദേവൻ, ഹേമലത എന്നിവരുടെ മൂത്ത മകളായി മുംബൈയിലാണ്  മീരാ വാസുദേവിന്റെ  ജനനം. താരത്തിന്റെ  ഇളയ സഹോദരിയായ അശ്വിനി സൽമാൻ ഖാൻ നായകനായി അഭിനയിച്ച ജാനാം സംജാ കരോ എന്ന ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയിച്ചു കൊണ്ട് തന്നെ ശ്രദ്ധ നേടിയിരുന്നു.  ആർട്സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബാച്ചിലർ ഡിഗ്രി നേടിയെടുത്തതിന് പിന്നാലെയാണ് താരത്തെ തേടി നിരവധി പരസ്യ ചിത്രങ്ങൾ എത്തുകയും ഒരു മോഡലായി മാറാൻ താരത്തിന് സാധിക്കുകയും ചെയ്തു.  തുടർന്ന് തമിഴ് തെലിങ്ക് , മലയാളം , കന്നഡ ,ഹിന്ദി തുടങ്ങിയ ഭാഷകയിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 2005 ൽ പുറത്തിറങ്ങിയ തന്മാത്ര  എന്ന ചിത്രത്തിലൂടെ രേഖ രമേശനായി ആണ് താരം അഭിനയ മേഖലയിലേക്ക് കടക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. തുടർന്ന് ഒരുവൻ , ഏകാന്തം , വാല്മീകം ,കാക്കി തുടങ്ങിയ മലയാള സിനിമകളിൽ താരത്തിന് അഭിനയിക്കാൻ സാധിക്കുകയും ചെയ്തു. അതേസമയം മീര ടെലിവിഷൻ രംഗത്തും എല്ലാം സജീവമാണ്. പരമ്പരയ്ക്ക് പുറമെ പരസ്യ ചിത്രങ്ങളിലും താരം പ്രക്ത്യക്ഷപെടാറുണ്ട്.

വിശാല്‍ അഗര്‍വാളായിരുന്നു മീരയുടെ ആദ്യ ഭര്‍ത്താവ്. ആദ്യ ഭര്‍ത്താവില്‍ നിന്ന് മീരയ്ക്ക് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു.2012 ല്‍ രണ്ടാമത് മീര പ്രണയിച്ച് വിവാഹിതയായി. നടന്‍ ജോണ്‍ കോക്കനായിരുന്നു മീരയുടെ രണ്ടാം ഭര്‍ത്താവ്. ഇതില്‍ ഇവര്‍ക്ക് ഒരു മകനുണ്ടായി. എന്നാല്‍ അധികംവൈകാതെ ഈ ബന്ധവും പിരിഞ്ഞു. വ്യക്‌തി ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇഷ്‌ടപ്പെടുന്ന കാര്യങ്ങളല്ല തന്റെ രണ്ട് വിവാഹ ബന്ധങ്ങളും. ഓര്‍ക്കാനും പറയാനും ഇഷ്‌ടമില്ലാത്ത കാര്യമാണത്. പക്ഷെ ഒന്ന് മാത്രം പറയാം, വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍, സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ആരും കാണില്ല,” എന്നുമാണ് മീര ഒരുവേള തുറന്ന് പറഞ്ഞത്. ഇപ്പോള്‍ മകന്‍ അരീഹയ്‌ക്കൊപ്പം കൊച്ചിയിലാണ് മീരയുടെ ജീവിതം. ലൊക്കേഷനുകളിലും മകന്‍ അരീഹയെ മീര ഒപ്പം കൂട്ടാറുണ്ട്.  ലേഖയ്ക്ക് പിന്നാലെ കുടുംബവിളക്കിലെ സുമിത്രയായി വീണ്ടും മലയാളി മനസുകളില്‍ മീര ഇടം നേടിയിരിക്കയാണ്. അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. അടുത്തിടെയായിരുന്നു താരം തന്റെ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ചു എത്തിയതും.ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ തന്മാത്ര. അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം. എന്നാൽ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്. അന്യ ഭാഷ നടിയാണെങ്കിലും ഇന്ന് കുടുംബ പ്രേക്ഷകരുടെ  സ്വീകരണ മുറിയിൽ സുമിത്രയ്ക്ക് ഏറെ സ്വീകാര്യതയാണ് ഉള്ളത്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം കുടുംബ പ്രേക്ഷകരുടെ  മനസ്സിൽ  ഇടം  നേടിയത്. ഒരു നടി എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ്.

 മഹാരാഷ്ട്രയിലെ  ഒരു തമിഴ് കുടുംബത്തിൽ പെട്ട വാസുദേവൻ, ഹേമലത എന്നിവരുടെ മൂത്ത മകളായി മുംബൈയിലാണ്  മീരാ വാസുദേവിന്റെ  ജനനം. താരത്തിന്റെ  ഇളയ സഹോദരിയായ അശ്വിനി സൽമാൻ ഖാൻ നായകനായി അഭിനയിച്ച ജാനാം സംജാ കരോ എന്ന ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയിച്ചു കൊണ്ട് തന്നെ ശ്രദ്ധ നേടിയിരുന്നു.  ആർട്സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബാച്ചിലർ ഡിഗ്രി നേടിയെടുത്തതിന് പിന്നാലെയാണ് താരത്തെ തേടി നിരവധി പരസ്യ ചിത്രങ്ങൾ എത്തുകയും ഒരു മോഡലായി മാറാൻ താരത്തിന് സാധിക്കുകയും ചെയ്തു. തമിഴ് തെലിങ്ക് , മലയാളം , കന്നഡ ,ഹിന്ദി തുടങ്ങിയ ഭാഷകയിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 2005 ൽ പുറത്തിറങ്ങിയ തന്മാത്ര  എന്ന ചിത്രത്തിലൂടെ രേഖ രമേശനായി ആണ് താരം അഭിനയ മേഖലയിലേക്ക് കടക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. തുടർന്ന് ഒരുവൻ , ഏകാന്തം , വാല്മീകം ,കാക്കി തുടങ്ങിയ മലയാള സിനിമകളിൽ താരത്തിന് അഭിനയിക്കാൻ സാധിക്കുകയും ചെയ്തു. അതേസമയം മീര ടെലിവിഷൻ രംഗത്തും എല്ലാം സജീവമാണ്. പരമ്പരയ്ക്ക് പുറമെ പരസ്യ ചിത്രങ്ങളിലും താരം പ്രക്ത്യക്ഷപെടാറുണ്ട്.

വിശാല്‍ അഗര്‍വാളായിരുന്നു മീരയുടെ ആദ്യ ഭര്‍ത്താവ്. ആദ്യ ഭര്‍ത്താവില്‍ നിന്ന് മീരയ്ക്ക് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു.2012 ല്‍ രണ്ടാമത് മീര പ്രണയിച്ച് വിവാഹിതയായി. നടന്‍ ജോണ്‍ കോക്കനായിരുന്നു മീരയുടെ രണ്ടാം ഭര്‍ത്താവ്. ഇതില്‍ ഇവര്‍ക്ക് ഒരു മകനുണ്ടായി. എന്നാല്‍ അധികംവൈകാതെ ഈ ബന്ധവും പിരിഞ്ഞു. വ്യക്‌തി ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇഷ്‌ടപ്പെടുന്ന കാര്യങ്ങളല്ല തന്റെ രണ്ട് വിവാഹ ബന്ധങ്ങളും. ഓര്‍ക്കാനും പറയാനും ഇഷ്‌ടമില്ലാത്ത കാര്യമാണത്. പക്ഷെ ഒന്ന് മാത്രം പറയാം, വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍, സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ആരും കാണില്ല,” എന്നുമാണ് മീര ഒരുവേള തുറന്ന് പറഞ്ഞത്. ഇപ്പോള്‍ മകന്‍ അരീഹയ്‌ക്കൊപ്പം കൊച്ചിയിലാണ് മീരയുടെ ജീവിതം. ലൊക്കേഷനുകളിലും മകന്‍ അരീഹയെ മീര ഒപ്പം കൂട്ടാറുണ്ട്.  ലേഖയ്ക്ക് പിന്നാലെ കുടുംബവിളക്കിലെ സുമിത്രയായി വീണ്ടും മലയാളി മനസുകളില്‍ മീര ഇടം നേടിയിരിക്കയാണ്. അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. അടുത്തിടെയായിരുന്നു താരം തന്റെ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ചു എത്തിയതും.

Actress meera vasudhev realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES