Latest News

ആമിര്‍ ഖാനെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ചിലര്‍ കാലങ്ങളായി ശ്രമിക്കുന്നു; 'സത്യമേവ ജയതേ'യിലെ ആ എപ്പിസോഡിന് പിന്നാലെ വധഭീഷണികള്‍ ഉണ്ടായി; വെളിപ്പെടുത്തലുമായി ഇമ്രാന്‍ ഖാന്‍

Malayalilife
 ആമിര്‍ ഖാനെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ചിലര്‍ കാലങ്ങളായി ശ്രമിക്കുന്നു; 'സത്യമേവ ജയതേ'യിലെ ആ എപ്പിസോഡിന് പിന്നാലെ വധഭീഷണികള്‍ ഉണ്ടായി; വെളിപ്പെടുത്തലുമായി ഇമ്രാന്‍ ഖാന്‍

ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന് വധഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടനും അനന്തരവനുമായ ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി. പെണ്‍ശിശുഹത്യയെക്കുറിച്ച് അവതരിപ്പിച്ച എപ്പിസോഡിനെ തുടര്‍ന്നാണ് ആമിര്‍ ഖാന് ഭീഷണിയുണ്ടായതെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. 'അണ്‍ഫില്‍റ്റേഡ് വിത്ത് സംദീഷ്' എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ആമിര്‍ ഖാനെക്കുറിച്ചുള്ള ഈ വിവരങ്ങള്‍ ഇമ്രാന്‍ ഖാന്‍ പങ്കുവെച്ചത്. 

 'ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ ആമിറിനെ അറിയാം. അദ്ദേഹത്തിന്റെ എല്ലാ തിരഞ്ഞെടുപ്പുകളും സത്യസന്ധവും വിശ്വാസയോഗ്യവുമാണെന്ന് എനിക്ക് ഉറപ്പുണ്ട്. 'സത്യമേവ ജയതേ'യിലെ പെണ്‍ശിശുഹത്യയെക്കുറിച്ചുള്ള എപ്പിസോഡ് നിരവധി ആളുകളെ പ്രകോപിപ്പിച്ചു, അത് വധഭീഷണികളിലേക്ക് വരെ നയിച്ചു,' ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ആമിര്‍ ഖാന്‍ പലപ്പോഴും വിവാദങ്ങളില്‍ അകപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കവെ, അദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ചിലര്‍ കാലങ്ങളായി ശ്രമിക്കുന്നുണ്ടെന്നും ഇംറാന്‍ കൂട്ടിച്ചേര്‍ത്തു. ആമിര്‍ ഖാന്റെ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നും, ചിലപ്പോഴൊക്കെ അത്തരം വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേക്കും കടന്നുവന്നിട്ടുണ്ടെന്നും ഇമ്രാന്‍ ചൂണ്ടിക്കാട്ടി.

2012 നും 2014 നും ഇടയില്‍ സംപ്രേഷണം ചെയ്ത 'സത്യമേവ ജയതേ' ആമിര്‍ ഖാന്‍ അവതരിപ്പിച്ച ഒരു ടോക്ക് ഷോ ആയിരുന്നു. 25 എപ്പിസോഡുകളുള്ള ഈ പരിപാടിയില്‍, ഓരോ എപ്പിസോഡിലും വ്യത്യസ്തമായ ഒരു സാമൂഹിക പ്രശ്‌നമാണ് ആമിര്‍ അവതരിപ്പിച്ചത്. അതിജീവിതരെയും സാമൂഹിക പ്രവര്‍ത്തകരെയും പ്രമുഖരെയും ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം ക്ഷണിച്ചു. പെണ്‍ഭ്രൂണഹത്യ, ബാലലൈംഗിക പീഡനം, ബലാത്സംഗം, ദുരഭിമാനക്കൊല, ഗാര്‍ഹിക പീഡനം, തൊട്ടുകൂടായ്മ, വിവേചനം, വിഷലിപ്തമായ പുരുഷത്വം, മദ്യപാനം, രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം തുടങ്ങിയ നിരവധി വിഷയങ്ങളെ ഈ ഷോ സ്പര്‍ശിച്ചു.
 

imran Khan on uncle Aamir Khan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES