ബിഗ്‌ബോസ് സീസണ്‍ ടു അതിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോഴായിരുന്നു ഷോ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നത്. കൊറോണ ബാധയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷവും ചില താരങ്ങള്‍ ആ വീടിന്റെ ഹാങ്ങോവറിലാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇന്‍സ്റ്റയിലൂടെ ആരാധകരുമായി സംവദിച്ച ആര്യയും മകള്‍ ഖുശിയും ആരാധകരുടെ സംശയങ്ങള്‍ക്ക് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
ഇണക്കങ്ങളും, പിണക്കങ്ങളും, സന്തോഷവും സങ്കടവും എല്ലാം കൂടി ഒത്തിണങ്ങിയ 74 ദിനങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ആര്യ ഉള്‍പ്പെടെയുള്ള ഒന്‍പതു താരങ്ങള്‍ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുന്നത്. ബിഗ് ബോസ് വീട്ടില്‍ നിന്നും ഇറങ്ങിയ പാടെ തന്നെ, രാജ്യത്ത് ലോക് ഡൌണ്‍ കൂടി പ്രഖ്യാപിച്ചതോടെ സ്വന്തം വീടുകളില്‍ തന്നെയാണ് താരങ്ങളും. അതുകൊണ്ട് തന്നെ ബിഗ് ബോസ് വീടിനു സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മിക്ക താരങ്ങളും അഭിപ്രായപ്പെടുന്നു. മാത്രമല്ല തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുന്ന താരങ്ങള്‍ കൊറോണ ബോധവത്ക്കരണവുമായും എത്തുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യയും മകളും കൂടി കഴിഞ്ഞ ദിവസം ഇന്‍സ്റ്റയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംസാരിക്കുകയായിരുന്നു ആര്യയും മകള്‍ ഖുശിയും. ഇതിനിടയിലാണ് ആരാധകരുടെ സംശയങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കിയത്. ഒപ്പം ബിഗ് ബോസില്‍ അമ്മ അല്ലാതെ ഖുശി കുട്ടിയ്ക്ക് ആരെയാണ് ഇഷ്ടമെന്നും പങ്കിടുന്നുണ്ട്.
ബിഗ്‌ബോസില്‍ ഉണ്ടായിരുന്നവരില്‍ ആരെ തിരഞ്ഞെടുക്കും ഫുക്രുവിനേയോ എലീനയെയോ , എന്ന ആരാധകന്റെ ചോദ്യത്തിന് ആര്യ പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. എലീനയും ഫുക്രുവും തന്റെ ജീവിതത്തിന്റെ ഭാഗം ആണെന്നും, ഇരുവരെയും തനിക്ക് വേണം എന്നുമാണ് ആര്യ പറഞ്ഞത്. മാത്രമല്ല അമ്മ അല്ലാതെ ആരെയായിരുന്നു ബിഗ് ബോസ് വീട്ടില്‍ ഇഷ്ടമെന്ന ചോദ്യത്തിന് ഫുക്രു എന്നാണ് ഖുശി മറുപടി നല്കിയത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്..