ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഏറെ ആരാധകരുളള താരമാണ് ആര്യ. ബിഗ്ബോസില്‍ എത്തിയതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യയെ ആരാധകര്‍ക്ക് ഏറെ സുപരിചിതനായത്.നടിയും ബിഗ്ബോസ് മത്സരാര്‍ഥിയുമായിരുന്ന അര്‍ച്ചന സുശീലന്റെ സഹോദരന് രോഹിത്തായിരുന്നു ആര്യയുടെ ഭര്‍ത്താവ്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ പിരിഞ്ഞാണ് ജീവിക്കുന്നതെന്നും ഒറ്റയ്ക്കാണ് മകളെ വളര്‍ത്തുന്നതെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു.
ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് ആര്യ എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്രെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നതും. ഇപ്പോള്‍ യൂട്യൂബ് ചാനലുമായും താരം എത്തിയിരിക്കയാണ്. മോഡലും നടിയും അവതാരകയും ഒക്കെയായി തിളങ്ങുകയാണ് ആര്യ ഇപ്പോള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരത്തിന്റെ സഹോദരി അഞ്ജനയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നത്. അച്ഛന്റെ സ്ഥാനത്ത് നിന്ന് വിവാഹനിശ്ചയം നടത്തുകയായിരുന്നു താരം. അതിന്റെ സന്തോഷവും ആര്യ പങ്കുവച്ചിരുന്നു. ഇപ്പോള്‍ വരനെക്കുറിച്ചും വിവാഹവിശേഷങ്ങളും പങ്കുവച്ചിരിക്കയാണ് താരം.
തിരുവനന്തപുരം റെസിഡന്‍സി ടവറില്‍ വച്ചു നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്ന് താരം പറയുന്നു.''അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അഞ്ജുവിന്റെ വിവാഹം. മറ്റൊരു ലോകത്തിരുന്ന് എല്ലാം കണ്ട് അച്ഛന്റെ ആത്മാവ് ഇപ്പോള്‍ ഒരുപാട് സന്തോഷിക്കുന്നുണ്ടാകും...''.- ആര്യ പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ അഖില്‍ ആണ് വരന്. ഇത് ലവ് അറേഞ്ച്ഡ് മാര്യേജാണ് എന്ന് ആര്യ പറയുന്നു. കോളജില്‍ ഒന്നിച്ച് പഠിച്ചതാണ് അഖിലും അഞ്ജനയും. അക്കാലം തൊട്ടേ പ്രണയത്തിലാണ്. ഇപ്പോള്‍ 8 വര്‍ഷമായി. ഞങ്ങള്‍ അറിഞ്ഞിട്ട് 5 വര്‍ഷത്തിലേറെയായി. ഇപ്പോള്‍ രണ്ടാള്‍ക്കും ജോലിയായി. എങ്കില്‍ വിവാഹത്തിലേക്ക് കടക്കാം എന്ന് രണ്ട് വീട്ടുകാരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം ടെക്നോ പാര്‍ക്കിലാണ് ഇരുവരും ജോലി ചെയ്യുന്നത്.