Latest News

ശരിക്കും ഒറ്റ ഭാര്യയെ ഉള്ളു; ഊട്ടിയില്‍ ടീച്ചറായി ജോലി ചെയ്യുകയാണ്; വിശേഷങ്ങൾ പങ്കുവച്ച് കുടുംബവിളക്കിലെ സിദ്ധു

Malayalilife
ശരിക്കും ഒറ്റ ഭാര്യയെ ഉള്ളു; ഊട്ടിയില്‍ ടീച്ചറായി ജോലി ചെയ്യുകയാണ്; വിശേഷങ്ങൾ പങ്കുവച്ച് കുടുംബവിളക്കിലെ സിദ്ധു

ലയാള സിനിമ സീരിയൽ മേഖലയിൽ ഉള്ളവർക്ക് ഏറെ സുപരിചിതനായ താരമാണ് കെ കെ മേനോൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. നിലവിൽ കുടുംബവിളക്ക് എന്ന പരമ്പരയിലാണ് താരം അഭിനയിച്ചു വരുന്നത്. എന്നാൽ ഇപ്പോൾ  എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ കെ കെ മേനോനും പങ്കെടുക്കാന്‍ എത്തിരുന്നു. അവതാരകന്റെ പല ചോദ്യങ്ങള്‍ക്കും രസകരമായിട്ടുള്ള ഉത്തരങ്ങളാണ് നടന്‍ നല്‍കിയിരിക്കുന്നത്. താരത്തിന്റെ  മറുപടിയിലൂടെ...

'പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഏറ്റവും നല്ല കാര്യമാണെന്നും എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉള്ളതാണെന്നുമാണ് കെകെ മേനോന്‍ പറയുന്നത്. അതിന് പ്രായമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി. എനിക്ക് പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. സ്‌കൂള്‍ ലെവലില്‍ ഉണ്ടായിരുന്നു. അതൊന്നും പറയത്തക്ക വിജയകഥ ഒന്നും അല്ല. നാട്ടിലും ഊട്ടിയിലുമൊക്കെ ഉണ്ടായിരുന്നു. ഓരോ സംഭവങ്ങളും ട്രൈ ചെയ്ത് നോക്കി. കിട്ടാത്തപ്പോള്‍ ഒഴിഞ്ഞ് മാറുകയാണ് ചെയ്തതെന്നും താരം പറയുന്നു.

യഥാര്‍ഥത്തില്‍ എത്ര ഭാര്യമാരുണ്ട് എന്ന ചോദ്യത്തിന് ഒന്ന് എന്നാണ് താരം മറുപടി നല്‍കിയത്. മക്കള്‍ രണ്ട് പേരുണ്ട്. പ്രൊപ്പര്‍ലി അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു തങ്ങളുടേത്. അവര്‍ ശരിക്കും ഊട്ടിയിലാണ് ജനിച്ചത്. ഭാര്യയുടെ അച്ഛന്‍ സ്റ്റേറ്റ് ബാങ്കില്‍ ജോലി ചെയ്തിരുന്നതിനാല്‍ ട്രാന്‍സ്ഫര്‍ കിട്ടുന്നതിന് അനുസരിച്ചാണ് അവര്‍ ജീവിച്ചത്. കുടുംബത്തിലൂടെയാണ് വിവാഹാലോചന വരുന്നത്. പിന്നെ നേരില്‍ പോയി കണ്ടു, പുള്ളിക്കാരിയ്ക്ക് ഇഷ്ടപ്പെട്ടു. അതോടെ ഞാനും സമ്മതം അറിയിച്ചു. ഭാര്യ ഊട്ടിയില്‍ ടീച്ചറായി ജോലി ചെയ്യുകയാണ്. കുട്ടികള്‍ രണ്ട് പേരും കേളോജിലും സ്‌കൂളിലുമായി പഠിക്കുകയാണെന്നും കെ കെ മേനോന്‍ പറയുന്നു.

ഇപ്പോള്‍ ചെയ്ത് വരുന്ന കഥാപാത്രങ്ങളെല്ലാം കോര്‍പറേറ്റ് വില്ലനായിട്ടാണ്. കുറച്ച് കൂടി കടുപ്പമുള്ള വേഷം കിട്ടണം എന്നാണ് ഇനി തന്റെ ആഗ്രഹം. ഒരു ഭ്രാന്തനെ പോലെയോ, അല്ലെങ്കില്‍ സൈക്കോ ആയിട്ടോ അഭിനയിക്കണം. ഞാന്‍ ഇപ്പോള്‍ വേറൊരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്. അത് പുറത്തിറങ്ങിയാലേ എങ്ങനെ ഉണ്ടെന്ന് അറിയാന്‍ പറ്റുകയുള്ളു. അതിലൊരു കള്ളന്റെ വേഷം ആണെന്നാണ് താരം വ്യക്തമാക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

Actor k k menon words about family and serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക