Latest News

പാടാത്ത പൈങ്കിളിയിലെ സ്വപ്നയുടെ ഭർത്താവ് വിജയ്; ഗായകനും ഫുട്ബോൾ ക്യാപ്റ്റനും; ഭാര്യയും ഒരു മകളും; യഥാർത്ഥ ജീവിതത്തിൽ റെയില്‍വേ സുപ്രണ്ടന്റ് ആയ നടന്‍ ഫസൽ റാസിയുടെ വിശേഷങ്ങള്‍

Malayalilife
പാടാത്ത പൈങ്കിളിയിലെ സ്വപ്നയുടെ ഭർത്താവ് വിജയ്; ഗായകനും ഫുട്ബോൾ ക്യാപ്റ്റനും; ഭാര്യയും ഒരു മകളും; യഥാർത്ഥ ജീവിതത്തിൽ  റെയില്‍വേ സുപ്രണ്ടന്റ് ആയ നടന്‍ ഫസൽ റാസിയുടെ വിശേഷങ്ങള്‍

ഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന ഹിറ്റ് പരമ്പര പ്രേക്ഷകർ മറക്കാൻ ഇടയില്ല. നിരവധി കഥാപാത്രങ്ങൾ അണിനിരന്ന പരമ്പരയിൽ ആദർശ് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഫൈസൽ റാസി എന്ന താരത്തെ ആർക്കും അത്ര പെട്ടന്ന് തന്നെ മറക്കാൻ ആകില്ല. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരത്തെ തേടി സീരിയൽ മേഖലയിൽ നിന്നും ലഭിച്ചിരുന്നത്. അതോടൊപ്പം തന്നെ സിനിമ മേഖലയിലും താരം തിളങ്ങിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുമുണ്ട്.

കൊല്ലം ജില്ലയിലാണ് താരത്തിന്റെ സ്വദേശം. കയം കുളം കൊച്ചുണ്ണി എന്ന പാരമ്പരയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. തുടർന്നായിരുന്നു എന്റെ മാനസ പുത്രി എന്ന പരമ്പരയിലേക്ക് താരം എത്തുന്നതും. ഒരു നെഗറ്റീവ് കഥാപാത്രമായി പ്രേക്ഷകർക്ക് ഇടയിലേക്ക് എത്തിയ താരം പിന്നീട് ഒരു നല്ല വ്യക്തിയായി മാറുകയും  ചെയ്യുന്നു.  ഇത് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിരുന്നു. പരമ്പരയിലെ ഈ ഒറ്റ കഥാപാത്രമായിരുന്നു താരത്തിന്റെ കരിയറിൽ വലിയ ഒരു വഴിത്തിരിവ് സമ്മാനിച്ചതും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ടെലിസീരിയൽ ആർദ്രാത്തിലും ഫൈസൽ  ഫസൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമ മേഖലയിലും താരം സജീവമാണ്. ക്യാപ്റ്റൻ എന്ന സിനിമ സിനിമയിൽ താരം തന്റെ യഥാർത്ഥ ജീവിത്തിലെ പോലെ തന്നെ ഫുട് ബോൾ കോച്ച് ആയിട്ട്  തന്നെ വേഷമിടുകയും  ചെയ്തിട്ടുണ്ട്.

ഒരു നല്ല നടൻ എന്നതിലുപരി താരം ഒരു ഗായകൻ കൂടിയാണ് എന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ചെറുപ്പകാലത്ത് തന്നെ മിമിക്രയ വേദികളിൽ താരം സജീവമായിരുന്നു. നിരവധി വീഥികളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടാനും താരത്തിന് സാധിച്ചിരുന്നു. നല്ലൊരു ഗായകൻ, അഭിനേതാവ് എന്നതിലുപരി താരം മികച്ച ഒരു ഫുട് ബോൾ പ്ലയെർ കൂടിയാണ്. കേരളം ടീമിന്റെ ഫുട് ബോൾ ക്യാപ്റ്റൻ കൂടിയായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടനായ  ഫൈസൽ റാസി. അതോടൊപ്പം തന്നെ  ഇന്ത്യൻ ഫുട് ബോൾ ടീമിന്റെയും ഭാഗമായിരുന്നു താരം. സൗത്തീരാൻ റെയിൽവേയിലെ ഓഫീസിൽ സുപ്രണ്ടന്റ് കൂടിയാണ് താരം. അതേസമയം താരം ഒരു വിവാഹിതൻ കൂടിയാണ്. റീധയാണ് താരത്തിന്റെ ഭാര്യ. താരത്തിന്റെ ഭാര്യയും ഒരു ഉദ്യോഗാര്ഥി കൂടിയാണ്.  ഇരുവരുമായി ശബാന എന്നൊരു മകൾ കൂടി ഉണ്ട്.  നിലവിൽ കുടുംബവുമൊത്ത് തിരുവനന്തപുരത്താണ് താമസമാക്കിയിരിക്കുന്നത്.

Read more topics: # Actor fazal razi,# realistic life
Actor fazal razi realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES