കൃഷ്ണകുമാറിന്റെ മക്കള്‍ എന്ന ലേബലില്‍ നിന്ന് മാറി, നാല് പേരും സോഷ്യല്‍മീഡിയയിലെ തിളങ്ങും താരങ്ങളാണ്. മൂത്ത മകള്‍ അഹാന ഇതിനോടകം നായിക എന്ന നിലയില്‍ പേര് നേടിയതാണ്. രണ്ടാമത്തെ ആള്‍ ദിയ, സക്‌സസ്ഫുള്‍ ബിസിനസ് ലേഡിയായും സോഷ്യല്‍മീഡിയയിലൂടെയും തിളങ്ങി നില്ക്കുകയാണ്. ഇപ്പോളിതാ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളും വെള്ളിത്തിരയിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രം 'ആശകള്‍ ആയിരം' എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ ഇന്നലെ തിളങ്ങിയതും ഇഷാനി തന്നെയാണ്.'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കു സുപരിചിതനായ ജി. പ്രജിത് ആണ് 'ആശകള്‍ ആയിരം' സംവിധാനം ചെയ്യുന്നത്. നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ഇഷാനി കൃഷ്ണ ഒരു സുപ്രധാനവേഷത്തില്‍ സിനിമയിലുണ്ടാവും.
നാല് വര്‍ഷം മുമ്പ് സിനിമയില്‍ വന്ന് ഒന്ന് മുഖം കാണിച്ച് പോയതാണ് ഇഷാനി. അന്ന് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു. മമ്മൂട്ടി ചിത്രം വണ്ണില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ റോളാണ് അവതരിപ്പിച്ചിരുന്നത്. സിനിമയും ഇഷാനി ശ്രദ്ധിക്കപ്പെട്ടിരുന്നു.
നൃത്തവും സ്‌പോര്‍ട്‌സും വരെ വഴങ്ങുന്ന ആളാണ് ഇഷാനി. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സറും പല വലിയ ബ്രാന്റുകളുടെ മോഡലുമാണ്.കോളേജ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇഷാനി സിനിമയില്‍ സജീവമാകാനൊരുങ്ങുന്നത്. വണ്‍ സിനിമ കഴിഞ്ഞശേഷം കോളേജ് തീരാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. മാത്രമല്ല ഞാന്‍ വിചാരിച്ചതുപോലെ നല്ലൊരു ഓഫര്‍ വന്നതുമില്ല. ഇപ്പോള്‍ നല്ലൊരു ഓഫര്‍ വന്നു ഞാന്‍ അത് സ്വീകരിച്ചു. എന്തെങ്കിലുമൊക്കെ ചെയ്യേണ്ട നല്ല അവസരം മാത്രം വരുമ്പോള്‍ ചെയ്യാമെന്ന് കരുതി തന്നെയാണ് ഇരുന്നത്. സജീവമായി സിനിമയില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹം താരത്തിന്റെ ആഗ്രഹം.
ജയറാമും കാളി???ദാസും വലിയൊരു ഇടവേളയ്ക്കുശേഷമാണ് ഒരു മലയാള സിനിമ ചെയ്യുന്നത്. ജയറാം, കാളിദാസ് ജയറാം, ഇഷാനി എന്നിവര്‍ക്ക് പുറമെ ആനന്ദ് മന്മദന്‍, ഷിന്‍ഷാ തുടങ്ങിയ താരങ്ങളും മറ്റു യുവപ്രതിഭകളും സിനിമയില്‍ അണിനിരക്കുന്നു.