ഏറെ വിവാദങ്ങളും വാക്‌പോരുകളും സൃഷ്ടിച്ചുകൊണ്ടുള്ള ബിഗ്‌ബോസിന്റെ ജൈത്രയാത്ര 66 ദിവസം പിന്നിടുമ്പോള്‍ പ്രേക്ഷകരെ നിരാശരാക്കിയത് ഡോ. രജിത്തിന്റെ താല്‍ക്കാലികമായ പുറത്തുപ്പോക്കായിരുന്നു. രജിത്ത് പുറത്തായതോടെ ഹൗസിന് പുറത്തുള്ള ആരാധകര്‍ നിരാശരായി. എന്നാല്‍ ഹൗസിന് അകത്ത് സാറിന്റെ ചങ്കും കരളുമായി നിന്നവര്‍ തന്നെ സാറിനെ തള്ളി പറഞ്ഞിരിക്കുകയാണ്. വെറെയാരുമല്ല അമൃത, അഭിരാമി എന്നിവരാണ്.
ബിഗ്‌ബോസ് ആരംഭിച്ചത് മുതല്‍ ഹൗസില്‍ ഒറ്റയ്ക്ക് നിന്ന് പോരാടിയ ആളാണ് രജിത്ത്. ബിഗ്‌ബോസിലെ ശക്തനായ പോരാളി. എന്നാല്‍ ഒരു സമയം വരെ രജിത്തിനെ എതിര്‍ത്ത് നിന്നവരില്‍ നിന്ന് ചിലര്‍ പെട്ടെന്ന് ഒരു ദിവസം സപ്പോര്‍ട്ടുമായെത്തി. പെട്ടെന്നെന്ന് പറഞ്ഞാല്‍ കണ്ണിന് അസുഖം ബാധിച്ച് പുറത്ത് പോയി വന്നവരിലെ ചിലരും പിന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവരും. ഇവരെല്ലാം കാണിച്ചിരുന്ന സ്‌നേഹവും സപ്പോര്‍ട്ടും ആദ്യമേ പ്രേക്ഷകര്‍ സംശയിച്ചിരുന്നു. ഇപ്പോള്‍ അത് സത്യമാവുകയാണ്. അത് തിരിച്ചറിയാന്‍ ഒരു താല്‍ക്കാലിക പുറത്താക്കല്‍ വേണ്ടി വന്നു.
രജിത്തിന്റെ കൂടെ നിന്ന എല്ലാവരും അല്ല. അതില്‍ ഒരു മത്സരാര്‍ത്ഥി എന്ന നിലയ്ക്ക് എത്തിയ അമൃത അഭിരാമി എന്നി സഹോദരിമാരാണ് തനി സ്വഭാവം പുറത്ത് കാണിച്ചിരിക്കുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ രണ്ടുപേരും വന്നതുമുതല്‍ രജിത്തിന്റെ പുറകെയായിരുന്നു. എപ്പോഴും രജിത്തിനെ സപ്പോര്‍ട്ട് ചെയ്ത് കൂടെ നടന്നു. എന്നാല്‍ അമൃതയും അഭിരാമിയും കാണിച്ചിരുന്ന സ്‌നേഹം രജിത്തിന് പുറത്തുനിന്നുള്ള സപ്പോര്‍ട്ട് മനസ്സിലാക്കിയാണെന്നത് വ്യക്തമാക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബിഗ്‌ബോസ് ഹൗസില്‍ നടന്നുകൊണ്ടിരിക്കുന്നത്.
രജിത്ത് പുറത്തായതോടെ ഒരു കൂസലും ഇല്ലാതെ അഭിരാമിയും അമൃതയും അവരുടെ സാറിനെ തള്ളി പറഞ്ഞു. രേഷ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ചത് ശരിയായില്ലെന്ന് പറഞ്ഞു. അത് ഹൗസിലുള്ള ഒട്ടുമിക്കവരും പറഞ്ഞതുകൊണ്ടും രഘു ഉള്‍പ്പെടെയുള്ള സാറിന്റെ സ്‌നേഹിതര്‍ പറഞ്ഞതുകൊണ്ടും വലിയ കാര്യമാക്കേണ്ട. എന്നാല്‍ കൂട്ടത്തിലുള്ള ഒരാള്‍ പെട്ടെന്ന് ഒരു നിമിഷം പുറത്ത് പോകുമ്പോള്‍ ഒരു ചെറിയ വിഷമം എങ്കിലും ഉണ്ടാവാമല്ലോ.. ഒരു തരി വിഷമം അമൃതയുടെയും അഭിരാമിയുടെയും മുഖത്ത് ഉണ്ടായില്ല. മറ്റു ചിലര്‍ രജിത്തിന്റെ പുറത്താക്കലില്‍ കരഞ്ഞപ്പോള്‍ ഇവര്‍ രണ്ടുപേരുടെയും കണ്ണൊന്ന് നിറഞ്ഞതുപോലും ഇല്ല.
രജിത്ത് സാര്‍ തന്റെ പ്രീയപ്പെട്ടവരായി കൊണ്ടുനടന്നവരില്‍ രണ്ടുപേരായിരുന്നു അമൃതയും അഭിരാമിയും. അങ്ങനെയുള്ളവരാണ് അദ്ദേഹം പുറത്തായപ്പോള്‍ ഒരുതുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാതെയിരുന്നത്. വിഷമമോ ഒന്നും തന്നെ അവരുടെ മുഖത്ത് കണ്ടില്ല. ആത്മാര്‍ത്ഥമായ ഒരു സ്‌നേഹം അവര്‍ക്ക് സാറിനേട് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ജനപിന്തുണ കണ്ടുകൊണ്ട് മാത്രം നിന്നവര്‍. അതുകൊണ്ട് തന്നെയാണ് രജിത്ത് പോയതിന് പിന്നാലെ അവര്‍ മറുകണ്ടം ചാടിയത്. രജിത്ത് സാര്‍ പോയത് ഇവരെ സംബന്ധിച്ച് ശക്തനായ ഒരു എതിരാളി പുറത്തായി എന്ന് മാത്രമായിരിക്കും. അതല്ലാതെയുള്ള ഒരു വിഷമവും ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഉള്ളതായി ആര്‍ക്കും തന്നെ തോന്നില്ല.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയപ്പോള്‍ തന്നെ രജിത്ത് സാറിനെ പൊക്കിപ്പിടിക്കാന്‍ ചെന്നപ്പോള്‍ ഏറെക്കുറെ ആളുകളും മനസ്സിലാക്കിയതാണ് ഇവര്‍ രണ്ടുപേരും ഫേയ്ക്കാണെന്ന് ജെനുവിനല്ലായെന്ന്. ആ കാര്യത്തില്‍ ഇപ്പോള്‍ കുറച്ചുകൂടി കൃത്യത വന്നിരിക്കുകയാണ്. ജനപിന്തുണയേറെയുള്ള രജിത്തിന് ഒപ്പം നിന്നാല്‍ തങ്ങള്‍ക്കും ജനങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുമെന്ന് കരുതി മാത്രമായിരിക്കാം ഇത്രയും നാള്‍ ഈ കണ്ട കാട്ടിക്കൂട്ടലുകളൊക്കെ ചെയ്തത്. എന്തായാലും പുറത്ത് ഇരുന്ന് ഈ ഷോ രജിത്ത് കാണുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് ഇവരുടെ യഥാര്‍ത്ഥ ഉദ്ദേശം എന്തായിരുന്നെന്ന മനസിലായിട്ടുണ്ടാവാം. ചുരുക്കി പറഞ്ഞാന്‍ നന്നായി ഗെയിം കളിക്കാന്‍ തന്നെയാണ് അമൃതയും അഭിരാമിയും എത്തിയത്.