Latest News

ഷിയാസും അതിഥിയുമൊഴിച്ച് എല്ലാവരും ബിഗ്ബോസ് എലിമിനേഷനില്‍; എട്ട് മത്സരാര്‍ഥികള്‍ ഇനി ബിഗ്ബോസ് ഹൗസില്‍; മത്സരം മുറുകുന്നു.!

Malayalilife
ഷിയാസും അതിഥിയുമൊഴിച്ച് എല്ലാവരും ബിഗ്ബോസ് എലിമിനേഷനില്‍; എട്ട് മത്സരാര്‍ഥികള്‍ ഇനി ബിഗ്ബോസ് ഹൗസില്‍;  മത്സരം മുറുകുന്നു.!

6 മത്സരാര്‍ഥികളുമായി ജൂണ്‍ 24 ന് ആരംഭിച്ച ഷോയാണ് ബിഗ്ബോസ്. ഒരോ ആഴ്ചയും ഓരോ മത്സരാര്‍ഥിവീതം പുറത്തായി ഇപ്പോള്‍  16 പേരില്‍ നിന്ന് 9 പേര്‍ മാത്രമാണ് ഷോയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വാരം എലിമിനേഷനില്‍ ഹിമ ശങ്കറാണ് ഷോയില്‍ നിന്നും പുറത്തായത്. തുടര്‍ന്ന് പിറ്റെദിവസം നോമിനേഷന്‍ പ്രക്രിയ നടന്നു. ഇതിലൂടെ ഷിയാസും അതിഥിയുമൊഴിച്ച് എല്ലാവരും ബിഗ്ബോസ് എലിമിനേഷനില്‍ എത്തിയിരിക്കുകയാണ്.

ഇക്കുറി ഒരാള്‍ക്ക് രണ്ടുപേരെ നോമിനേറ്റ് ചെയ്യാമെന്നതായിരുന്നു പ്രത്യേകത. അതുപോലെ ക്യാപ്റ്റന്‍ സ്ഥാനത്ത് നില്‍ക്കുന്ന അതിഥിയക്ക് തന്റെ പദവി ഉപയോഗിച്ച് രണ്ട് പേരെ എലിമിനേഷനിലേയ്ക്ക് ഡയറക്ടായി നോമിനേറ്റ് ചെയ്യാമായിരുന്നു. എട്ട് മത്സരാര്‍ഥികളാണ് ബിഗ്ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. ഇവര്‍ക്ക് രണ്ട് പേരെ നോമിനേറ്റ് ചെയ്യാം. മത്സരാര്‍ഥികളുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ച് മത്സരാര്‍ഥികള്‍ പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന ആളുടെ ചിത്രത്തില്‍ കത്തികയറ്റുന്നതായിരുന്നു നോമിനേഷന്‍ പ്രക്രിയ. ബഷീറായിരുന്നു ആദ്യം എത്തിയത്. പേളിയേയും ശ്രീനീഷിനേയുമാണ് ബഷീര്‍ നോമിനേറ്റ് ചെയ്തത്.  പിന്നിട് എത്തിയ ഷിയാസും ശ്രീനിഷും പേളിയും സുരേഷും സാബുവിനേയും അര്‍ച്ചനയേയുമാണ് നോമിനേറ്റ് ചെയ്തത്. അതേസമയം അര്‍ച്ചനയും സാബുവും പേളിയെയും ശ്രീനിയെയും നോമിനേറ്റ് ചെയ്തു. അതിഥി സുരേഷിനെയും ബഷീറിനെയും നോമിനേറ്റ് ചെയ്തപ്പോള്‍ സുരേഷ് അര്‍ച്ചനയെയും ബഷീറിനെയും ആണ് നോമിനേറ്റ് ചെയ്തത്.

ഇതൊടെ സാബുവിനും അര്‍ച്ചനയ്ക്കും ശ്രീനിക്കും പേളിക്കും നാലുവോട്ട് വീതവും ബഷീറിന് രണ്ടു വോട്ടും, സുരേഷിന് ഒരു വോട്ടും ലഭിച്ചപ്പോള്‍ ഷിയാസും അതിഥിയും എലിമിനേഷനില്‍ നോമിനേഷന്‍ കിട്ടാതെ രക്ഷപ്പെടുകയായിരുന്നു. സുരേഷിനെ അതിഥി നോമിനേറ്റ് ചെയ്തത് മത്സരാര്‍ഥികളെ ഞെട്ടിച്ചിരുന്നു. എന്നാല് സുരേഷ്ടേന്‍ സേഫായിരിക്കുമെന്ന് തനിയ്ക്ക് അറിയാവുന്നത് കൊണ്ടാണ് നോമിനേറ്റ് ചെയ്തതെന്നാണ് അതിഥി പറഞ്ഞത്. ആറുപേര്‍ എലിമിനേഷനില്‍ എത്തിയതോടെ സാബു, അര്‍ച്ചന, ശ്രീനി, പേളി എന്നിവരില്‍ ആരെങ്കിലും പോകുമെന്നാണ് സൂചനകള്‍.

Read more topics: # bigg boss,# elimination
bigg boss, elimination

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES