രാവണപ്രഭുക്കന്‍മാര്‍ക്ക് എത്ര ശ്രമിച്ചാലും പറയാന്‍ നാവ് വഴങ്ങില്ലെന്നും ഇറങ്ങിപ്പോയവര്‍ ഇറങ്ങേണ്ടവര്‍ തന്നെയാണെന്നും സജിത മഠത്തില്‍

Malayalilife
topbanner
രാവണപ്രഭുക്കന്‍മാര്‍ക്ക് എത്ര ശ്രമിച്ചാലും പറയാന്‍ നാവ് വഴങ്ങില്ലെന്നും ഇറങ്ങിപ്പോയവര്‍ ഇറങ്ങേണ്ടവര്‍ തന്നെയാണെന്നും സജിത മഠത്തില്‍


പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേ ദിനത്തില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി സജിതാ മഠത്തില്‍. തൊണ്ട ഇടറി താങ്കള്‍ പറഞ്ഞത് ഈ രാവണപ്രഭുക്കന്‍മാര്‍ക്ക് എത്ര ശ്രമിച്ചാലും പറയാന്‍ നാവ് വഴങ്ങില്ലെന്നും ഇറങ്ങിപ്പോയവര്‍ ഇറങ്ങേണ്ടവര്‍ തന്നെയാണെന്നും സജിത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്നോട് ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്നായിരുന്നു അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ കോളേജ് ഭാരവാഹികളെ അറിയിച്ചത്. 

പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ടത്. പക്ഷേ പിന്മാറാന്‍ ബിനീഷ് തയ്യാറായില്ല. നേരെ വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്നു പ്രതിഷേധിച്ചു. പിന്നീട് എഴുതിക്കൊണ്ടു വന്ന പ്രസംഗം വായിച്ച് വിതുമ്പിക്കൊണ്ട് വേദി വിട്ടു. കുട്ടികള്‍ കയ്യടിച്ചാണ് ബിനീഷിന യാത്രയാക്കിയത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ വലിയ പ്രതിഷേധമാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന് നേരെ ഉയരുന്നത്. അതേസമയം സംഭവത്തില്‍ നടപടി എടുക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണ്ികൃഷ്ണന്‍ വ്യക്തമാക്കി 


Read more topics: # bineesh bastin,# anil rathakrishnan
bineesh bastin anil rathakrishnan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES