Latest News

ഒരുപാട് കഷ്ട്ടപെട്ടിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്; ആദ്യമൊന്നും അത് അത്ര സുഖകരം അല്ലായിരുന്നു: അമൃത

Malayalilife
 ഒരുപാട് കഷ്ട്ടപെട്ടിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്; ആദ്യമൊന്നും അത് അത്ര സുഖകരം അല്ലായിരുന്നു: അമൃത

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബ വിളക്ക് . പരമ്പരയിൽ പ്രതിപാദിക്കുന്നത് സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാർ, ശ്രീജിത്ത്‌ വിജയ്, നൂബിൻ  ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നീ താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്. എന്നാൽ പരമ്പരയിൽ ശീതളായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അമൃത. അതേസമയം തന്റെ അഭിനയ ജീവിതത്തെയും നഷ്ടപ്രണയത്തെയും കുറിച്ചെല്ലാം ആണ് താരം ഇപ്പോൾ തുറന്ന് പറയുകയാണ്. 

വാക്കുകൾ ഇങ്ങനെ, 

‘ഒരുപാട് പേര് എന്റെ കയ്യിലെ ഈ ടാറ്റൂ കണ്ടു അതിനെ പറ്റി തിരക്കിയിട്ടുണ്ട്. കാരണം ആർക്കുംഅത്ര പെട്ടന്ന് ഒന്നും മനസ്സിലാക്കാൻ കഴിയത്തക്ക വണ്ണമുള്ള ടാറ്റൂ ആണിത്. എന്നാൽ ഈ ടാറ്റൂ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നതിന്റെ അടയാളമാണ്. പക്ഷെ അത്  ഇടയ്ക്ക് വെച്ച് ബ്രെയ്ക്ക് അപ്പ്‌ ആയി. ആ ബന്ധം അവസാനിച്ചതോടെ അദ്ദേഹത്തിന്റെ പേരും കൈയ്യിൽ  നിന്നും മായ്ച്ചു കളഞ്ഞു. അത് മായ്ച്ച് കളഞ്ഞപ്പോൾ ധാ ഇത് പോലെയായി. 

ബന്ധം അവസാനിച്ചു എങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്നങ്ങൾ  കൂടെ മാറാനുണ്ട്. ഒരുപാട് കഷ്ട്ടപെട്ടിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്. ആദ്യമൊന്നും അത് അത്ര സുഖകരം അല്ലായിരുന്നു. കാരണം ഒരു കോസ്റ്റും പോലും ഇല്ലാതെ ഞാൻ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്.

Actress amritha nair words about carrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക