Latest News

ഇനി നമ്മുടെ സ്നേഹ കൂടുതല്‍ ദൈവത്തിനു ഇഷ്ടപ്പെടാത്ത കൊണ്ടാണോ? എനിക്ക് ഒന്നിനും ഒരു ഉത്തരം കണ്ടെത്താന്‍ പറ്റുന്നില്ല അമ്മേ; കുറിപ്പ് പങ്കുവച്ച് നടന്‍ സാ​ഗര്‍ സൂര്യന്‍

Malayalilife
ഇനി നമ്മുടെ സ്നേഹ കൂടുതല്‍ ദൈവത്തിനു ഇഷ്ടപ്പെടാത്ത കൊണ്ടാണോ? എനിക്ക് ഒന്നിനും ഒരു ഉത്തരം കണ്ടെത്താന്‍ പറ്റുന്നില്ല അമ്മേ; കുറിപ്പ് പങ്കുവച്ച് നടന്‍ സാ​ഗര്‍ സൂര്യന്‍

മ്മയുടെ വേർപാടിൽ വേദന പങ്കുവച്ച് സീരിയല്‍ നടന്‍ സാഗര്‍ സൂര്യന്‍. അമ്മയുടെ വേര്‍പാട് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും കൂടെയുണ്ടെന്ന വിശ്വാസത്തില്‍ മുന്നോട്ട് പോവാണെന്നുമാണ്  താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. സാ​ഗര്‍ അമ്മയ്ക്ക് അച്ഛനെയും സഹോദരനെയും പൊന്നു പോലെ നോക്കുമെന്നും വാക്കുനല്‍കിയിട്ടുണ്ട്. സാഗർ തന്റെ  കുറിപ്പ് അമ്മ വിട്ടുപോയതിന്റെ പത്താം ദിനത്തിലാണ് പങ്കുവച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അമ്മേ.. അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് 10 ദിവസായി ട്ടോ. എനിക്ക് ഇതു ഉള്‍കൊള്ളാന്‍ പറ്റുന്നില്ല മ്മാ. നമ്മള്‍ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവര്‍ക്കും നല്ലത് മാത്രം ചെയ്യുകയും അല്ലേ ചെയ്തിട്ടുള്ളൂ അമ്മേ. എന്നിട്ടും.... എനിക്കു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇനി നമ്മുടെ സ്നേഹ കൂടുതല്‍ ദൈവത്തിനു ഇഷ്ടപ്പെടാത്ത കൊണ്ടാണോ.. എനിക്ക് ഒന്നിനും ഒരു ഉത്തരം കണ്ടെത്താന്‍ പറ്റുന്നില്ല അമ്മേ.അമ്മ ഞങ്ങടെ കൂടെ എപ്പോഴും ഉണ്ട്, അങ്ങനെ കരുതനാണ് ഞങ്ങള്‍ക്ക് പറ്റുള്ളൂ. പിന്നെ അമ്മ പേടിക്കണ്ട ട്ടോ, അച്ഛന്റെയും സച്ചുന്റെയും കാര്യം ആലോചിച്ചിട്ട്, അവരെ പൊന്നുപോലെ നോക്കിക്കോളാം ഞാന്‍. അമ്മ ഹാപ്പി ആയിട്ടിരുന്നോ. പിന്നെ, അമ്മ ആഗ്രഹിച്ച പോലെ ഒരു ദിവസം കുറെ വല്ല്യ ആള്‍ക്കാരുടെ മുന്നില്‍ വച്ച്‌ എനിക്ക് വലിയ ഒരു അംഗീകാരം കിട്ടും.. അമ്മ അത് കണ്ട് ഹാപ്പി ആവും എന്ന് എനിക്ക് ഉറപ്പാ.. ഇനിയങ്ങോട്ട് ഉള്ള ജീവിതത്തിലും അമ്മ എന്റെ കൂടെ തന്നെ ഉണ്ട് എന്ന ഉറച്ച വിശ്വാസത്തില്‍ മുന്നോട്ട് പോവാണു.. 

മഴവില്‍ മനോരമ ചാനലിലെ തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് സാ​ഗര്‍ സൂര്യ. തൃശൂര്‍ സ്വദേശിയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sagar Surya (@sagarsurya__) on

 

Actor sagar suryan note goes viralActor sagar suryan note goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക