Latest News

രണ്ടാം വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം; മക്കള്‍ പറഞ്ഞിട്ടാണ് വിവാഹം കഴിച്ചത്; രണ്ടു പെണ്‍കുട്ടികളെ വച്ചിട്ട് വീണ്ടും വിവാഹം കഴിച്ചു എന്ന പരാതി; സ്വന്തം വീട്ടുകാര്‍ക്കു പോലും തന്നോട് അത്ര അടുപ്പമില്ല;നടി യമുന റാണി പങ്ക് വക്കുന്നത്

Malayalilife
 രണ്ടാം വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം; മക്കള്‍ പറഞ്ഞിട്ടാണ് വിവാഹം കഴിച്ചത്; രണ്ടു പെണ്‍കുട്ടികളെ വച്ചിട്ട് വീണ്ടും വിവാഹം കഴിച്ചു എന്ന പരാതി; സ്വന്തം വീട്ടുകാര്‍ക്കു പോലും തന്നോട് അത്ര അടുപ്പമില്ല;നടി യമുന റാണി പങ്ക് വക്കുന്നത്

സീരിയല്‍-സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് യമുന റാണി. കുറച്ച് വര്‍ഷം മുമ്പാണ് യമുനയുടെ ജീവിതത്തിലേക്ക് പുതിയ വെളിച്ചമായി അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റായി ജോലി ചെയ്യുന്ന ദേവന്‍ വരുന്നത്. രണ്ട് പെണ്‍മക്കളും ചേര്‍ന്നാണ് യമുനയുടേയും ദേവന്റേയും വിവാഹം നടത്തിയത്. 

ഇപ്പോളിതാ, തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് യമുനാ റാണി. ഇതിന്റെ പേരില്‍ തന്റെ സ്വന്തം വീട്ടുകാര്‍ക്കു പോലും തന്നോട് അത്ര അടുപ്പമില്ലെന്ന് താരം പറയുന്നു. കൈരളി ടിവിയിലെ സെലിബ്രിറ്റി കിച്ചണ്‍ മാജിക് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. ''രണ്ടു പെണ്‍കുട്ടികളെ വച്ചിട്ട് വീണ്ടും വിവാഹം കഴിച്ചു എന്ന പരാതിയാണ് ഇപ്പോഴും എന്റെ വീട്ടുകാര്‍ എന്നോട് പറയുന്നത്.ഇപ്പോഴും അവര്‍ എന്നോട് അടുത്തിട്ടില്ല. ഇന്നും ഞാന്‍ അത് കേട്ടുകൊണ്ടിരിക്കുകാണ്. ഞാനും എന്റെ കുട്ടികളും ചേട്ടനും മാത്രമാണ് ഇന്ന് എന്റെ ലോകം. അല്ലാതെ വലിയ കുടുംബം ഒന്നുമില്ല എനിക്ക്.

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും അവരാരും തന്നോട് മിണ്ടാറില്ലെന്ന് യമുന പറഞ്ഞു.കുറെ വര്‍ഷങ്ങള്‍ ഞാന്‍ കുട്ടികളും ആയി ഒറ്റക്ക് ജീവിച്ചു. അന്ന് ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. പക്ഷേ ഞാന്‍ ഒരു ജീവിതത്തിലേക്ക് കടന്നപ്പോള്‍ കുറ്റപ്പെടുത്താന്‍ ഒരുപാട് പേര്‍ വന്നു. എന്റെ മക്കള്‍ ആണ് എന്റെ കരുത്ത്, അന്നും ഇന്നും എന്നും. അവര്‍ പറഞ്ഞിട്ടാണ് ഞാന്‍ വേറെ വിവാഹം കഴിച്ചതു പോലും. അതുകൊണ്ട് അമ്മ ഒറ്റയ്ക്കാവരുത് അമ്മയ്ക്ക് കൂട്ടുവേണം എന്നാണ് മക്കള്‍ പറഞ്ഞത്'', യമുനാ റാണി പറഞ്ഞു.

ആ സമയത്ത് അമ്മ ഒറ്റപ്പെടരുത്. ഞങ്ങള്‍ പഠിച്ച് പല ജോലികളുമായി പോകുമ്പോള്‍ തിരക്കുകളിലേക്ക് പോകുമ്പോള്‍ അമ്മയെ കൂടെ നിര്‍ത്തി നോക്കാന്‍ ആ തിരക്കില്‍ ചിലപ്പോള്‍ പറ്റില്ല. അപ്പോള്‍ ആ സമയത്ത് അമ്മ ഒറ്റയ്ക്കായാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി സന്തോഷത്തോടെ ചെയ്യാന്‍ പറ്റില്ല. അമ്മ ഒറ്റയ്ക്കാണല്ലോയെന്ന വിഷമം വരും. അതുകൊണ്ട് അമ്മ ഒറ്റയ്ക്കാവരുത് അമ്മയ്ക്ക് കൂട്ടുവേണം എന്നാണ് മക്കള്‍ പറഞ്ഞത

 എന്റെ മൂത്ത മകള്‍ക്ക് ഈ അടുത്ത സമയം വരെ ശ്വാസം മുട്ടിന്റെ ഒരു പ്രോ?ബ്ലം ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. അവള്‍ ഓക്കെയാണ്. ദേവേട്ടന്‍ ജീവിതത്തിലേക്ക് വരും മുമ്പ് ഞാന്‍ കൊച്ചിയില്‍ ഷൂട്ടിന് പോയപ്പോള്‍ മക്കള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഒരു ജോലിക്കാരി വന്ന് ഭക്ഷണം മാത്രം കുക്ക് ചെയ്ത് കൊടുക്കും.

അങ്ങനെ ഒരു ദിവസം മൂത്ത മോള്‍ക്ക് ശ്വാസം മുട്ടല്‍ വന്ന് കൂടിപ്പോയി. എനിക്ക് ടെന്‍ഷനാകുമെന്ന് കരുതി എന്നോട് കുഞ്ഞ് ഇത് പറഞ്ഞതുമില്ല. ഇളയ ആളാണ് മൂത്തവള്‍ക്ക് അസുഖം കൂടുതലാണെന്ന് എന്നോട് പറഞ്ഞത്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. സീരിയല്‍ സെറ്റില്‍ കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഷൂട്ട് തീര്‍ത്ത് എന്നെ വേ?ഗം പറഞ്ഞ് അയച്ചു. അര്‍ധരാത്രി വണ്ടി ഓടിച്ച് ഞാന്‍ തിരുവനന്തപുരത്ത് വന്നു. കുഞ്ഞ് അപ്പോഴേക്കും തളര്‍ന്ന് വീണു. വേ?ഗം ആശുപത്രിയില്‍ എത്തിച്ചു. പിന്നെ പത്ത് ദിവസം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. അവിടെ വെച്ച് എനിക്കും ഇളയ കുഞ്ഞിനും ഇന്‍ഫക്ഷനായി അഡ്മിറ്റായി. പക്ഷെ ഒരു മനുഷ്യന്‍ ഞങ്ങളെ സഹായിക്കാന്‍ വന്നില്ല. സിസ്റ്റേഴ്‌സാണ് ഭക്ഷണം കൊണ്ടുവന്ന് തന്നത്.

അന്നാണ് എനിക്കും മക്കള്‍ക്കും ഒരു തുണ വേണമെന്ന ചിന്ത വന്ന് തുടങ്ങിയത്. മൂത്തയാള്‍ ഇപ്പോള്‍ മെഡിസിന് പഠിക്കുകയാണ്. ഞാനാണ് അവളുടെ എല്ലാ കാര്യങ്ങളും നോക്കുന്നതെന്നും യമുന റാണി പറയുന്നു.

Read more topics: # യമുന റാണി
actress yamuna about her personal life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES