Latest News

ടാസ്‌കിനിടയില്‍ ഗുരുതര പരിക്കേറ്റ സാബുവിനെ ബിഗ് ബോസിന് പുറത്ത് ആശുപത്രിയിലെത്തിച്ചു; തിരിച്ചെത്തിയ സാബുവിനെ കണ്ട് അര്‍ച്ചനയും പേളിയും അമ്പരന്നിരുന്നു

Malayalilife
ടാസ്‌കിനിടയില്‍ ഗുരുതര പരിക്കേറ്റ സാബുവിനെ ബിഗ് ബോസിന് പുറത്ത് ആശുപത്രിയിലെത്തിച്ചു; തിരിച്ചെത്തിയ സാബുവിനെ കണ്ട് അര്‍ച്ചനയും പേളിയും അമ്പരന്നിരുന്നു

ബിഗ്‌ബോസിലെ ലക്ഷ്വറി ടാസ്‌കിനിടയില്‍ സാബുവിന് ഗുരുതമായി പരിക്കേറ്റു. പരിക്കേറ്റ സാബുവിനെ ബിഗ്‌ബോസില്‍ നിന്നും പുറത്ത് ആശുപത്രിയിലേക്ക് ചികിത്സക്കായി കൊണ്ടുപോയ ശേഷം വീണ്ടും ബിഗ്‌ബോസ് ഹൗസില്‍ തിരികെയെത്തിച്ചിട്ടുണ്ട്. വീണ്ടും ആരോഗ്യം പ്രശ്‌നമാവുകയാണെങ്കില്‍ സാബു ഷോ വിട്ടുതന്നെ പുറത്തേക്ക് പോകേണ്ടിവരുമെന്നാണ് സൂചനകള്‍ എത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ സാബുവിന് സുഖമായിട്ടുണ്ട്.

കഴിഞ്ഞദിവസം ലക്ഷ്വറി ടാസ്‌കിനിടയിലാണ് സാബുവിന്റെ കണ്ണിന് പരിക്കേറ്റത്. ഷേവിങ് ക്രീമും കോഴിമുട്ടയും കലക്കിയ പത എല്ലാവരുടേയും മുഖത്ത് എറിയണമെന്നായിരുന്നു നിര്‍ദേശം. ഇതിനിടയിലാണ് സാബുവിന് കണ്ണിന് അപകടം പറ്റിയത്. തുടര്‍ന്ന് ഡോക്ടര്‍ എത്തി ചികിത്സിച്ചെങ്കിലും ശരിയാകാത്തതിനാല്‍ സാബുവിനെ ഹൗസിന് പുറത്ത് ആശുപത്രിയില്‍ കൊണ്ട് പോയ ശേഷമാണ് തിരികെയെത്തിച്ചത്. 

ടാസ്‌കിന്റെ ഭാഗമായി മരപ്പൊടിയും ഷേവിങ് ക്രീമും എടുത്ത് എറിയുന്നതിനിടയില്‍ സാബുവിന്റെ കണ്ണിലേക്ക് മരപ്പൊടിയുടെ അംശം വീണതാണ് പ്രശ്‌നമായത്. തുടര്‍ന്ന് കണ്ണില്‍ അസഹനീയമായ വേദനയെടുത്തിനെ തുടര്‍ന്ന് സാബു സ്വിമ്മിങ്്പൂളിലേക്ക് ചാടി കണ്ണു കഴുകി. കണ്ണിലേറ്റ പരുക്ക് സഹിക്കാന്‍ കഴിയാതെ വന്നതോടെ സാബുവിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് ബിഗ്ബോസ് ഉറപ്പുനല്‍കുകയായിരുന്നു. ശേഷം കണ്ണുകെട്ടി ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം കണ്ണിന് മരുന്ന് വെച്ച് കെട്ടിയ ശേഷമാണ് ബിഗ്ബോസ് ഹൗസിലേക്ക് സാബുവിനെ തിരിച്ച് എത്തിച്ചത്. ഹൗസില്‍ തിരിച്ചെത്തിയ സാബുവിനെ കണ്ട് അര്‍ച്ചനയും പേളിയും അമ്പരന്നിരുന്നു. കണ്ണിന് ഇത്ര ഗുരുതരമായ പരിക്ക് പറ്റുമെന്ന് അറിഞ്ഞില്ലെന്ന് ഇവര്‍ സാബുവിനോട് പറഞ്ഞു. തുടര്‍ന്ന് സാബുവിനെ ഇവര്‍ സഹായിക്കുകയും ചെയ്തു. ലേബര്‍ പെയിനിന് സമാനമായ വേദനയാണ് തനിക്കുള്ളതെന്നാണ് സാബു പേളിയോട് പറഞ്ഞത്. പരിക്കേറ്റതിനെ തുടര്‍ന്ന് സാബു പുറത്തേക്ക് പോകേണ്ടിവരുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നെങ്കിലും ഇന്നലെത്തെ എപിസോഡില്‍ കണ്ണിലെ കെട്ടുമാറ്റി ആരോഗ്യവാനായി എത്തിയ സാബുവിനെയാണ് പ്രേക്ഷകര്‍ കണ്ടത്.

Read more topics: # bigg boss,# sabu,# new task
bigg boss,sabu,new task

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES