ബിഗ്‌ബോസ് വീട്ടില്‍ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം ശ്രദ്ധനേടിയത് എലീന സുജോ വഴക്കായിരുന്നു. അംഗങ്ങള്‍ രണ്ടു ചേരി തിരിയുന്നത് വരെയെത്തി കാര്യങ്ങള്‍. എങ്കിലും എലീനയെ പിന്തുണയ്ക്കാന്‍ കാര്യമായി ആരുമെത്തിയില്ല എന്നത് ശ്രദ്ധിക്കപ്പെട്ടു. അതിനാല്‍ ഇന്നലെ അംഗങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കുകയായിരുന്നു എലീന. വീട്ടില്‍ പൊതുവേ ആര്‍ക്കുമിഷ്മല്ലാത്ത രജിത്തിനൊപ്പമാണ് എലീന ഇന്നലെ സമയം ചിലവിട്ടത്. ഈ വേളയില്‍ രജിത്ത് എലീനയ്ക്ക് വിവാഹത്തെയും പ്രണയത്തെയും പറ്റിയും ക്ലാസ് എടുത്തു
കൗമാരപ്രണയത്തെപറ്റിയും വിവാഹത്തെയും പറ്റിയായിരുന്നു രജിത്തും എലീനയും ചര്‍ച്ച ചെയ്തത്. കൗമാരപ്രായക്കാര്‍ അവരുടെ കഴിവുകള്‍ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമാണ് ആ കാലഘട്ടത്തില്‍ ശ്രമിക്കേണ്ടത് എന്നാണ് രജിത്തിന്റെ അഭിപ്രായം. കൗമാരത്തിലെ പ്രണയത്തോടു രജിത് താല്പര്യം പ്രകടിപ്പിച്ചില്ല. പ്രണയം യൗവനത്തിലാണ് തുടങ്ങേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വിവാഹശേഷമുള്ള പ്രണയത്തെയാണ് ഏറ്റവുമധികം അനുകൂലിക്കുന്നതെന്നും രജിത് എലീനയോടു പറഞ്ഞു.
പ്രണയവിവാഹത്തിലും വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നു രജിത് സമ്മതിക്കുന്നു. അതുകൊണ്ട് അണ്ടര്‍സ്റ്റാന്‍ഡിങ് ആണ് ഏറ്റവും പ്രധാനമെന്നാണ് രജിത്ത് എലീനയ്ക്ക് നല്‍കിയ ഉപദേശം. അറേന്‍ജ്ഡ് വിവാഹമാണെങ്കിലും ചെറുക്കനും പെണ്ണും തമ്മില്‍ ഇഷ്ടാനിഷ്ടങ്ങളൊക്കെ അറിയണമെന്നും ഡേറ്റിംഗ് പോലുള്ള കാര്യങ്ങള്‍ ഇതിനായാണ് വിനിയോഗിക്കേണ്ടത് എന്നുമാണ് രജിത് പറയുന്നത്. ഇപ്പോഴത്തെ ഡേറ്റിംഗ് സെക്ഷ്വല്‍ ഇന്റര്‍കോഴ്‌സ് എന്നതിലേക്കാണ് ശ്രദ്ധ തിരിക്കുന്നതെന്നും രജിത് വിമര്‍ശിച്ചു. ഡേറ്റിങ്ങിനിടയില്‍ പരസ്പരം എല്ലാം അറിയുന്നത് കൊണ്ട് കൗതുകം ഇല്ലാതാകുമെന്നും അത് വിവാഹത്തിലെത്തില്ലെന്നും രജിത്ത് എലീനയോട് പറഞ്ഞു. ആരോഗ്യകരമായ ഡേറ്റിങ്ങാണ് വേണ്ടതെന്നും രജിത്ത് കൂട്ടിച്ചേര്‍ത്തു