ടെലിവിഷന്‍ സീരിയലുകളിലും സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരമാണ് ദിവ്യ ശ്രീധര്‍. നടനായ ക്രിസ് ഗോപാലകൃഷ്ണനെ രണ്ടാം വിവാഹം ചെയ്ത് വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിട്ട നടി അടുത്തിടെ വീണ്ടും സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ്.കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി ദിവ്യാ ശ്രീധര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മോഹിനിയാട്ട വേഷത്തില്‍ നൃത്തം ചെയ്ത വീഡിയോ പുറത്തു വന്നത്. പിന്നാലെ നടി സുചിത്ര നായര്‍ അടക്കമുള്ളവര്‍ ദിവ്യയെ വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു.
നൃത്ത അധ്യാപികയായ കലാമണ്ഡലം സത്യഭാമയും ദിവ്യക്കെതിരെ രംഗത്ത് വന്നു. ദിവ്യ ശ്രീധര്‍ എന്ന താരം അവതരിപ്പിച്ച നൃത്തം മോഹിനിയാട്ടത്തെ അപമാനിക്കുന്ന താണെന്നും ഗുരുവായൂര്‍ ക്ഷേത്രം പോലുള്ള വലിയൊരു സ്റ്റേജിനെ തന്നെ അപമാനിക്കുന്നതാണെന്നുമാണ് കലാമണ്ഡലം സത്യഭാമ പറഞ്ഞത്. ഇപ്പോഴിത, ദിവ്യയുടെ ഭര്‍ത്താവ് ക്രിസ് പൊട്ടിത്തെറിച്ചു കൊണ്ടണ് ലൈവില്‍ പ്രതികരിച്ചിരിക്കുകയാണ്.
രാവിലെ കഷ്ടപ്പെട്ട് ആറു മണിയ്ക്ക് എണീറ്റ് കലാമണ്ഡലത്തില്‍ പഠിച്ചു. അതിന്റെ കഷ്ടമൊന്നും അറിയില്ല. എന്നൊക്കെയാണ് അവര്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ഞങ്ങള്‍ രാവിലെ എഴുന്നേറ്റ് സീരിയലില്‍ അഭിനയിക്കുന്നത് എവിടെയും കരഞ്ഞു പറയുന്നില്ല. അതു ഞങ്ങളുടെ തൊഴിലാണ്. അതിനെ ഞങ്ങള്‍ റെസ്പെക്ട് ചെയ്യുന്നു. ചായ കുടിക്കാനോ ഡ്രസ് മാറ്റാനോ ബാത്ത് റൂമില്‍ പോകാനോ പോലും ഞങ്ങള്‍ക്ക് അവസരം ഉണ്ടാകാറില്ല. സിനിമയിലും സീരിയലിലും എല്ലാം ഇത്തരം സാഹചര്യങ്ങളുണ്ട്. എന്റെ സന്തോഷത്തിനു വേണ്ടി എന്റെ ഭാര്യ ഒരു ഡാന്‍സ് കളിച്ചു. മോഹിനിയാട്ടത്തിന്റെ ഡ്രസിട്ട് അതു കളിച്ചപ്പോള്‍ മോഹിനിയാട്ടം ഐസിയുവിലായി എന്നാണ് ഈ സ്ത്രീ പറയുന്നത് എന്നാണ് ക്രിസ് പറയുന്നത്.
ഇതൊന്നും കൂടാതെ, വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളും അസഹനീയമാണ്. ഈ വീഡിയോ പലര്‍ക്കും ഷെയര്‍ ചെയ്ത് മോശമായ കമന്റുകള്‍ ഇടാനും അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്ത് രസിക്കുകയുമാണ് പലരും ചെയ്യുന്നത്. നാണമില്ലെ നിങ്ങള്‍ക്ക് എന്നു ചോദിച്ച് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു ക്രിസ് വേണുഗോപാല്‍. ഞാന്‍ നിങ്ങളുടെ കുടുംബത്തിന് എന്ത് ദ്രോഹം ചെയ്തുവെന്ന് ക്രിസ് ചോദിക്കുന്നു. എന്റെ കുഞ്ഞുമോള്‍ നൃത്തം പഠിച്ചിട്ടില്ല. എല്ലാവരും കമന്റ് ചെയ്യുന്നതു പോലെ ഇതൊരു മോഹ ആട്ടം തന്നെയായിരുന്നു.
എന്റെ മാത്രം ഒരു ആഗ്രഹത്തിന്റെ പുറത്ത് ചെയ്തതാണ്. നിങ്ങള്‍ക്ക് ചീത്ത വിളിക്കണമെങ്കില്‍ എന്നെ വിളിക്കാം. എന്റെ നമ്പര്‍ തരാം എന്നു പറയുകയാണ് ക്രിസ്. നിങ്ങളൊക്കെ കല പഠിക്കുന്നവരാണെങ്കില്‍ അങ്ങനെയുള്ളവരുടെ മനസില്‍ ആദ്യം കയറുണ്ടാകരുത്. ഈ കറയുള്ളവര്‍ക്ക് കലാകാരനാകാന്‍ പറ്റില്ല. ഞങ്ങളെ ചേര്‍ത്തുവച്ച ഗുരുവായൂരപ്പന് മുന്നില്‍ ഞങ്ങള്‍ ഒരുമിച്ച് ചേര്‍ന്നൊരു സമര്‍പ്പണം. അതുമാത്രമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഒരു സ്ഥലത്തു പോലും മോഹിനിയാട്ടം എന്നു പറഞ്ഞിട്ടില്ലെന്നും ക്രിസ് വീഡിയോയില്‍ പറയുന്നുണ്ട്.
അതേസമയം, കലാമണ്ഡലം സത്യഭാമ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത് ഇങ്ങനെയാണ്: സോഷ്യല്‍ മീഡിയയില്‍ ദിവ്യ ശ്രീധര്‍ വലിയ സൈബര്‍ അധിക്ഷേപം നേരിട്ടപ്പോള്‍ പിന്തുണച്ചയാളാണ് ഞാന്‍. എനിക്ക് ദിവ്യയെ വളരെയധികം ഇഷ്ടമാണ്. ഞാന്‍ ദിവ്യയുടെ സീരിയലുകള്‍ കാണാറുണ്ട്. ദിവ്യയോട് വളരെ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഞാന്‍ ഇത് പറയുന്നത്. ദിവ്യ ഗുരുവായൂര്‍ സ്റ്റേജില്‍ അവതരിപ്പിച്ച നൃത്തം മോഹിനിയാട്ടത്തെ അവഹേളിക്കുന്നതാണ്. അങ്ങനെയാണ് എനിക്ക് തോന്നിയത്. ഇങ്ങനെയൊന്നും നൃത്തം അവതരിപ്പിക്കരുത്.
ദിവ്യ കളിച്ച നൃത്തത്തില്‍ കഥക് ഉണ്ട്. ഗുരുവായൂരിലെ ഇത്രയും വലിയ സ്റ്റേജില്‍ ദിവ്യയെ പോലൊരു നല്ല ആര്‍ട്ടിസ്റ്റ് മോഹിനിയാട്ടത്തെ ഇങ്ങനെ അധിക്ഷേപിക്കരുത്. മോഹിനിയാട്ടം വേഷത്തില്‍ ദിവ്യ കാണാന്‍ നല്ല ഭംഗിയുണ്ട്. ദിവ്യ കളിച്ചതില്‍ മോഹിനിയാട്ടത്തിന്റെ ഒന്ന് രണ്ട് സ്റ്റെപ്പ് ഉണ്ട്. കഥക്കിന്റെ ഒരു ശൈലിയുണ്ട്. ദിവ്യ കളിച്ചോ, പക്ഷേ മോഹിനിയാട്ടത്തിന്റെ വസ്ത്രം ഇട്ട് കളിക്കരുത്. അത് കേരളത്തിലെ ആര്‍ട്ടിസ്റ്റുകള്‍ ഒരിക്കലും അംഗീകരിക്കില്ല. ദിവ്യയോടിത് സ്‌നേഹം കൊണ്ട് പറയുകയാണ് എന്നാണ് സത്യഭാമ പറഞ്ഞത്.
ഇതിനിടെ കലാമണ്ഡലം സത്യഭാമ ദിവ്യയെ ചേര്‍ത്തുനിര്‍ത്തി പങ്കുവച്ച പോസ്റ്റിലൂടെയാണ് ദിവ്യ സത്യഭാമക്ക് കീഴില്‍ നൃത്തം അഭ്യസിക്കാന്‍ ചേര്‍ന്നു എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ദിവ്യ ഇനി മുതല്‍ തനിക്ക് അന്യയല്ല സ്വന്തം മകളാണ് എന്ന് പറഞ്ഞ സത്യഭാമ ടീച്ചര്‍ വിഷ്ണുമായ സ്വാമിടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഗുരുവായൂരപ്പന്റെ നടയില്‍ ഒരു തവണകൂടെ ദിവ്യ മോഹിനിവേഷം കെട്ടുമെന്നും .ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നുവെന്നും പോസ്റ്റിലൂടെ പറയുന്നു. ഒപ്പം ക്രിസ് എന്ന മനുഷ്യന്റെ ഹൃദയ വിശാലതയെക്കുറിച്ചും ടീച്ചര്‍ വ്യക്തമാക്കി.
ദിവ്യയുടെ ഭര്‍ത്താവ് ഏതൊരു അമ്മമാരും ആഗ്രഹിക്കുന്ന, ഒരു മകന്റെ സ്ഥാനം നിറവേറ്റുന്ന,എന്നും എപ്പോഴും കപടമുഖങ്ങള്‍ കണ്ടും, അവരോടു ഏറ്റുമുട്ടിയും, ജീവിതം ധന്യ മാക്കുന്ന ഒരു powerful gentle man ആണ്.. ദിവ്യയേക്കാള്‍ ഭാഗ്യം ചെയ്തത് ദിവ്യയുടെ മക്കള്‍ ആണ്...അത്രമാത്രം സ്‌നേഹവും, കരുതലും ഞാന്‍ ആ വ്യക്തിയില്‍ കാണുന്നു- എന്നാണ് സത്യഭാമ കുറിച്ചത്.