നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ തുറന്നു പറയുന്നതിന്റെ പേരില്‍ അനൂപ് ചന്ദ്രന്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്്. തനിക്ക് പറയാനുള്ളത് പൊതു വേദികളിലും സോഷ്യല്‍ മീഡിയയിലൂടെയും താരം തുറന്നു പറയാറുണ്ട്.ഇപ്പോഴിതാ സുകുമാരന്‍ നായരെ വിമര്‍ശിക്കുന്ന അനൂപ് ചന്ദ്രന്‍ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. എന്‍.എസ്.എസ് കോളജുകള്‍ ഓരോന്നായി പൂട്ടി വരുകയാണെന്നും ഉണ്ടായിരുന്ന സ്വത്തുക്കളൊക്കെ വിറ്റെന്നും അനൂപ് ചന്ദ്രന്‍ പറയുന്നു.
''എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന ബജറ്റ് സമ്മേളന വേദിയിലേക്ക് അനുവാദമില്ലാതെ കടന്നുവന്നതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയും സുകുമാരന്‍ നായരും തമ്മില്‍ വാക്‌പോരുകള്‍ ഉണ്ടായിരുന്നു. സുരേഷ് ഗോപിച്ചേട്ടന്‍ അന്ന് ഇറക്കിവിട്ടെന്നൊക്കെ പറഞ്ഞ് വലിയ വിവാദമായി. അതിന്റെ ഒരു നാലഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ് ഞങ്ങളുടെ 'അമ്മ' അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം നടക്കുന്നത്. സിനിമാ താരങ്ങളോടൊക്കെ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരും 'അയ്യോ എനിക്കറിയില്ല' എന്നൊക്കെ പറഞ്ഞ് വളരെ ഭവ്യമായിട്ടൊക്കെ കയറിപ്പോകുമ്പോഴാണ് ഞാന്‍ ചെല്ലുന്നത്.
കെട്ടിയേക്കാന്‍ നല്ല അവസരം. ഞാന്‍ അപ്പോള്‍ത്തന്നെ എടുത്തു പറഞ്ഞു, 'സര്‍വ്വ നായന്മാരുടെയും കോണകവും പിഴിഞ്ഞു കുടിച്ച് ഇനിയും ബാക്കി അവനില്‍ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതും കൂടെ മേടിച്ചു തിന്നാനായിട്ട് അച്ചിവിടാണോ അയാള്‍ടേ ചങ്ങനാശ്ശേരി?' എന്നൊരു ചോദ്യം ഞാന്‍ അവിടെ വെച്ച് ചോദിച്ചു. പിറ്റേ ദിവസം മുതല്‍ നാടുമുഴുവനുള്ള നായന്മാരുടെ ഊമക്കത്തുകള്‍ എനിക്ക് വരികയാണ്. അഡ്രസ്സ് ഇല്ല.
ഇയാള്‍ അവിടുത്തെ കോളേജ് വിറ്റു. ഇവിടെ ഉണ്ടായിരുന്ന 12 ഏക്കര്‍ സ്ഥലം വിറ്റു. അവിടെ ഉണ്ടായിരുന്ന സ്ഥലം വിറ്റു...' ഞാന്‍ ചേര്‍ത്തല എല്‍.എസ്. കോളേജിലാണ് പഠിച്ചത്. എന്‍.എസ്.എസ്. കോളേജിലെ മുഴുവന്‍ മണല്‍ക്കൂനകള്‍ ആയിരുന്നു, മൊത്തം വിറ്റു. ഇപ്പോള്‍ അവിടെ 1400 പിള്ളേര്‍ പഠിച്ചുകൊണ്ടിരുന്നിടത്ത് കഴിഞ്ഞ ദിവസം കഴിഞ്ഞ വര്‍ഷത്തെ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി ഞാന്‍ ചെന്നപ്പോള്‍ 230 പേരെ ഉള്ളൂ. വലിയ താമസമില്ലാതെ അതും പൂട്ടും. അങ്ങനെ പൂട്ടി പൂട്ടി പൂട്ടി വരികയാണ്.
ഇങ്ങനെ ഇതൊക്കെയായിട്ട് ഇങ്ങനെ നില്‍ക്കുമ്പോഴാണ് എന്റെ വിവാഹം വരുന്നത്. അപ്പോള്‍ ഞാന്‍ ചെന്ന് ഒരു പെണ്‍കുട്ടിയെ കണ്ടു. ഒരു കര്‍ഷകയാണ്. അത്യാവശ്യം കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാഭ്യാസമുണ്ട്, പി.ജി. ഒക്കെ വിദ്യാഭ്യാസമുണ്ട്. അപ്പോള്‍ ഇതിനെയൊക്കെ ബഹുമാനിക്കുന്ന ഒരാളായപ്പോള്‍ എന്ന് തോന്നിയപ്പോള്‍ മനസ്സില്‍ പെട്ടെന്നൊരു ആഗ്രഹം, കെട്ടിയേക്കാം. ആ ആലോചന വന്നപ്പോഴേക്കും എന്റെ ഏട്ടന്‍ പറഞ്ഞത്, 'ടാ, ഇവളുടെ അച്ഛന്‍ ഇവിടുത്തെ എന്‍.എസ്.എസ്.ന്റെ ഒക്കെ ഒരു കരയോഗത്തിന്റെ സെക്രട്ടറി ആയിരുന്നു. അതുകൊണ്ട് ഈ കരയോഗം, നമ്മുടെ കരയോഗം സഹകരിച്ചില്ലെന്നുണ്ടെങ്കില്‍ ഈ കല്യാണം അലസിപ്പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മള്‍ എന്ത് ചെയ്യും?' ഞാന്‍ പറഞ്ഞു, 'എന്നാ നീ എന്തെങ്കിലും ചെയ്യ്' എന്ന്.
അവന്‍ എന്‍.എസ്.എസ്. കരയോഗത്തിലെ ഞങ്ങളുടെ 786-ാം നമ്പര്‍ ശാഖയില്‍ കൊണ്ടുചെന്ന് ഒരു അപേക്ഷ കൊടുത്തു. ഉടനെ ഞങ്ങളുടെ കരയോഗക്കാരന്‍ നേരെ കേന്ദ്രത്തിലെ തമ്പുരാനെ വിളിച്ചു. 'ഇങ്ങനെ അനൂപ് ചന്ദ്രന്റെ കല്യാണമാണ്. നമുക്ക് ഒരു അപേക്ഷ ചേട്ടന്‍ കൊണ്ടുവന്ന് തന്നിട്ടുണ്ട്, എന്ത് ചെയ്യണം?' എന്ന് ?ചോദിച്ചു. അപ്പോള്‍ മൂപ്പര് പറഞ്ഞ മറുപടി എന്നെ ഭയങ്കരമായി ചിരിപ്പിച്ചു, 'അവന് പറ്റുമെങ്കില്‍ ഒരു പെണ്ണിനെക്കൂടെ കെട്ടിച്ചുകൊടുക്കാന്‍, നിങ്ങളെക്കൊണ്ട് കഴിയുമെങ്കില്‍ അവന് ഒരെണ്ണത്തിനെക്കൂടെ കെട്ടിച്ചുകൊടുക്ക്. അതോടുകൂടെ അവന്റെ കുറച്ച് ബുദ്ധിമുട്ടുകള്‍ കുറഞ്ഞിരിക്കട്ടെ...' എന്ന്...'' അനൂപ് ചന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം മന്നം ക്ലബ്ബില്‍ വെച്ച് നടത്താനിരുന്ന നായര്‍ സംരക്ഷണ സമിതിയുടെ 'ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍' എന്ന പുസ്തക പ്രകാശനം പ്രസ് ക്ലബ്ബില്‍ വച്ച് നടത്തിയപ്പോഴാണ് അനൂപ് ചന്ദ്രന്‍ സുകുമാരന്‍ നായരെ രൂക്ഷമായി വിമര്‍ശിച്ചത്.