രാത്രിയില്‍ തെരുവില്‍ ചെലവഴിച്ച ഞാൻ ചുറ്റുമുള്ള ആളുകളില്‍ നിന്ന് പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ട് ഒരു പുതിയ ജീവിതം ആരംഭിച്ചു; മനസ്സ് തുറന്ന് ആക്ടിവിസ്റ്റ് ദിയ സന

Malayalilife
രാത്രിയില്‍ തെരുവില്‍ ചെലവഴിച്ച ഞാൻ ചുറ്റുമുള്ള ആളുകളില്‍ നിന്ന് പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ട് ഒരു പുതിയ ജീവിതം ആരംഭിച്ചു; മനസ്സ് തുറന്ന് ആക്ടിവിസ്റ്റ് ദിയ സന

ബിഗ് ബോസ് സീസൺ ഒന്നിലൂടെയെത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദിയ സന. അധിക നാൾ ബിഗ് ബിഗ് ബോസിൽ തുടരാൻ ആക്ടിവിസ്റ്റ് കൂടിയായ ദിയയക്ക് സാധിച്ചിരുന്നില്ല എങ്കിൽ കൂടിയും  മിക്ക ആളുകളുടെയും മനസ്സിൽ ഇടം നേടാൻ ദിയക്ക് കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ദിയ ജോഷ് ടോക്ക് ലൂടെ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്

തിരുവനന്തപുരത്ത് വെമ്പായം എന്നുപറഞ്ഞ സ്ഥലത്താണ് താന്‍ ജനിച്ചു വളര്‍ന്നത്. പണ്ടുമുതലേ പാടാന്‍ ഉള്ള കഴിവുണ്ടായിരുന്നു. മറ്റു ലോകവിവരങ്ങള്‍ ഒന്നും അറിയാത്ത ഒരു സാധാ മുസ്‌ളീം കുടുംബത്തില്‍ നിന്നുള്ള ആളായിരുന്നു അന്ന് താന്‍. ഉമ്മയാണ് തന്നെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചത്. മറ്റൊരു കള്‍ച്ചര്‍ ആയിരുന്നു എങ്കിലും കൂടുതല്‍ പുറത്തേക്ക് വരാന്‍ തനിക്ക് ആദ്യ കാലങ്ങളില്‍ കഴിഞ്ഞിരുന്നില്ല. രാത്രികാലങ്ങളില്‍ വീട്ടില്‍ ഉള്ളവരെ ധിക്കരിച്ചും, ഒളിച്ചും പാത്തും സ്റ്റേജ് പരിപാടികള്‍ക്കൊക്കെ പോയിട്ടുണ്ട്. അങ്ങിനെയാണ് സമ്മാനങ്ങള്‍ വാങ്ങിച്ചിട്ടുള്ളത്. ആ സമയത്തും ഉപദ്രവിച്ചാല്‍ കൂടിയും ഉമ്മ ആയിരുന്നു ഒരുപാട് പിന്തുണച്ചിട്ടുള്ളത്. എങ്കിലും അമ്മാവന്മാര്‍ക്കും മറ്റും ഞാന്‍ ഓര്‍ത്തഡോക്‌സ് രീതിയില്‍ നിന്നും പുറത്തുകടക്കുന്നതിനോട് എന്നും എതിര്‍പ്പായിരുന്നു.

പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ വിവാഹം, അതുകഴിഞ്ഞപ്പോള്‍ കുഞ്ഞു ജനിക്കുന്നു. ശരിക്കും എന്നെ ഇഷ്ടപ്പെട്ടു ചോദിച്ചുവന്നു വിവാഹം കഴിച്ചതാണ്. എന്നാല്‍ നാട് മുഴുവനും അറിയുന്നത് ഞാന്‍ പ്രേമിച്ചു വിവാഹം കഴിച്ചു എന്നാണ്. ആദ്യമായി സദാചാരപ്രശ്‌നം നേരിടുന്നത് അപ്പോഴാണ്. അദ്ദേഹത്തിന്റെ ഫാമിലി ബാക്ഗ്രൗണ്ടൊക്കെ നോക്കിയപ്പോള്‍ അതൊക്കെ അടിപൊളിയാണ് അങ്ങിനെയാണ് വിവാഹം നടക്കുന്നത്. പക്ഷെ പുള്ളിക്കാരനെ സംബന്ധിച്ചിടത്തോളം വലിയ ലോകപരിചയമോ ജോലിയോ ഒന്നും ഇല്ലാതെ കഴിഞ്ഞിരുന്ന ഒരാള്‍ ആയിരുന്നു ഭര്‍ത്താവ്.

പ്രേമിച്ചു വിവാഹം കഴിച്ചു എന്ന് പറയുന്നത് അന്ന് സമൂഹത്തില്‍ വലിയ തെറ്റായിരുന്നു. പ്രത്യേകിച്ചും ഒരു മുസ്‌ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് അത് തെറ്റ് തന്നെ ആയിരുന്നു. ഞാന്‍ അയാളെ കണ്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. അയാള്‍ എന്നെയും കണ്ടിട്ടുണ്ട്. പക്ഷെ പ്രണയം ഉണ്ടായിരുന്നില്ല. അങ്ങനെ വിവാഹം കഴിഞ്ഞ ശേഷമുള്ള എന്റെ കുടുംബ ജീവിതം എന്റെ മാമന്മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നത് ആയിരുന്നില്ല. ഞാനും ഉമ്മച്ചിയും മറ്റുമക്കളും തമ്മില്‍ വഴക്ക് ഉണ്ടാക്കാന്‍ മാമന്മാരും മറ്റും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴും അവര്‍ അത് തിരിച്ചറിയും എന്നാണ് ഞാന്‍ വിശ്വസിച്ചത്. എന്നാല്‍ അവര്‍ക്ക് ഒരുമാറ്റവും ഉണ്ടായില്ല. എന്നെ അടിച്ചമര്‍ത്താന്‍ ആണ് അവര്‍ ശ്രമിച്ചിരുന്നത്

;നിങ്ങള്‍ കാണുന്ന ദിയ സനക്ക് പിറകില്‍ ഒരു ചരിത്രം തന്നെയുണ്ട്. നമ്മളുടെ ജീവിതം തന്നെയാണ് നമ്മളെ ശരിക്കും ജീവിക്കാന്‍ പാകപ്പെടുത്തിയെടുക്കുന്നത്. മകന് ഒന്നര വയസ്സ് ഉള്ളപ്പോള്‍ ആണ് ഞാന്‍ എന്റെ ഉമ്മയുടെ കയ്യില്‍ ഏല്‍പിച്ചിട്ട് അവിടെ നിന്നും ഇറങ്ങുന്നത്. അതിനു കുഞ്ഞിനെ നോക്കാത്തവള്‍ എന്ന പഴി കേട്ടിട്ടുണ്ട്. ഇവള്‍ ചെയ്യുന്ന തൊഴില്‍ വേറെയാണ്. വൃത്തികെട്ട രീതിയില്‍ ആണ് നടക്കുന്നത്. പ്രശ്‌നക്കാരി ഒക്കെയാണ് എന്ന് ആളുകള്‍ പറഞ്ഞുണ്ടാക്കി. സദാചാരഗുണ്ടായിസം വരെ നേരിടേണ്ടി വന്നു, തെരുവില്‍ ഇട്ടു പട്ടിയെ തല്ലുന്ന പോലെ തല്ലിയിട്ടുണ്ട്.

രാത്രിയില്‍ തെരുവില്‍ ചെലവഴിച്ച താന്‍ ചുറ്റുമുള്ള ആളുകളില്‍ നിന്ന് പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ട് ഒരു പുതിയ ജീവിതം ആരംഭിച്ചു. അതിജീവനത്തിനും കുടുംബത്തെ പോറ്റുന്നതിനും ആയി വീട്ടുവേല ചെയ്തിട്ടുണ്ട്. തെരുവില്‍ കിടന്നുറങ്ങിയ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ആ സമയം ഫ്‌ലാറ്റില്‍ ആണ് താമസം എന്നായിരുന്നു ഉമ്മയോട് പറയുന്നത്. തന്നാല്‍ കഴിയുന്ന സഹായം വീട്ടില്‍ കൊടുക്കുമായിരുന്നു. ങ്ങനെ തകര്‍ച്ചയില്‍ നിന്നും പടിപടിയായിട്ടാണ് താന്‍ ജീവിതത്തില്‍ വിജയം കൈവരിച്ചത്.

എന്റെ ഭര്‍ത്താവിനു സ്ത്രീധനം കൊടുത്താണ് വിവാഹം കഴിച്ചത്. അതെല്ലാം എടുത്തിട്ടാണ് അയാള്‍ എന്നെ ഉപേക്ഷിച്ചുപോയത്. പിന്നീട് ഇടക്ക് അയാള്‍ തിരിച്ചുവരികയും താന്‍ വീണ്ടും ഗര്‍ഭിണി ആവുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ ക്രൂര പീഡനങ്ങള്‍ക്ക് ഒടുവില്‍ ആ കുഞ്ഞു അബോര്‍ഷന്‍ ആവുകയും ചെയ്തു. ഈ പ്രശ്‌നങ്ങള്‍ ഒക്കെ കാരണം വീടിന്റെ കിണറ്റിലേക്ക് എടുത്തു ചാടിയ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ഇതൊക്കെ നാട്ടുകാര്‍ക്ക് അറിവുള്ളതാണ്. അത്രയും പ്രശ്‌നങ്ങള്‍ തരണം ചെയ്തിട്ടാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങുന്നത്. അന്നൊന്നും ആരും പിന്തുണക്കാന്‍ ഉണ്ടായില്ല ബിഗ് ബോസ് ഷോയാണ് എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ അച്ചീവ്‌മെന്റ്.

Activist Diya sana words about her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES