മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പര. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിന്റെ ദൃഢതയാണ് പരമ്പരയുടെ പ്രമേയം. എന്നാൽ ഇപ്പോൾ പരമ്പരയിൽ സിദ്ധാർഥ് എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് ഇടയിലേക്ക് എത്തുന്ന നടൻ കെ കെ മേനോൻ ഇപ്പോൾ കുടുംബ വിളക്ക് എന്ന സീരിയല്‍ തന്റെ ജീവിതത്തെ എത്രമാത്രം മാറ്റി മറിച്ചുവെന്ന് ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
കെ കെ മേനോന്റെ വാക്കുകള്‍
എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, ഒരു അമ്മൂമ്മ ഞാന്‍ സുമിത്രയെ ഉപേക്ഷിച്ച് വേദികയെ വിവാഹം ചെയ്തതിന് എന്നെ തെറി വിളിച്ചത്. എന്നെ നോക്കി ചിരിച്ച് പലരും ചോദിച്ചിട്ടുണ്ട്, ഇതുപോലൊരു കഥാപാത്രം ചെയ്യാന്‍ നാണില്ലേ എന്ന്. അവരോടൊക്കെ ഞാന്‍ പറയാറുള്ളത്, ഇത് തീര്‍ത്തുമൊരു കഥാപാത്രമാണ്, നിങ്ങളുടെ വിമര്‍ശനം എനിക്കുള്ള അംഗീകാരമാണ് എന്നാണ്.
എന്റെ കാഴ്ചപ്പാടില്‍ സിദ്ധാര്‍ത്ഥ് ഒരിക്കലും ഒരു മോശം മനുഷ്യനല്ല. അയാളുടെ ആദ്യ വിവാഹ ജീവിതം പരാജയപ്പെട്ടപ്പോള്‍ മറ്റൊരു വിവാഹം ചെയ്തു. പക്ഷെ ഒരിക്കലും അയാള്‍ അവിഹിത ബന്ധം മുന്നോട്ട് കൊണ്ടുപോയിട്ടില്ല. അയാള്‍ ഇപ്പോഴും തന്റെ മാതാപിതാക്കളെയും കുട്ടികളെയും നോക്കുന്നുണ്ട്. ഇതൊരിക്കലും ഒരു അവിഹിത ബന്ധത്തിന്റെ കഥയല്ല.
വിമര്‍ശകര്‍ പറയുന്നത് ഇത്തരം അവിഹിത കഥകളൊന്നും നാട്ടില്‍ നടക്കില്ല, സീരിയല്‍ സാങ്കല്‍പികമായി മെനഞ്ഞു കൂട്ടുന്നതാണ് എന്നാണ്. പക്ഷെ ഇത് അന്യമായ കഥയല്ല. എന്നെ ഫോണില്‍ വിളിച്ച് പല സ്ത്രീകളും പറഞ്ഞിട്ടുണ്ട്,