സന്തോഷ് ജോഗിയെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച നടന്‍. തന്റെ 36-ാം വയസില്‍ ഒരു ദിവസം ജോഗി പെട്ടെന്നങ്ങ് ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. എവിടേക്കെന്ന് പറയാതെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത് പോലൊരു പോക്ക്. ജോഗി പോകുമ്പോള്‍ ഭാര്യ ജിജിയ്ക്ക് പ്രായം 25 ആണ്. 36-ാം വയസ്സില്‍ സന്തോഷ് ജോഗി ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. വീടിന്റെ ആധാരം പണയംവെച്ച് അദ്ദേഹം ഷോര്‍ട് ഫിലിം നിര്‍മ്മിച്ചു. അതോടെ ജീവിതത്തിന്റെ താളം തെറ്റി. ഇനി മുന്നോട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് ആത്മഹത്യ തിരഞ്ഞെടുക്കുന്നത്. ഭര്‍ത്താവ് ഉണ്ടാക്കിയ കടത്തില്‍ നിന്നും പിന്നീട് കര കയറാന്‍ ഭാര്യ ജോജിക്ക് വളരെയേറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം ജിജി സംരംഭകയും പ്രസാധകയും സൈക്കോളജിക്കല്‍ കൗണ്‍സിലറുനമൊക്കെയാണ്. ജോഗി മരിക്കുമ്പോള്‍ മക്കള്‍ക്ക് നാലും രണ്ടും വയസാണ്. അവരേയും മാതാപിതാക്കളേയും ചേര്‍ത്തുപിടിച്ച് വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു ജിജിയ്ക്ക്. ഇന്ന് ജീവിതത്തെ വല്ലാതൊരു സ്നേഹത്തോടെ ചേര്‍ത്തുപിടിച്ച് തന്റേതായൊരു ലോകം തന്നെ പടുത്തുയര്‍ത്തിയിരിക്കുകയാണ് ജിജി ജോഗി. ജീവിതത്തില്‍ വീണു പോകുമെന്ന് കരുതുന്നവര്‍ക്ക് പ്രചോദനമാണ് ജിജിയുടെ ജീവിത പോരാട്ടം. ജോഗി ജിജിയെ വിട്ട് പിരിയുമ്പോള്‍ അവളുടെ പ്രായം വെറും 25 വയസ് മാത്രമായിരുന്നു. ജോഗി മരിച്ച് മൃതദേഹം കൊണ്ടുവന്നത് ജപ്തി നോട്ടീസ് ഒട്ടിച്ച വീട്ടിലേക്കായിരുന്നു. കടങ്ങള്‍ വേറെയും. ജിജിക്ക് ഒരു ജോലി ഉണ്ടായിരുന്നെങ്കിലും മുന്നോട്ട് അത് മതിയാകുമായിരുന്നില്ല അസുഖക്കാരിയായ അമ്മയെയും നാലും രണ്ടും വയസുള്ള മക്കളെയും നോക്കാന്‍. ആദ്യം ബാങ്കിലെ കടം തീര്‍ക്കുകയ എന്നതായിരുന്നു ജിജിയുടെ ലക്ഷ്യം. അതിനായി വേറെ വഴി ഒന്നും ഇല്ലാത്തതിനാല്‍ വീട് വിറ്റ് ബാങ്കിലെ കടം തീര്‍ത്തു.
പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും രോഗിയായ അമ്മയേയും കൂട്ടി തെരുവിലേക്കിറങ്ങിയ അവസ്ഥയായിരുന്നു ആദ്യകാലം. സ്വന്തം വീടിന്റെ സുരക്ഷ നഷ്ടപ്പെട്ടപ്പോള്‍, മറ്റൊന്നും ചെയ്യാനാകാതെ ഒടുവില്‍ ഒരു ചെറിയ വാടകവീട്ടിലേക്ക് മാറേണ്ടി വന്നു. അവിടെത്തന്നെ ജീവിതം വീണ്ടും തുടങ്ങേണ്ടിവന്നു. എന്നാല്‍ തുടങ്ങിയത് പൂജ്യത്തില്‍ നിന്നായിരുന്നു. പഴയ സൗകര്യങ്ങളോ സ്ഥിര വരുമാന മാര്‍ഗ്ഗങ്ങളോ ഒന്നുമില്ലാതെയാണ് പുതിയ ജീവിതത്തിനായുള്ള പോരാട്ടം ആരംഭിച്ചത്. ആ സമയത്ത് സീതാറാം ആയുര്‍വേദ ഫാര്‍മസിയില്‍ ഒരു ചെറിയ ജോലി കിട്ടി. അത് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും, കിട്ടിയ ശമ്പളത്തില്‍ കുടുംബത്തിന്റെ എല്ലാ ചെലവുകളും നിറവേറ്റാന്‍ കഴിഞ്ഞില്ല. രണ്ടുപ്രായം കുറഞ്ഞ കുട്ടികള്‍ക്കുള്ള ഭക്ഷണം, പഠനം, ആരോഗ്യച്ചെലവുകള്‍, രോഗിയായ അമ്മയുടെ ചികിത്സ, കൂടാതെ കുടിശ്ശികയായ കടബാധ്യതകള്‍ ഇതെല്ലാം ആ ചെറിയ വരുമാനത്തില്‍ കൈകാര്യം ചെയ്യുക സാധ്യമല്ലായിരുന്നു.
ജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ അധികം ശ്രമിക്കേണ്ടതാണെന്ന് മനസ്സിലാക്കി. അതുകൊണ്ടാണ് ജോലിക്കു പുറമെ മറ്റ് വഴികളിലേക്ക് ശ്രദ്ധിച്ചത്. ദിവസം രാവിലെ മുതല്‍ വൈകുന്നേരം അഞ്ച് വരെ ഫാര്‍മസിയില്‍ ജോലി ചെയ്ത ശേഷം, വീടുകളില്‍ പോയി കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു തുടങ്ങുകയായിരുന്നു. അഞ്ച് മണിക്ക് ജോലിദിവസം അവസാനിച്ചാല്‍, രാത്രി 10 വരെ പല വീടുകളിലും പോയി പഠിപ്പിക്കുന്നതായിരുന്നു പതിവ്. അതിനൊപ്പം, കഴിയുന്നത്ര സമയം കണ്ടെത്തി ഓണ്‍ലൈനില്‍ ചെറിയ ജോലികളും ചെയ്തു. അതൊക്കെ വലിയ വരുമാനമൊന്നും നല്‍കിയിരുന്നില്ലെങ്കിലും, ദിവസവും കൈയില്‍ കിട്ടുന്ന ഓരോ രൂപയും കുടുംബത്തിന്റെ പോരാട്ടത്തില്‍ വലിയ സഹായമായിരുന്നു. ഇങ്ങനെ, വിശ്രമത്തിനോ സ്വന്തം സമയം കണ്ടെത്താനോ കഴിയാതെ, രാവും പകലും ഒന്നായി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍, ജീവിതം വീണ്ടും മുന്നോട്ട് കൊണ്ടുപോകണമെന്ന പ്രതീക്ഷയാണ് എല്ലാത്തിനും കരുത്തായത്.
അങ്ങനെ പതിയെപ്പതിയ ജീവിതത്തിലേക്ക് തിരികെ കയറുകയായിരുന്നു. കടങ്ങള്‍ വീട്ടിത്തുടങ്ങി, കുറച്ച് സ്ഥലം വാങ്ങി, വീട് പണി തുടങ്ങി. സ്ട്രക്ചര്‍ മാത്രമുള്ളൊരു വീട്ടിലേക്ക് മാറി. അവിടെ നിന്നാണ് പബ്‌ളിക്കേഷനെ കുറിച്ച് ജിജി ചിന്തിച്ച് തുടങ്ങുന്നത്. അങ്ങനെ 18ഉം 20ഉം മണിക്കൂര്‍ ജോലി ചെയ്ത് ഞാന്‍ സ്വന്തമായി ഒരു കുഞ്ഞ് വീട് നിര്‍മ്മിച്ച് എന്റെ മക്കളെയും പഠിപ്പിച്ച് സന്തോഷമായി ജീവിക്കുന്നു. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് ധൈര്യമായി മുന്നോട്ട് പോകുമെന്നും ജിജി ഉറപ്പിച്ച് പറയുകയാണ്. ജിജി പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ജോഗിയെ കാണുന്നത്. രണ്ടു പേരും ഒരേ ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ്. സിനിമാറ്റിക് ആയൊരു കൂടിക്കാഴ്ച. രണ്ടു പേരും ഒരേ സമയം, ട്രൂപ്പിന്റെ വാനില്‍ ഇരുന്ന് ഒരേ പുസ്തകം വായിക്കുകയാണ്. അതിന് മുമ്പ് പരിചയപ്പെട്ടിട്ടേയില്ല. അങ്ങനെ തുടങ്ങിയ കണക്ഷനാണ്. പിന്നീടത് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമൊക്കെ എത്തിയത്.
ചെറുപ്പം തൊട്ടേ ആത്മഹത്യ പ്രവണതയുണ്ടായിരുന്നു ജോഗിയ്ക്ക്. അതിനൊക്കെ ശേഷമാണ് ജിജി ജോഗിയെ കണ്ടുമുട്ടുന്നത്. ജിജി കാണുമ്പോള്‍ രണ്ട് കൈ ഞരമ്പുകളിലും തുന്നിക്കെട്ടുണ്ടായിരുന്നു. അതിന് തൊട്ട് മുമ്പ് നടന്നൊരു ശ്രമത്തിന്റെ ഭാഗമായിരുന്നു. പക്ഷെ പിന്നീടുള്ള ഏഴെട്ട് വര്‍ഷങ്ങളില്‍ യാതൊരു ശ്രമവുമുണ്ടായിട്ടില്ലെന്നും ജിജി ഓര്‍ക്കുന്നുണ്ട്. എന്താണ് മരണ കാരണമെന്ന് ജഡജ് ചെയ്യാന്‍ സാധിക്കില്ല. എക്സ്ട്രീം അവസ്ഥയിലുള്ള ജോഗിയേ മാത്രമേ കണ്ടിട്ടുള്ളൂ. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും. നമുക്ക് നിസാരമെന്ന് തോന്നുന്ന കാര്യമായിരിക്കും പ്രൊവോക്കിംഗ് ആയി തോന്നുക. അവസാന സമയത്തൊക്കെ അല്‍ക്കഹോളിക് ആയിരുന്നു. ജീവിതം അവസാനിപ്പിക്കുക, എന്നത് ജോഗിയുടെ ഹിസ്റ്ററിയുടെ തുടര്‍ച്ചയായിരിക്കാമെന്നും ജിജി ഓര്‍ക്കുന്നു.