Latest News

നടേശാ കൊല്ലണ്ട, ജസ്റ്റ് ഒന്ന് പേടിപ്പിച്ചാ മതി' ; തുടക്കം ലൊക്കേഷനില്‍ ആശിഷ് ജോ ആന്റണിക്കൊപ്പമുളള ചിത്രം പങ്കിട്ട് ജൂഡിന്റെ കുറിപ്പ്

Malayalilife
നടേശാ കൊല്ലണ്ട, ജസ്റ്റ് ഒന്ന് പേടിപ്പിച്ചാ മതി' ; തുടക്കം ലൊക്കേഷനില്‍ ആശിഷ് ജോ ആന്റണിക്കൊപ്പമുളള ചിത്രം പങ്കിട്ട് ജൂഡിന്റെ കുറിപ്പ്

തുടക്കം' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിന്റെ മകളുടെ അരങ്ങേറ്റത്തിനൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് കൈയ്യടി നേടുകയാണ്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് ആശിഷ് കാഴ്ചവച്ചിരിക്കുന്നത്.

ഇപ്പോഴിതാ ആശിഷിനൊപ്പം ലൊക്കെഷനില്‍ നിന്നുളള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ' തുടക്ക' ത്തിന്റെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. '' നടേശാ കൊല്ലണ്ട, ജസ്റ്റ് ഒന്ന് പേടിപ്പിച്ചാ മതി'' എന്നാണ് ചിത്രത്തിന് ജൂഡ് ആന്തണി അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ആശിഷിന്റെ അച്ഛന്‍ ആന്റണി പെരുമ്പാവൂരിനെയും ചിത്രത്തില്‍ കാണാം.

പിന്നാലെ നിരവധി പേര്‍ പോസ്റ്റിന് താഴെയായി കമന്റുകളുമായി എത്തി. '' വന്നു, കണ്ടു, ചെക്കന്‍ കീഴടക്കി' എന്നാണ് ഒരാള്‍ കുറിച്ചത്.' എംപുരാന്‍' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ആശിഷ് ജോ ആന്റണി.

അതേസമയം മികച്ച അഭിപ്രായമാണ് തുടക്കത്തിന് ലഭിക്കുന്നത്. സായ് കുമാര്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലുമെത്തുന്നുണ്ട്. ജൂഡ് സംവിധാനം ചെയ്ത തുടക്കത്തിന്റെ തിരക്കഥ ലിനീഷ് നെല്ലിക്കലും അഖില്‍ കൃഷ്ണയും ജൂഡും ചേര്‍ന്നാണ് എഴുതിയത്.


 

jude antony joseph with ashish antony

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES