കണ്ണിന്റെ അസുഖം ഭേദമായി സുജോ അലസാന്‍ട്ര രഘു എന്നിവര്‍ ഹൗസിലേക്ക് തിരിച്ചെത്തിയിരിക്കയാണ്. എന്നാല്‍ പുറത്തേക്ക് പോയ പോലെ അല്ല ഇവര്‍ തിരിച്ചെത്തിയത്. തിരിച്ചുവരവിലെ ഇവരുടെ പെരുമാറ്റമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. രജിത്തിനെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തിരുന്ന സുജോയ്ക്ക് ഇപ്പോള്‍ മാഷിനോടുള്ള പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് ഹൗസിനുളളിലും പുറത്തും ചര്‍ച്ചയായിരിക്കുന്നത്.
നിരവധി സംഭവങ്ങളോടെയാണ് ബിഗ്‌ബോസ് അന്‍പത് ദിവസം പിന്നിട്ടിരിക്കുന്നത്. ഷോയുടെ തുടക്കം മുതല്‍ തന്നെ ഒറ്റയാനായി മത്സരിക്കുന്ന ആളാണ് രജിത് കുമാര്‍. ഷോയുടെ തുടക്കത്തില്‍ രജിത്തുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്ന ആളായിരുന്നു സുജോ. പിന്നീട് ആര്യ വീണ പാഷണം ഷാജി തുടങ്ങിയവരുടെ കൂട്ടത്തിലേക്ക് മാറിയ സുജോ രജിത്തുമായി വലിയ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. തുടക്കതിലെ സൗഹൃദം പിന്നീട് ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആ സാഹചര്യത്തിലായിരുന്നു സുജോയുടെ കസിന്‍ കൂടിയായ പവന്‍ ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് വഴി എത്തിയത്. രജിത്തെിന്റെ ഫാന്‍സ് സപ്പോര്‍ട്ട് പുറത്ത് നിന്നും മനസ്സിലാക്കിക്കൊണ്ടായിരുന്നു പവന്റെ വരവ്. അതുകൊണ്ടു തന്നെ രജിത്തിന്റെ വലം കയ്യായി പവന്‍ മാറുകയായിരുന്നു. രജിത്തിന് വേണ്ടി തല്ലാനും തര്‍ക്കിക്കാനും ഒക്കെ പവന്‍ ഉണ്ടായിരുന്നു. പവന്റെ വരവിന് ശേഷം വലിയ അടിപിടികളും ഹൗസില്‍ ഉണ്ടായി. പവന് വേണ്ട ഉപദേശങ്ങള്‍ നല്‍കി ഒപ്പം നിന്നത് രജിത്താണ്. അങ്ങനെ വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ പവന്‍ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഇടം നേടി. വലിയ ഫാന്‍സ് സപ്പോര്‍ട്ടാണ് പവന് ഉണ്ടായത്. ഒരു ഘട്ടത്തില്‍ കണ്ണുരോഗത്തില്‍ നിന്നും രക്ഷനേടി തിരിച്ചെത്തിയ പവന്‍ പിന്നീട് നടുവേദനയെത്തുടര്‍ന്ന് ഹൗസില്‍ നിന്നും സ്വമേധയാ പുറത്തേക്ക് പോവുകയായിരുന്നു. കണ്ണിന് ഇന്‍ഫെക്ഷനെത്തുടര്‍ന്ന് ഹൗസില്‍ നിന്നും പുറത്തേക്ക് പോയ സുജോ, അലസാന്ദ്ര, രഘു എന്നിവര്‍ അന്‍പതാം എപ്പിസോഡില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഹൗസില്‍ നിന്നും പോയപ്പോഴും തിരികെ വന്നപ്പോഴുമുളള സുജോയുടെ പെരുമാറ്റവുമാണ് ചര്‍ച്ചയാകുന്നത്.
ആദ്യഘട്ടത്തില്‍ രജിത്തിനോടു ചേര്‍ന്നു നിന്നിരുന്ന സുജോ ഇടയ്‌ക്കൊക്ക മാഷുമായി തല്ലു പിടിക്കാനും മടികാണിച്ചിട്ടില്ല. എന്നാല്‍ പവന്റെ വരവോടെ സുജോ രജിത് ബന്ധം പാടെ തകര്‍ന്നു. പവനെ കൂട്ടുപിടിച്ചു സുജോയെ അകറ്റി നിര്‍ത്തിയ രജിത്തിനെ അന്നു ബിഗ് ബോസിലെ സഹമത്സരാര്‍ഥികള്‍ തന്നെ വിമര്‍ശിച്ചിരുന്നു. അപ്പോള്‍ കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നതാണ് രജിത്തിന്റെ നയമെന്നായിരുന്നു വിമര്‍ശനം. പുറത്തേക്ക് പോകും മുമ്പ് രജിത്തിനെ തീരെ ഇഷ്ടമല്ലാതിരുന്ന സുജോ തിരിച്ചെത്തിയിരിക്കുന്നത് കൃത്യമായ പദ്ധതികളുമായിട്ടാണ്.
ആദ്യഘട്ടത്തിലുള്ള സുജോ സാന്‍ഡ്ര പ്രണയം ഇപ്പോഴില്ല. മാത്രമല്ല അത് ഇരുവരും ഒത്തുചേര്‍ന്നുളള ഗെയിം ആണെന്നും സുജോ വെളിപ്പെടുത്തി. രജിത്തിനൊപ്പം നിന്നു മുന്നേറാനുള്ള സുജോയുടെ പദ്ധതിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എന്തിനും താന്‍ കൂടെയുണ്ടാകും എന്നു രജിത്തിനോടു പറയുന്ന സുജോയെ തിരിച്ചുവരവിന്റെ തുടക്കത്തില്‍ തന്നെ കണ്ടു. ഈ വാക്കുകള്‍ പിന്നീടു വന്ന വീക്കിലി ടാസ്‌കില്‍ അക്ഷരം പ്രതി പാലിക്കപ്പെടുകയും ചെയ്തു.
കാണാപ്പൊന്ന് തേടി സുജോ പോകുമ്പോള്‍ സമ്പാദിച്ചു കൊണ്ടുവരുന്ന സ്വര്‍ണം കാക്കാനുള്ള വിശ്വസ്തനായി രജിത്തിനെ ഒപ്പം നിര്‍ത്തി. കായികക്ഷമത കൊണ്ട് മുന്നില്‍ നില്‍ക്കുന്നതു കൊണ്ടു തന്നെ സുജോ ഒപ്പം നില്‍ക്കുന്നത് രജിത്തിനും ബലമാണ്. ഇങ്ങനെ മുന്നേറിയ ഇരുവരും ടാസ്‌കിന്റെ എല്ലാ ഘട്ടത്തിലും പരസ്പരം പിന്തുണച്ചു നിന്നു. തമാശയ്ക്കാണെങ്കില്‍ പോലും വീണയും സംഘവും മോഷണശ്രമവുമായി എത്തിയപ്പോള്‍ എന്താണു നടന്നതെന്നു പോലും കണ്ടില്ലെങ്കിലും കണ്ണടച്ചു രജിത്തിനു വേണ്ടി വാദിക്കുകയായിരുന്നു സുജോ. രജിത് പോലും മിണ്ടാതിരുന്നപ്പോള്‍ കണ്ടതും കാണാത്തതുമായ കാര്യങ്ങള്‍ നിരത്തി സുജോ തര്‍ക്കിക്കുകയും വഴക്കിടുകയും ചെയ്തു. ഈ പെരുമാറ്റത്തിനു ശേഷമാണ് സുജോയുടെ പുതിയ ഗെയിം പ്ലാന്‍ ചര്‍ച്ചയായത്. സുജോ രജിത്തിനൊപ്പം നില്‍ക്കാന്‍ ഒരു കാരണമുണ്ടെന്നും അത് തന്നോടു തുറന്നു പറഞ്ഞു കഴിഞ്ഞെന്നും ആര്യ ഫുക്രുവിനെയും വീണയെയും അറിയിച്ചു. പുറത്തു പോയി തിരിച്ചെത്തിയ സുജോ കാണികള്‍ക്കിടയില്‍ തനിക്ക് നെഗറ്റീവ് ഇമേജ് ആണെന്ന് മനസ്സിലാക്കിയെന്നും അതിന്റെ പ്രധാനകാരണം രജിത് തന്നെക്കുറിച്ചു പറഞ്ഞ വിലയിരുത്തലുകളാണെന്നും സുജോ തിരിച്ചറിഞ്ഞു. ഇതു മാറ്റിയെടുക്കാന്‍ രജിത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് സുജോ തന്നെ പറഞ്ഞെന്നായിരുന്നു ആര്യയുടെ വെളിപ്പെടുത്തല്‍.സുജോയുടെ ഈ പുതിയ പദ്ധതി മണ്ടത്തരമാണെന്നായിരുന്നു ഫുക്രുവിന്റെ വിലയിരുത്തല്‍. രജിത്തിനൊപ്പം ആരു നിന്നാലും അവര്‍ ആയിരിക്കും ഏറ്റവുമധികം നെഗറ്റീവ് ഇമേജ് സമ്പാദിക്കുക എന്നാണ് ഫുക്രുവിന്റെ വാദം. അത് എന്തുതന്നെയായാലും നമ്മളെ ബാധിക്കുന്ന വിഷയമല്ലെന്ന് ആര്യ അഭിപ്രായപ്പെട്ടു്. എന്നാല്‍ പവനെ പോലെ ആകാനാണ് സുജോയുടെ ശ്രമമെന്നും പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍ പവന് രജിത്തിനോട് സ്‌നേഹം ഉണ്ടായിരുന്നുവെന്നും എന്തിനും ഒറ്റയ്ക്ക് നിന്ന് പൊരുതാനുളള ചങ്കുറപ്പും താരത്തിന് ഉളളതായും സുജോ അങ്ങിനെയാകാന്‍ ശ്രമിച്ചാലും നടക്കില്ലെന്നും പ്രേക്ഷകര്‍ പറയുന്നു. മാത്രമല്ല സുജോ ആത്മാര്‍ഥതയില്ലാതെ കാര്യം കാണാനായി രജിത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ ഒറ്റ വോട്ടും സുജോയ്ക്ക് നല്‍കരുതെന്നാണ് രജിത്ത് ആര്‍മിക്കാര്‍ ക്യാംപൈന്‍ നടത്തുന്നത്.