മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് ചലച്ചിത്രരംഗത്തിനകത്തും പുറത്തുമുള്ളവര്‍. നടന്‍ കമല്‍ഹാസനും തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ കുറിപ്പ് പങ്ക് വച്ചു.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് കമല്‍ഹാസന്‍ മോഹന്‍ലാലിന് ആശ്വാസവാക്കുകളും ദുഃഖവും കുറിച്ചത്. നിങ്ങള്‍ക്ക് മാത്രമേ നിങ്ങളെ ആശ്വസിപ്പിക്കാന്‍ സാധിക്കൂവെന്നും താരം കുറിച്ചു.
'പ്രിയ സഹോദരാ, നിങ്ങള്‍ക്ക് മാത്രമേ നിങ്ങളെ ആശ്വസിപ്പിക്കാന്‍ സാധിക്കൂ...സുഹൃത്തുക്കള്‍ എപ്പോഴും എന്നപോലെ നിങ്ങളോടൊപ്പം ഉണ്ടാകും. . ഇതുപോലൊരു നഷ്ടത്തിന് ഒരു ആശ്വാസവാക്കും പകരമാകില്ല. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക, ഞങ്ങള്‍ എല്ലാവരും നിങ്ങളെ സ്‌നേഹിക്കുന്നു...'' എന്നാണ് കമല്‍ഹാസന്‍ കുറിച്ചത്.
നിരവധി താരങ്ങള്‍ മോഹന്‍ലാലിന്റെ എളമക്കരയിലെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു.