ബഡായി ബംഗ്‌ളാവിലൂടെ മിനിസ്‌ക്രീനില്‍ സ്വന്തമായി ഒരു ഇടമുണ്ടാക്കിയ താരമാണ് ആര്യ. വേറിട്ട അവതരണ ശൈലികൊണ്ടും, താരജാഡകള്‍ ഇല്ലാത്ത സംസാരം കൊണ്ടും ഈ താരം പ്രേക്ഷക ഹൃദയങ്ങളില്‍ ഒരു വലിയ സ്ഥാനം നേടിയ താരമാണ് ആര്യ. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇപ്പോഴും മിക്ക റിയാലിറ്റിഷോകളിലും അവതാരക ആയി തിളങ്ങുന്നുണ്ട്. മോഡല്‍ രംഗത്തും, കലാരംഗത്തും ഒരേ പോലെ വ്യക്തിമുദ്ര പതിപ്പിച്ച ആര്യ നൃത്തവേദികളിലും താരമാണ്. ബിഗ്‌ബോസില്‍ താരത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ഉളളത്. ഇപ്പോള്‍ ഒരു ടാസ്‌കിനിടെ തന്റെ ജീവിതത്തിലെ സങ്കടങ്ങളെക്കുറിച്ചും ജീവിതയാത്രയെക്കുറിച്ചും താരം മനസ്സുതുറന്നിരിക്കയാണ്. തന്റെ അച്ഛനെക്കുറിച്ചാണ് താരം മനസ്സു തുറന്നത്.
ആര്യയുടെ പിതാവ് സൗദിയിലാണ് ജോലി ചെയ്തിരുന്നത്. അതിനിടെ കട്ടിലില്‍ നിന്നും വീണ് പരുക്കേറ്റു. ഒരു വശം തളര്‍ന്നതുപോലെയായി. അവിടെ തന്നെ ചികിത്സിച്ചു. പരിശോധനയിലാണ് കണ്ടെത്തുന്നത് അമച്ഛന് ജന്മനാ ഒരു കിഡ്‌നിയാണ് ഉളളതെന്ന്. അച്ഛന്റെ സമ്പാദ്യമൊക്കെ അവിടുത്തെ ആശുപത്രിയില്‍ തന്നെ ചിലവായി. അച്ഛനെ അവിടെ ഒറ്റയ്ക്ക് നിര്‍ത്തിയാല്‍ ശരിയാകില്ല എന്ന് മനസ്സിലായി. പിന്നീട് അച്ഛന്‍ നാട്ടിലെത്തി. ഒരു സുഹൃത്തിന്റെ പരിചയത്തില്‍ അപ്പോള്‍ ആരംഭിച്ച ഒരു ഹോസ്പിറ്റലില്‍ അക്കൗണ്ട്‌സ് മാനേജരായി ജോലി കിട്ടി. രണ്ടായിരം രൂപയായിരുന്നു ശമ്പളം. എന്നാല്‍ അനാരോഗ്യം അച്ഛനെ വിട്ടുപോയില്ല. തന്റെ എല്ലാം അച്ഛനാണെന്നും ദാമ്പത്യ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുളളപ്പോഴും താനാണ് തെറ്റുകാരി എന്ന് മനസ്സിലായപ്പോഴും തനിക്ക് ജീവനുളള കാലത്തോളം നിന്നെ നോക്കുമെന്ന് പറഞ്ഞ് അച്ഛനാണ് തന്നെ വിളിച്ച് കൊണ്ട് വന്നതെന്നും ആര്യ പറയുന്നു. തന്നെ എപ്പോള്‍ കണ്ടാലും വഴക്കു പറയും അടി കൊണ്ടിട്ടുണ്ട്. പൂട്ടിയിട്ടിട്ടുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞ് പോയപ്പോള്‍ അച്ഛന്‍ എന്നും വിളിക്കും. അപ്പോഴൊക്കെയാണ് അച്ഛന്റെ സ്‌നേഹത്തെക്കുറിച്ച് മനസ്സിലാക്കിയതെന്നും ആര്യ പറയുന്നു.
ഒരിക്കല്‍ ഞാന്‍ മസ്‌കറ്റില്‍ ഒരു ഷോയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. തിരികെ റൂമിലെത്തിയപ്പോള്‍ ഫോണ്‍ കോള്‍ വന്നു. അച്ഛന് ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചെന്ന വിവരം അറിയിക്കാനായിരുന്നു അത്. പെട്ടെന്ന് നാട്ടിലെത്തി. ഡിസ്ചാര്‍ജ് ചെയ്യണമെങ്കില്‍ മൂന്ന് ലക്ഷം വേണമായിരുന്നു. എന്റെ കൈയില്‍ ആകെ 50,000 രൂപയേ ഉണ്ടായിരുന്നുള്ളൂ. പരിപാടിക്ക് പോയപ്പോള്‍ ഗിഫ്റ്റ് കിട്ടിയ ഐഫോണ്‍ വിറ്റ് ആകെ ഒരു ലക്ഷമാക്കി. പിന്നീട് മറ്റുള്ളവരോട് കടം വാങ്ങിയാണ് അന്ന് അച്ഛന്റെ ഡിസ്ചാര്‍ജ് സാധ്യമാക്കിയതെന്നും ആര്യ പറഞ്ഞു. തന്റെ കുഞ്ഞിനെ രാവിലെ സ്‌കൂളില്‍ കൊണ്ടു വിടാന്‍ പോയിട്ട് തിരികെ ജോലിക്ക് പോകാന്‍ ഡ്സ്സ് ചെയ്യുന്നതിനിടെയാണ് സുഖമില്ലാതായത്. അതിനാല്‍ പിന്നീട് ജോലിക്ക് പോകണ്ട എന്നു പറഞ്ഞെങ്കിലും അച്ഛന്‍ പിന്നെയും ജോലിക്ക് പോയി. ഇടയ്ക്ക് 'ബഡായി ബംഗ്ലാവ്' നിര്‍ത്താന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ പേടിയായി. മറ്റൊന്നും അറിയുമായിരുന്നില്ല. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ബുട്ടീക്ക് തുടങ്ങിയാലോ എന്ന് ആലോചിച്ചു. എന്നാല്‍ അതിനുള്ള പണം ഉണ്ടായിരുന്നില്ല. പണയം വെക്കാന്‍ വീടിന്റെ ആധാരം തരാമെന്ന് പറഞ്ഞ് ഒപ്പം നിന്ന ആളായിരുന്നു അച്ഛന്‍, ആര്യ പറഞ്ഞു.
പിന്നീട് കടുത്ത അനാരോഗ്യത്തെയും അസുഖങ്ങളെയും തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ആശുപത്രിവാസം നടത്തേണ്ടിവന്ന അച്ഛനെക്കുറിച്ചും ആര്യ പറഞ്ഞു. 'തലച്ചോറില്‍ രക്തം കട്ടപിടിച്ച അവസ്ഥയില്‍ അച്ഛനെ വീണ്ടും ആശുപത്രിയില്‍ ആക്കേണ്ടിവന്നു. രണ്ട് വര്‍ഷത്തോളം അച്ഛന്‍ കഷ്ടപ്പെട്ടു. ഓര്‍മ്മ നഷ്ടപ്പെട്ടു. എന്നെയും അച്ഛന് ഓര്‍മ്മയില്ലായിരുന്നു. ഇടയ്ക്ക് കോമ സ്റ്റേജിലേക്ക് പോകും. അച്ഛന്റെ മുഴുവന്‍ ചികിത്സ കാര്യങ്ങളും അവരോട് പറഞ്ഞിരുന്നു. ഹൈ ഡോസ് മരുന്നുകളാണ് അവര്‍ അച്ഛന് കുത്തിവച്ചുകൊണ്ടിരുന്നത്. അതൊന്നും അച്ഛന്റെ അപ്പോഴത്തെ ശാരീരികാവസ്ഥയില്‍ താങ്ങാന്‍ പറ്റുന്നതായിരുന്നില്ല'. സെഡേഷന്‍ കൊടുക്കാന്‍ പാടില്ലായിരുന്നു എന്നാല്‍ അച്ഛന്‍ എപ്പോഴും സെഡേഷന്‍ അവസ്ഥയിലായിരുന്നു. വായില്‍ കൂടി ചോര വരുന്നു. എന്തിനാണ് എപ്പോഴും സെഡേറ്റ് ചെയ്ത് ഇടുന്നതെന്നും രക്തം തുടയ്ക്കാത്തതെന്നും ചോദിച്ചപ്പോള്‍ അത് ഡോക്ടര്‍ പറയണം എന്നാണ് മറുപടി പറഞ്ഞത്. ഒരു പേപ്പര്‍ ഒപ്പിടീപ്പിച്ച് വെന്റിലേറ്ററിലേക്ക് മാറ്റുവാണെന്ന് പറഞ്ഞു. അപ്പോള്‍ ഇനി തങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ബ്ലഡ് കട്ടയായതിന് ആണ് കൊണ്ടുവന്നത് അത് ഞങ്ങള്‍ ചികിത്സിച്ചിട്ടുണ്ട്. എന്നാല്‍ ബാക്കി ഓര്‍ഗന്‍സ് കുഴപ്പമായിട്ടുണ്ട്. എന്ന് പറഞ്ഞു. തുടര്‍ന്ന് അവിടെ വഴക്കുണ്ടാക്കി ഡിസ്ചാര്‍ജ് വാങ്ങിയിട്ട് അച്ഛന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്കുതന്നെ അദ്ദേഹത്തെ മാറ്റിയെന്നും ആര്യ പറഞ്ഞു. ഹൈ ഡോസ് മരുന്ന് കാരണം ബാക്കി ആന്തരീക അവയവങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി. എന്നാല്‍ ബോധം വന്നപ്പോള്‍ അച്ഛന്‍ അമ്മയോടും സഹോദരങ്ങളോടും എന്റെ മൂത്ത മകള്‍ എന്നെ പറ്റിച്ചു..അവള്‍ ഞാന്‍ അറിയാതെ വീടിന്റെ പ്രമാണം എടുത്ത് പണയം വച്ചുവെന്ന് അച്ഛന്‍ പറഞ്ഞു. ഓര്‍മ്മക്കുറവ് കൊണ്ടാണെങ്കലും അത് തനിക്ക് സഹിക്കാനിയില്ലെന്ന് ആര്യ പറയുന്നു. മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയില്വര്‍ എന്ന അവസ്ഥയില്‍ എത്തിയിരുന്നു അപ്പോഴേക്കും അച്ഛന്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനം മാത്രം നടന്നിരുന്നു. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞ് ബോധം വീണു. പിന്നാലെ ഡയാലിസിസ് മാത്രം നടത്തിയാല്‍ മതിയെന്ന അവസ്ഥയിലേക്കുമെത്തി. എന്നാല്‍ ഒരിക്കല്‍ ഡയാലിസിസിന് കൊണ്ടുചെന്നപ്പോള്‍ ആന്‍ജിയോഗ്രാം ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചു. അത് വേണ്ടെന്ന് അച്ഛന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് അച്ഛനെ ജീവനോടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്നും വിതുമ്പിക്കൊണ്ട് ആര്യ പറഞ്ഞു. ഒരു വര്‍ഷത്തോളം അമ്മ ആശുപത്രിയില്‍ തന്നെയായിരുന്നു. ഷൂട്ടും ഹോസ്പിറ്റലുമായി ആയിരുന്നു എന്റെ ജീവിതം. ഏറെനാള്‍ അച്ഛന് വെന്റിലേറ്ററില്‍ കഴിയേണ്ടിവന്നു. വെള്ളം പോലും കുടിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു അവസാനം അച്ഛന്‍. പേടിച്ച് ഞാന്‍ ആ മുറിയിലേക്ക് കയറാതെയായി. കാരണം അച്ഛന്‍ വെള്ളം ചോദിച്ചാല്‍ കൊടുക്കാന്‍ പറ്റില്ലായിരുന്നു. ഡോക്ടര്‍മാര്‍ അങ്ങനെ പറഞ്ഞിരുന്നു. അവസാനം ഒരു ദിവസം അവര്‍ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. അമ്മ തിരികെ വന്ന് എന്നോട് പറഞ്ഞു, അച്ഛനെ അവസാനമായി കണ്ടോളാന്‍ പറഞ്ഞെന്ന്. 'അച്ഛന്‍ എപ്പോഴും കൂടെയുണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്', ആര്യ വിതുമ്പലോടെ പറഞ്ഞുനിര്‍ത്തി.